Sunday 19 October 2008

"മാധ്യമം" വഴി ജമാ അത്തുകാര്‍ മലയാളികളിലേയ്ക്ക് ഒളിച്ചു കടത്തുന്നത്.

കപടമായ മാന്യതയുടെയും കൃത്രിമമായ സദാചാരത്തിന്റെയും ഭാവമാണു 'മാധ്യമം' പ്രസിദ്ധീകരണങളുടെ പൊതുവായ മുഖമുദ്ര. മതേതരമായൊരു മാനവികതയുടെ മഹത്വത്തെക്കുറിച്ചുള്ള ബലം പിടിച്ച വര്‍ത്തമാനങള്‍ക്കുള്ളിലും, തിളയ്ക്കുന്ന ലാവ പോലെ ഏത് നിമിഷവും പൊട്ടി ഒലിയ്ക്കാന്‍ പാകത്തില്‍ വര്‍ഗ്ഗീയ ചിന്തയുടെ ചലവും ചോരയും ഉള്ളില്‍ പേറുന്നുണ്ടീ പ്രസിദ്ധീകരണങള്‍.തങള്‍ നിലകൊള്ളുന്നത് പിന്നോക്ക പീഡിത ന്യൂനപക്ഷ വിഭാഗങളുടെ അവകാശങള്‍ക്കുവേണ്ടിയാണെന്നവകാശപ്പെടുന്ന ഈ പ്രസിദ്ധീകരണങള്‍ പക്ഷേ, ഇസ്ലാമിക രാഷ്ട്ര സ്ഥാപനം സ്വപ്നം കണ്ടു പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ ആശയാടിത്തറയിലാണു പ്രവര്‍ത്തിയ്ക്കുന്നത്.വളരെ ചെറിയ സാമുദായിക പ്രകോപനങളോടു പോലും അനിയന്ത്രിതമായ വൈകാരികതയോടെ വാര്‍ത്തകളെ പൊലിപ്പിച്ചു പ്രതികരിയ്ക്കുകയും, തങളുടെ നിഗൂഡ്ഡ വര്‍ഗ്ഗീയ അജണ്ടയ്ക്കു അനുകൂലമായ ചിന്ത വായനക്കാരില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുകയെന്ന തന്ത്രമാണിവര്‍ പൊതുവെ സ്വീകരിച്ചു വരുന്നത്.ആദര്‍ശത്തിന്റെയും മാന്യതയുടെതും എന്നു തോന്നിയ്ക്കുന്ന ഒരു ഭാവം മുഖമുദ്രയായി സൂക്ഷിയ്ക്കുകയും ഇസ്ലാമിക വര്‍ഗ്ഗീയതയ്ക്കും ഭീകരവാദത്തിനും എതിരായി ഉയരുന്ന പ്രതിഷേധങളെയും ചിന്തകളെയും പ്രതിരോധിക്കാനും ദുര്‍ബ്ബലമാക്കാനുമായി, എന്തിനും ഏതിനും കയ്യൊപ്പു ചാര്‍ത്താനും പ്രസ്താവനയിറക്കാനും മാത്രമായി ഉടുത്തൊരുങി എപ്പോഴും തയ്യാറായി നില്‍ക്കുന്ന സാംസ്കാരിക 'കൂലിത്തല്ലുകാരെ' അണിനിരത്തി വായനക്കാരന്റെ സാമാന്യ ബോധത്തെപ്പോലും വെല്ലുവിളിച്ചു കളയും ഇക്കൂട്ടര്‍.സെപ്റ്റംബര്‍ പതിനൊന്നു സംഭവിച്ചപ്പോഴും മാറാട് സംഭവിച്ചപ്പോഴും ജാമിയ നഗറുകള്‍ സംഭവിയ്ക്കുമ്പോഴും നിരവധി ബോംബു സ്ഫോടനങള്‍ നടന്നപ്പോഴുമെല്ലാം, ഇവര്‍ തങളുടെ 'മതേതര,ജനാധിപത്യ, മാനവിക' 'നിലപാടുകളുടെ' തനിനിറം പുറത്തു കാട്ടിയിട്ടുണ്ട്. സംഭവങളുടെ നെല്ലും പതിരും പുറത്തു വരുന്നതിനു മുമ്പെ തന്നെ കുറ്റവാളികളെന്നു കരുതപ്പെടുന്നവരെ വെള്ള പൂശുന്ന സിദ്ധാന്തങള്‍കൊണ്ട് പേജുകള്‍ നിറക്കും.മേല്‍ ചൊന്ന സാംസ്കാരിക കൂലിത്തല്ലു സംഘങളെ പോര്‍ക്കളത്തിലിറക്കും.ഭീകരരേയും നിരപരാധികളുടെ ജീവനെടുത്ത ചാവേറുകളെയും വിശുദ്ധ പദവിയിലേക്കുയര്‍ത്തിയെടുക്കും. മാധ്യമ രംഗത്തെ പതിവു വാണിജ്യ മല്‍സരങള്‍ കൂടാതെ മുസ്ലീം തീവ്രവാദത്തിനു കുട പിടിയ്ക്കുന്ന കാര്യത്തില്‍ തങള്‍ക്കു വെല്ലുവിളിയുയര്‍ത്തുന്ന മറ്റൊരു പത്രം കൂടി രംഗത്ത് വന്നതോടെ 'മാധ്യമം' ഗ്രൂപ്പു പ്രസിദ്ധീകരണങള്‍ കുറച്ചു കൂടി പരസ്യമായി തങളുടെ തനിനിറം പുറത്തു കാട്ടിത്തുടങിയിട്ടുണ്ട്.തീവ്രവാദ മനസ്സുള്ളവരുടെ നേതൃത്വം പരസ്യമായി ഏറ്റെടുത്തുകൊണ്ട് "തേജസ്സ്" രംഗത്തു വന്നപ്പോള്‍, മൃദു നാട്യങളുടെ മുഖം മൂടി തങളുടെ കാലിനടിയിലെ മണ്ണു ചോര്‍ത്തിക്കളയുമെന്നും തീവ്ര-ഭീകരവാദ ആശയങളുടെ ചാമ്പ്യന്‍ പട്ടം ഞങള്‍ ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നുമുള്ള ഒരു സമീപനത്തിലേക്കു 'മാധ്യമം' മാറിയിട്ടുണ്ട്.അതിനു ലഭിച്ച ഒന്നാന്തരം അവസരമായിരുന്നു ഡല്‍ഹി സ്ഫോടങളും തുടര്‍ന്നുണ്ടായ സംഭവങളും. മാധ്യമം ഗ്രൂപ്പ് പ്രസിദ്ധീകരണങള്‍ക്കു പിന്നിലെ രാഷ്ട്രീയ ശക്തി ഏതാണു എന്നു എല്ലാവര്‍ക്കുമറിയാവുന്നതാണു.ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തില്‍ കുറഞ ഒന്നും സ്വീകാര്യമല്ലാത്ത ഒരു മതവീക്ഷണവും ദര്‍ശനവും പുലര്‍ത്തുന്ന ഇന്ത്യന്‍ ഉപഭൂഗണ്ടത്തിലെ ഏറ്റവും വലിയ ഇസ്ലാമിക മത മൗലിക വാദ പ്രസ്ഥാനം. വളരെ തന്ത്രപൂര്‍വ്വം കേരളത്തിന്റെ മാധ്യമ രംഗത്ത് അവര്‍ ഉണ്ടാക്കി എടുത്ത സ്വീകാര്യതയും അതു വഴി അവരുടെ പ്രതിലോമ രാഷ്ട്രീയത്തിന്റെ അസ്പൃശ്യതയെ ഇല്ലാതാക്കി എടുക്കാന്‍ കഴിഞതും കേരളത്തിന്റെ മതേതര പൊതു ഇടത്തെ ദുര്‍ബ്ബലമാക്കിത്തീര്‍ക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്‍ടെന്ന കാര്യം ഗൗരവതരമായി പരിഗണിക്കപ്പെടാതെ പോകുന്നുണ്‍ട്.'മാധ്യമം' ഗ്രൂപ്പ് പ്രസിദ്ധീകരണങള്‍ കേരളത്തിന്റെ മുഖ്യധാരാ സ്വീകാര്യതയിലേക്കു നുഴഞു കയറിയത്, ഇവിടുത്തെ ചില സാംസ്കാരിക 'എടുക്കാ ചരക്കുകളെ' ശിഖണ്ടികളെപ്പോലെ മുന്നില്‍ നിര്‍ത്തിയാണു. പിന്നോക്ക ദളിത് ന്യൂനപക്ഷ ഐക്യമെന്ന ആശയത്തിന്റെ മറപിടിച്ച്, മലയാളി വായനാ സമൂഹത്തിന്റെ ഇടത് ആഭിമുഖ്യത്തിനിണങുന്ന പദാവലികളും പ്രയോഗങളും വഴി, തങളുടെ വളഞ ചിന്തയുടെ വിഷപ്രയോഗം, കേരളത്തിന്റെ സിവില്‍ സൊസൈറ്റിയെ തകര്‍ക്കും വിധം ഒളിച്ചു കടത്തുകയാണിവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.സാമൂഹ്യമായും രാഷ്ട്രീയമായും കാലം പോലും നിരാകരിച്ച പഴയ ചില പല്ലു കൊഴിഞ അതി വിപ്ലവകാരികളാണു ഇവര്‍ക്കു വേണ്ടി പേനയുന്തുന്ന പ്രധാന "കൂലി" കള്‍. ഏതു ഒഴിഞ കസേരയില്‍ കയറിയായാലും ഞെളിയാനൊരവസരം മാത്രം മതി എന്നു കരുതുന്നവര്‍. കാലത്തിന്റെ കടലെടുത്ത് ചീഞഴുകിയ ഇവരുടെ തലച്ചോറില്‍ നിന്നും പുറത്തു വരുന്ന 'ചത്ത' ചിന്തകളുടെ രാവണന്‍ കോട്ട കാണാന്‍ 'മാധ്യമം' പ്രസിദ്ധീകരണങളുടെ താളുകളിലൂടെ മുന്‍ വിധികളില്ലാതെ കടന്നുപോയാല്‍ മാത്രം മതി. വാക്കുകളെ തന്ത്രപൂര്‍വ്വം ഉപയോഗിക്കുന്നതില്‍ 'മാധ്യം' ഗ്രൂപ്പ് പ്രസിദ്ധീകരണങള്‍ കാണിക്കുന്ന കുതന്ത്രം അപാരമാണു.മുസ്ലിം വായനക്കാരില്‍ കഠിനമായ ഇര ബോധം സൃഷ്ടിച്ചെടുക്കാനുതകും വിധത്തിലുള്ള വാര്‍ത്തകള്‍ തിരഞെടുക്കുന്നതിലും മെനഞുണ്ടാക്കുന്നതിലും 'മാധ്യമം' പത്രം കാണിക്കുന്ന അവധാനത പഠനാര്‍ഹമാണു. തങള്‍ ലക്ഷ്യം വയ്ക്കുന്ന ഇസ്ലാമിക രാഷ്ട്രം എന്ന ആശയത്തിനനുകൂലമായി മുസ്ലിം മനസ്സുകളെ പാകപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ, ഇന്ത്യപോലൊരു ബഹുമത, മതേതര സമൂഹത്തില്‍ മുസ്ലീം സ്വത്വം അപകടത്തിലാണു എന്ന ഭീതി സൃഷ്ടിച്ചെടുക്കാനും അതു വഴി രാജ്യത്തിനകത്ത് മതപരമായ ഉപദേശീയ ചിന്ത വളര്‍ത്തിയെടുക്കാനും ഇവര്‍ നിരന്തരം ശ്രമിയ്ക്കുന്നുണ്ട്.ഭീകരരെ 'പോരാളികള്‍' എന്നു വിശേഷിപ്പിച്ചും, മതേതരരെ കപട മതേതരര്‍ എന്നു വിളിച്ചും, ശരിയായ ഇടതുപക്ഷ നിലപാടു പുലര്‍ത്തുന്നവരെ മതവിരോധികളായി ചിത്രീകരിച്ചും വാക്കുകളെയും പ്രയോഗങളെയും മനോഹരമായി ഒടിച്ചും വളച്ചും തികഞ പ്രൊഫഷനലിസത്തോടെ മത മൗലികവാദത്തിന്റെ വിഷ വിത്തുകള്‍ കേരളീയ മനസ്സുകളില്‍ എങിനെ വിതയ്ക്കാമെന്നും, സോളിഡരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നിത്യാദി വ്യത്യസ്ത മുഖം മൂടികളിലൂടെ വന്‍ വിളവായി കൊയ്തെടുക്കാമെന്നും കേരളീയ ജമാ അത്തെ ഇസ്ലാമി നന്നായി മനസ്സിലാക്കിയിട്ടുണ്ട്.ആര്‍ക്കും എപ്പോഴും വെറും നക്കാപ്പിച്ചയ്ക്കു വിലക്കെടുക്കാവുന്ന, കാലത്തോടോ സമൂഹത്തോടോ തന്നോടു തന്നെയോ ഉത്തരവാദിത്തമില്ലാത്ത പേനയുന്തികളായ ചില അഭിനവ 'ബുജി' കളുടെ രണ്ടും കെട്ട നിലപാടുകള്‍ ഈ "വിഷച്ചെടികള്‍"ക്കു നല്‍കുന്ന ബൗദ്ധിക ജാഡയും ഇവരുടെ കച്ചവടത്തെ കൊഴുപ്പിക്കാനുള്ള ഉപാധിയായി ഇവര്‍ ഉപയോഗിക്കുന്നുണ്ട്. മുഖ്യധാരാ സമൂഹത്തിന്റെ മതേതര ബോധത്തെ പ്രീണിപ്പിയ്ക്കാന്‍ ഓണത്തിനു പൊതു അവധി നല്‍കിയും ശബരിമല സപ്ലിമെന്റിറക്കിയും നാനാതരം വേഷം കെട്ടലുകള്‍ പരീക്ഷിയ്ക്കുമ്പോഴും ഒളിച്ചു വച്ച വിഷ ദംഷ്ട്രകള്‍ ചിലപ്പോഴെങ്കിലും അറിയാതെ പുറത്തു ചാടുന്നത് , ഇവരുടെ തനി നിറം മനസ്സിലാക്കുന്നതിനു പൊതു സമൂഹത്തിനു സഹായകമായിത്തീരുന്നുണ്ട്.

59 comments:

Anonymous said...

സ്കൂള്‍ യുവജനോത്സവത്തിന് കൊടിയേറി എന്ന് വാര്‍ത്ത കോടുത്തപ്പോള്‍, “കൊടിയേറി” എന്ന വാചകം വിഗ്രഹാരാധകരായ ഹിന്ദുക്കളുടെ അല്ലെങ്കില്‍ “ശിര്‍ക്ക്” അനുവര്‍ത്തിക്കുന്നവുരുടെ സംസ്ക്കാരം അല്ലേ എന്ന് ഒരു വായനക്കാരന്‍ ചോദിച്ചപ്പോള്‍ അത് ശരിയാണ് എന്നും, പക്ഷെ കാല ക്രമേണ മാത്രമേ ഇങനെയുള്ള ഭാഷാ പ്രയോഗങള്‍ കുറച്ചു കൊണ്ട് വരാന്‍ സാധിക്കയുള്ളൂ എന്നും 90 കളില്‍ മറുപടി പറഞ്ഞ മാധ്യമം 2008ല്‍ തങളുടെ തനിനിറം വെളിപ്പെടുത്തുന്നതില്‍ അത്ഭുതമില്ല. ഇന്ത്യയില്‍ മതേതരത്വം ഇല്ലാതാകുന്നേ എന്ന് മുറവിളി കൂട്ടുന്ന മാധ്യമം പക്ഷെ കഷ്മീര്‍ വിഷയമാകുമ്പോള്‍ മതേതരത്വം വിളമ്പാറില്ലാ, കാണ്ടഹാരിലേക്ക് ഇന്ത്യന്‍ വിമാനം റാഞ്ചിയ പാക്/ക്ഷ്മീരി വിമാനറാഞ്ചികളെ സഹായിച്ച അഫ്ഗാനിസ്ഥാനിലെ താലിബാന്‍ മാധ്യം വാര്‍ത്തകളില്‍ തികച്ചും സംസ്കാരസമ്പന്നരായിരുന്നു. മനുഷ്യാവകാശങാളെ കുറിച്ചും, ജനാധിപത്യാവകാശങളെ കുറിച്ചും തുടരന്‍ ലേഖനങാള്‍ എഴുതുന്നതിനിടയിലും, ബംഗ്ഗ്ലാദേശി എഴുത്തുകാരി തസ്ലീമാ ന്‍സ്രീന്‍ അവര്‍ക്ക് ഒരുമ്പെട്ടവള്‍ ആണ്. “ലജ്ജ” എന്ന അവരുടെ നോവലില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ ബാബറി മസ്ജിദ് തകര്‍ന്നതിനെ തുടര്‍ന്ന് ഇസ്ലാമിക വര്‍ഗീയ വാദികളില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ആക്രമണങള്‍ ആണ് പ്രദിപാതിച്ചിരിക്കുന്നത് എന്നാല്‍ മാധ്യമം പ്രചരിപ്പിച്ചത്, ഇന്നും പ്രചരിപ്പിക്കുന്നത് ആ നോവല്‍ ഇസ്ലാം മത നിന്ദയാണ് എന്നാണ്. ഇങനെ പലതും..

Anonymous said...

why did you expect a Dussaasanan to be decent?

പ്രതിവാദം said...

ഭീകരവും പൈശാചികവുമായ ഒരു എടവാടായിപ്പോയി.
മലയളി തിന്നുന്നത് അമേദ്യം ആയതിനാല്‍ ഭയപ്പെടുക തന്നെ വേണം.

ചിന്തകന്‍ said...


മാധ്യമം ഗ്രൂപ്പ് പ്രസിദ്ധീകരണങള്‍ക്കു പിന്നിലെ രാഷ്ട്രീയ ശക്തി ഏതാണു എന്നു എല്ലാവര്‍ക്കുമറിയാവുന്നതാണു.ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തില്‍ കുറഞ ഒന്നും സ്വീകാര്യമല്ലാത്ത ഒരു മതവീക്ഷണവും ദര്‍ശനവും പുലര്‍ത്തുന്ന ഇന്ത്യന്‍ ഉപഭൂഗണ്ടത്തിലെ ഏറ്റവും വലിയ ഇസ്ലാമിക മത മൗലിക വാദ പ്രസ്ഥാനം.

പലരും ഇങ്ങനെ പറയുന്നത് ഞാനും കേട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനം താങ്കളെങ്കിലും ഒന്ന് വ്യക്തമാക്കി തരുമെന്ന് കരുതുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, കോണ്‍ഗ്രസ്, ബിജെപി അങ്ങിനെ എണ്ണമറ്റ രാഷ്ട്രീയ പാര്‍ട്ടികളുണ്ട നമ്മുടെ രാജ്യത്ത്. താങ്കളുടെ വീഷണത്തില്‍ ഇവരുടെയൊക്കെ ലക്ഷ്യം എന്തായിരിക്കും എന്ന് അറിഞ്ഞാല്‍ നന്നായിരുന്നു.

മലമൂട്ടില്‍ മത്തായി said...

സത്യം ഇങ്ങിനെ പച്ചക്ക് വിളിച്ചു പറയാമോ? ഇതും ന്യുനപക്ഷ പീഡനം ആക്കികളയും.

ചിന്തകന്റെ ചോദ്യത്തിനുള്ള മറുപടി - കോണ്ഗ്രസ്, കമ്മ്യൂണിസ്റ്റ്, തുടങ്ങി ഇന്ത്യയില്‍ ഉള്ള പാര്‍ടികളുടെ ലക്ഷ്യം ഇസ്ലാമിക രാജ്യ സ്ഥാപനം അല്ല. അവര്‍ക്കും പിന്നെ ഇന്ത്യയിലെ തന്നെ മിക്ക ഇസ്ലാമിക പാര്ടികല്കും വേണ്ടത് വോട്ടു മാത്രം. അതിന് എന്ത് വഴിയും അവര്‍ നോക്കും - അത് ചിലപ്പോള്‍ തീവ്രവാദികളുടെ ചെരുപ്പ് നക്കിയും ആകാം.

Anonymous said...

മുഹമ്മദു നബി (സ) യുടെ ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കൂ.

- നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം
- ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം
- ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
- പരസ്പരം കരാറുകള്‍ പാലിക്കണം.
- അതിഥികളെ ആദരിക്കണം.
- സംസാരിച്ചാല്‍ സത്യം പറയുക. അല്ലെങ്കില്‍ മിണ്ടാതിരിക്കുക.
- അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലൂടെയോ വന്നാലും സ്വീകരിക്കരുത്.
- ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
- കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും
നമ്മില്‍ പെട്ടവനല്ല.
- വഴിയില്‍ നിന്ന് ഉപദ്രവങ്ങള്‍ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്.
- സ്വന്തം ശരീരം മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
- വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താകുന്നു അത് നേടുന്നവന്‍
അതീവ ഭാഗ്യവാന്‍.
- അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
- ഭരണാധികാരിയുടെ വഞ്ചനയേക്കാള്‍ കടുത്ത വഞ്ചനയില്ല.
- മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവും
തമ്മില്‍ യാതൊരു മറയും ഇല്ല.
- നിങ്ങളില്‍ ശ്രേഷ്ഠന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
- കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ചു കൊടുക്കരുത്‌.
- വിവാഹം നിങ്ങള്‍ പരസ്യപ്പെടുത്തണം.
- ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്തു പറയുന്ന പുരുഷന് അന്ത്യ നാളില്‍
ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
- ദൈവം ഏറ്റവും വെറുപ്പോടെ അനുവദിച്ച കാര്യമാണ് വിവാഹ മോചനം.
- നിങ്ങള്‍ കഴിയുന്നതും വിവാഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍
ദൈവ സിംഹാസനം പോലും വിറക്കും.
- സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
- സദ്‌ വൃത്തയായ ഭാര്യയാണ് ഐഹിക വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
- ദൈവപ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്.
ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
- മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
- ഒരാള്‍ മോറ്റൊരാളുടെ ന്യൂനത മറച്ചു വെച്ചാല്‍ അന്ത്യ നാളില്‍ ദൈവം
അവന്റെ ന്യൂനതയും മറച്ചു വക്കും.
- തീ വിറകിനെയെന്നപോലെ അസൂയ നന്മകളെ മായ്ച്ചു കളയും
- അസൂയാര്‍ഹരായി രണ്ടുപെരെയുള്ളൂ... ധനം നല്ല മാര്‍ഗ്ഗത്തില്‍
ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിപ്പിക്കുന്നവനും.
- ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പറയരുത്.
- നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
- നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
- മരിച്ചവരെപറ്റി നിങ്ങള്‍ കുറ്റം പറയരുത്.
- ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖപ്രസന്നതയും
സല്‍സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
- ഭക്തിയും സല്‍സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗരാജ്യത്തെക്കടുപ്പിക്കും.
- മലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍, കോപം വരുമ്പോള്‍
അത് അടക്കി നിര്‍ത്തുന്നവനാണ്.
- കോപം വന്നാല്‍ മൗനം പാലിക്കുക.
- നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്.
സന്തോഷിപ്പിക്കുക, വെറുപ്പിക്കരുത്.
- മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നത്തില്‍ നിങ്ങള്‍ക്ക് പുണ്യമുണ്ട്.
- നിങ്ങളുടെയടുത്ത് കൊച്ചു കുട്ടികളുണ്ട് എങ്കില്‍ നിങ്ങളും കുട്ടികളെപ്പോലെയാവുക.
- നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്.
അത് നന്ദി കേടാണ്.
- ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
- മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
- കൈകൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍
നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു.
- പിശുക്ക് സൂക്ഷിക്കുക; അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന് പ്രേരിപ്പിക്കും.
- മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണ്‌ വാരിയിടണം
- സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
- പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ
നിങ്ങള്‍ വിശ്രമിക്കരുത്.
- തൊഴിലാളികളെ കൊണ്ടു പണിയെടുപ്പിച്ച് അര്‍ഹമായ കൂലി
കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
- ദൈവം ഏറ്റവും വേഗം പ്രതിഫലം നല്കുന്നത് ദാനത്തിനും കുടുംബ ബന്ധം
ചേര്‍ക്കുന്നതിനുമാണ്.
- ദൈവം ഏറ്റവും വേഗം ശിക്ഷ നല്കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
- അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം
സ്വീകരിക്കപെടുകയില്ല.
- നിങ്ങള്‍ ദാരിദ്ര്യത്തെ ഭയപ്പെടുമ്പോള്‍ കൊടുക്കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
- ദരിദ്രന് നല്കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ദുവിനുള്ള
ദാനം രണ്ടു പ്രതിഫലം നല്‍കും. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
- മതം ഗുണകാംക്ഷയാകുന്നു.- മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
മുഹമ്മദ് നബി (സ)

Anonymous said...

ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് തെറ്റീദ്ധാരണകള്‍ പരത്തുകയെന്നത് niyaയിട്ട് തുടങ്ങി വെച്ച കാര്യമൊന്നുമല്ല.

ഇസ്ലാമിനോട് തന്നെ വിരോധമുള്ളവര്‍ക്ക് ജമാഅത്തെ ഇസ്ലാമിയോട് പ്രത്യേകിച്ച് ഒരു സ്നേഹവും തോന്നാന്‍ വഴിയില്ല. യുക്തിവാദസംഘം കുയുക്തിവാദസംഘമാണെന്നതിനു ഒന്നാം നമ്പര്‍ തെളിവാണു ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള മാഷിന്റെ കുതിര കയറ്റം.

ഇസ്ലാം സമുദായത്തില്‍ പിറന്ന് ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ കിട്ടൂന്ന ഒരു പ്രത്യേക കയ്യടീയുണ്ട്. ആ കയ്യടീയുടെ സുഖം ഒന്നു വേറെ തന്നെയാണെന്ന് മാഷിനറിയാം. അതു കൊണ്ടാണു വെറും വെറൂതെ ഒരു നല്ല സംഘടനയെ ഇങ്ങിനെ കരിവാരിത്തേക്കുന്നത്.

ഇസ്ലാം വിരോധമല്ലാതെ മറ്റൊരു 'സര്‍ഗാത്മകതയും' കൈമുതലില്ലാത്ത മാഷ് തെറ്റിദ്ധരിപ്പിക്കല്‍ തുടരട്ടെ...

സത്യത്തെ സ്നേഹിക്കുന്നവരെ തെറ്റീദ്ധരിപ്പക്കാന്‍ മാഷും കൂട്ടരും ശ്രമിച്ചാല്‍ കഴിയുമോ?വെല്ലുവിളീകള്‍ അതിജീവിക്കുക എന്നതായിരുന്നു ഇസ്ലാമിന്റെ സവിശേഷത എന്ന് ചരിത്രബോധമുള്ളവര്‍ക്കൊക്കെ അറിയാം.

ജബ്ബാര്‍ മാഷിനും കഷണ്ടിക്കും മരുന്നില്ല.

കുയുക്തിവാദ സംഘക്കാരുടെ അസത്യപ്രചാരണങ്ങള്‍ക്കിടയിലും,
കണ്ണുള്ളവര്‍ക്ക് കാണാന്‍ ,
ഹ്ര്യദയമുള്ളവര്‍ക്ക് കേള്‍ക്കാന്‍ ,
വിസിറ്റ് ചെയ്യുക:
www.jihkerala.org
www.prabodhanam.net
www.solidarityym.org

Anonymous said...

ഇസ്ലാം ആരെയും പേടിച്ചിട്ടില്ല. സംവാദത്തിന്റെ വാതില്‍ തുറന്നിട്ട് തന്നെയാണു നൂറ്റാണ്ടുകള്‍ കടന്ന് ഇവിടെ വരെയെത്തിയത്.കമ്മ്യൂണിസം പോലെയോ, വൈരുദ്ധ്യങ്ങളില്‍ ഉഴറുന്ന 'വൈരുദ്ധ്യാധിഷ്ഠിത യുക്തിവാദം' പോലെയോ വരണ്ട ഉട്ടോപ്യകളുടെ ഭൂതകാലചിത്രമലല്ല ഇസ്ലാമിനു വരച്ചുകാട്ടാനുള്ളത്. മാഷ് പര്‍ദയില്‍ മാത്രം ഒതുങ്ങണ്ട. മാഷ് ഒരു സം വാദത്തിനു തന്നെ വരിക.. ഞങ്ങള്‍ തയ്യാറാണു സം വദിക്കാന്‍.

പട്ടിണിയുണ്ടോ എന്ന് പരിശോധിക്കാന്‍ നാടു ചുറ്റുന്ന ഖലീഫമാരുടെ ലോകമായിരുന്നു ഞങ്ങളുടെ ഭൂതകാലം. ദൈവ നിഷേധികള്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത നന്മകളുടെ മൂര്‍ത്തരൂപങ്ങളായിരുന്നു മതം സ്ര്യഷ്ടിച്ചുവിട്ട വിപ്ലവത്തിന്റെ തിരുശേഷിപ്പുകള്‍. ചൂഷണത്തെക്കുറിച്ച് വാ തോരാതെ പറയുകയും മറൂവശത്ത് പലിശാധിഷ്ഠിത സഹകരണ സംഘങ്ങളുടെ നടത്തിപ്പുകാരാകുകയും ചെയ്യുന്ന ഇരട്ടത്താപ്പു ഭൗതികവാദമല്ല, തിന്മക്കെതിരെ നിലപാടെടുക്കാന്‍ ശേഷിയും കരുത്തുമുള്ള ദര്‍ശനമായിരുന്നു പിന്‍ബലം. മുതലാളിത്തത്തിനു മുമ്പില്‍ മുട്ടിലിഴയാന്‍ ചൈനയും ബുദ്ധദേവും മല്‍സരിക്കുമ്പോഴും ഗര്‍ജ്ജിക്കുന്ന ശബ്ദങ്ങള്‍ ഇറാനില്‍ നിന്നു മുഴങ്ങുന്നതതു കൊണ്ടാണു മാഷെ... ചാരായത്തൊഴിലാളികള്‍ പട്ടിണിയാകുമെന്ന് പറഞ്ഞ് കള്ളുവിറ്റു നടക്കാതിരിക്കാന്‍ ഞങ്ങളെ പഠിപ്പിച്ചത് ഈ ദര്‍ശനം. പരിപ്പുവടയും കട്ടന്‍ ചായയും കുടിക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ലെന്ന് പറഞ്ഞ് പാര്‍ക്കുകളൂം പഞ്ച നക്ഷത്ര ഹോട്ടലുകളും പടൂത്തുയര്‍ത്തുന്ന ഭൗതികവാദം എവിടെ? ദയയുടെയും സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും നൂറു നൂറൂ കൈവഴികള്‍ തുറക്കുന്ന മതമെവിടെ? കേരളത്തില്‍ ഒരനാഥക്കുട്ടീയെ പോറ്റീ വളര്ത്താന്‍ , ഒരു അഗതി മന്ദിരം നടത്താന്‍ യുക്തിവാദസംഘത്തിനു കഴിയുമോ? നൂറല്ല, ആയിരക്കണക്കിനു മക്കള്‍ക്ക് ദയയുടെ വാതിലാണിസ്ലാം . കരുണയുടെ , സഹാനുഭൂതിയുടെ എന്തു കഥയാണു യുക്തിവാദത്തിനു പറയാനുള്ളത്? വരണ്ട ഭൗതികവാദം ദൈവനിഷേധമല്ലാത്ത മറ്റെന്തെങ്കിലും ഈ സമൂഹത്തിനു സംഭാവന ചെയ്തിട്ടൂണ്ടോ? ലുങ്കിയുടുത്ത ദൈവത്തെക്കുറിച്ച് പരിഹസിക്കുന്ന മാഷ് ചരിത്രം പഠിക്കണം. നന്മയുടെ പൂക്കള്‍ ഇവിടെ വിരിയിച്ചത് ആരാണെന്ന് അപ്പോള്‍ മനസിലാക്കാവുന്നതേയുള്ളൂ. അന്യന്റെ ഈത്തപ്പഴം മോഷ്ടിക്കാതിരിക്കാന്‍ മനുഷ്യനു വെളിച്ചം നല്‍കിയത് മൂല്യങ്ങള്‍ക്കെതിരെ കൊഞ്ഞനം കുത്താന്‍ മാത്രമറിയാവുന്ന ഭൗതിക നാസ്തികതയല്ല. അരാജകത്വവാദികളുടെ ഒരു ശ്ര്യംഘല സ്ര്യഷ്ടിച്ചതല്ലാതെ, എന്ത് സംഭാവയാണു നാസ്തികത നല്‍കിയത്? ഗാന്ധി പറഞ്ഞ ഉമറിന്റെ രാജ്യം അരാജകവാദികളുടെ കളിത്തട്ടല്ലായിരുന്നു. അന്വേഷണമെന്ന പേരില്‍ സത്യത്തെ കൊഞ്ഞനം കുത്തുകയായിരുന്നില്ല. ഇബ്നു ഖല്‍ദൂന്റെയും ഇബ്നുസീനയുടെയും കാലം.ശാസ്ത്രവും സാങ്കേതികതയും എല്ലാമെല്ലാമുണ്ടായിരുന്ന കാലം. എല്ലാറ്റീനുമുപരി മാനവികതയുടെ അപാരതയും വേലി പൊട്ടിക്കാത്ത ധാര്‍മ്മികതയും വ്യതിരിക്തമാക്കിയ ഒരു സമൂഹവും. ജാതിയും വേലിക്കെട്ടുമൊന്നുമില്ലാതെ ഒരൊറ്റ ദൈവത്തിന്റെ ഒരൊറ്റ ജനതയായി ജനതതികള്‍ ജീവിച്ചു മരിച്ച സുവര്‍ണകാലം. കൊലകൊമ്പന്മാരെപ്പോലും വിനീത വിധേയരാക്കിയ ദര്‍ശനം തുരുമ്പ് പിടിക്കാതെ ഇന്നും പുതിയ പുലരി കാത്തു കിടക്കുന്നു. നവജാഗരണത്തിന്റെ ഉലയില്‍ ഊതിക്കാച്ചിയ ദര്‍ശനം എഴുന്നേറ്റു നില്‍ക്കുന്ന കാഴ്ചയാണിന്ന് ലോകത്തെങ്ങും.

അടിത്തറ മാന്താനല്ല , പുതിയ അടിത്തറയില്‍ നീതിക്കും സത്യത്തിനും സദാചാരത്തിനും വേരുണ്ടാകുന്ന നവ ലോകം പുനരാവിഷ്കരിക്കാനാണീ പ്രത്യയശാസ്ത്രത്തെ വര്‍ത്തമാനം ഉപയോഗപ്പെടുത്തുന്നത്. ശ്രമങ്ങള്‍ ശക്തിപ്പെടുമ്പോള്‍ സാമ്രാജ്യത്വത്തിനു വിറളി പിടിക്കുന്നു. മനുഷ്യനെ മനുഷ്യനായിക്കാണുന്ന ദര്‍ശനം ചെങ്കോലു പിടിച്ചാല്‍ അടിയാളനില്ലാതായിപ്പോകുമെന്ന് ഭയന്ന് പ്രതികരിക്കുന്ന പെരുവിരലുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത് അധിനിവേശം ബങ്കറുകളില്‍ മുന്നോട്ട്. ദാസ്യം മുട്ടിലിഴയിക്കുന്ന അരാഷ്ട്രീയരാഷ്ടീയത്തിന്റെ ചുമലിലേറിയ സാമ്രാജ്യത്വം ഭയക്കുന്നതാരെ? പല്ലു പോയ കമ്മ്യൂണിസത്തെയോ? മണ്ണടിഞ്ഞ സോഷ്യലിസ്റ്റ് പ്രതിമകളെയോ? അതോ ടാങ്കറുകള്‍ക്ക് കല്ലെറിയുന്ന പാലസ്തീന്‍ ബാലനു പ്രചോദനമേകുന്ന ദര്‍ശനമോ? ആസുരത ഭയക്കാതിരിക്കുന്നതെങ്ങിനെ ? പാലില്‍ വെള്ളം ചേര്‍ക്കുന്നത് പോലും ചെറുക്കുന്ന നീതിമാന്മാര്‍ പുനരവതരിച്ചാല്‍, കോള ഭീമന്‍ വെള്ളം കട്ടു കടത്തുന്നതെങ്ങിനെ? ഭക്ഷണപ്പൊതിയും ബോംബും ഒരേ സമയം വര്‍ഷിക്കുന്ന സാമ്രാജ്യത്വ പോര്‍ വിമാനങ്ങളുടെ ഇരമ്പല്‍ കേള്‍ക്കാത്ത ഒരു ബാഗ്ദാദും പാതിരാക്ക് പാവപ്പെട്ടവനെ കുടിയിറക്കി ചവിട്ടിപ്പുറത്താക്കാന്‍ മുതലാളിത്തത്തിനു ബൂട്ടിട്ട് കൊടുക്കാത്ത ഒരു ക്ലിഫ് ഹൗസും ഉണ്ടാകാതിരിക്കുമോ ...അനീതി കാണിച്ചാല്‍ പ്രജയുടെ ചാട്ടവാറടിക്ക് വിധേയരാവുന്ന, പാതിരാവില്‍ കൂരകളില്‍ ഗദ്ഗദമുയരുന്നത് കേള്‍ക്കുവാന്‍ ഊരു ചുറ്റുന്ന ഖലീഫമാര്‍ ചരിത്രമാണു മാഷെ... വെള്ളിത്തിരയില്‍ കാണുമ്പോള്‍ കയ്യടിച്ച്, പിരിയുമ്പോള്‍ മിഥ്യയാകുന്ന ഫോര്‍ ദ പീപ്പിള്‍ പയ്യന്മാരുടെ കെട്ടുകഥകളല്ല, ഗത കാലത്തെ സുവര്‍ണരേഖയായി എന്നും മിന്നിത്തിളങ്ങുന്നവര്‍ ...തിന്മയുടെ വേരറുത്ത, നന്മയുടെ നൂറു പൂക്കള്‍ വിരിയിച്ച ഒരു ദര്‍ശനം ഇപ്പോഴും കാത്തു കിടക്കുന്നു. ഏതു ശത്രുവിനും സ്വാഗതമോതി..ആരെയും വെറൂക്കാന്‍ പഠിപ്പിക്കാതെ, ആരുമായും സ്നേഹസം വാദത്തിനൊരങ്ങുന്ന ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ദര്‍ശനം...

ചിന്തകന്‍ said...

പ്രിയ മലമൂട്ടിൽ മത്തായി

എന്റെ ചോദ്യം അവരുടെ ലക്ഷ്യം ‘എന്താണ്?’ എന്നായിരുന്നു. ‘എന്തല്ല ?’ എന്നായിരുന്നില്ല. വെറും വോട്ട് മാത്രമാണോ ഇവരുടെ ലക്ഷ്യം? അതോ ഒരു ഉപലക്സ്ഷ്യം മാത്രമാണോ?

Anonymous said...

പ്രിയ സുഹൃത്തുക്കളെ
ജമാ‍ അത്തെ ഇസ്സാമിയും അവരുടെ ഉള്ളിലിരിപ്പും എന്തെന്ന് കൃത്യമായി അറിയാ‍ന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Anonymous said...

വായനക്കാരോട്:
ഇതെല്ലാം ജമാ‍അത്തിന്റെ തുടക്കം മുതലേ ഉയര്‍ന്നുവന്ന ആരോപണങ്ങളും അന്നുതൊട്ടേ മറുപടി പറഞ്ഞു വന്നിട്ടുള്ളതുമാണ്.പലതവണ വിശദീകരിച്ചു കഴിഞ്ഞ കാര്യങ്ങള്‍ അതിന്റെ സത്ത ഉള്‍‍ക്കൊള്ളാന്‍ തയ്യാറാകാതെ വിമര്‍ശകര്‍ വീണ്ടും വീണ്ടും ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നത് പുതുതായി ഒന്നും ഉന്നയിക്കാനില്ലാത്തതു കൊണ്ടാണ്.ബധിരകര്‍ണ്ണങ്ങളില്‍ പെരുമ്പറ മുഴക്കുക എന്നത് നിഷ്ഫല പ്രവര്‍ത്തനമാണ് എന്നറിയാവുന്നതു കൊണ്ട് പ്രയോജനരഹിതമായ അത്തരം കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചെലവഴിക്കാനാകില്ല.ഇവിടെ വായനക്കാരില്‍ ഏതെങ്കിലും തരത്തില്‍ തെറ്റിദ്ധാരണയുണര്‍ത്തുമെന്ന് തോന്നുന്ന ചില കാര്യങ്ങളെക്കുറിച്ച് പറയുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

ജിഹാദ്
ഒരുപാട് ആന്തരികാര്‍ത്ഥങ്ങളുള്‍ക്കൊള്ളുന്ന ഒരു പദമാണ് ഇസ്ലാമിലെ ജിഹാദ്.അതിലെ ഏതെങ്കിലും ഒരു ഭാഗമെടുത്ത് വികലമാക്കി പൊക്കിപ്പിടിച്ച് ഇതാണ് ജിഹാദ്, ഇതു മാത്രമാണ് ജിഹാദ് എന്നൊക്കെ പറഞ്ഞ് ഇസ്ലാമിക പൈതൃകത്തെയും അതിന്റെ സാംസ്ക്കാരിക ബിംബങ്ങളെയും പൊതുസമൂഹത്തിനു മുമ്പില്‍ വികലമാക്കി ചിത്രീകരിക്കാനുള്ള
ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

ജിഹാദ് ആര്‍ക്കെങ്കിലും എതിരാണെന്ന ധാരണ പരമാബദ്ധമാണ്. സത്യസംസ്ഥാപനത്തിനായുള്ള നിരന്തരയത്നമാണത്.മോഹങ്ങളെ മെരുക്കിയെടുത്തും ഇച്ഛകളെ നിയന്ത്രിച്ചും ആഗ്രഹങ്ങളുടെ മേല്‍ മേധാവിത്വം പുലര്‍ത്തിയും സ്വന്തം ജീവിതത്തെ ദൈവനിര്‍ദേശങ്ങള്‍ക്കനുരൂപമാക്കി, യദാര്‍ത്ഥ സത്യവിശ്വാസിയാവാന്‍ നടത്തുന്ന ശ്രമം പോലും ജിഹാദ് ആണ്.

യുദ്ധരംഗത്തു നിന്ന് മടങ്ങവേ ഒരിക്കല്‍ പ്രവാചകന്‍ മുഹമ്മദ് പറഞ്ഞു :

“ നാം എറ്റവും ചെറിയ ജിഹാദില്‍ നിന്ന് ഏറ്റവും വലിയ ജിഹാദിലേക്ക് തിരിച്ചുവന്നിരിക്കുന്നു.”

പ്രവാചക ശിഷ്യന്മാര്‍ ചോദിച്ചു :

“ഏതാണ് ഏറ്റവും വലിയ ആ ജിഹാദ്.? ”

പ്രവാചകന്‍ പറഞ്ഞു:

“ മനസ്സിനോടുള്ള സമരവും സ്വന്തത്തോടുള്ള ജിഹാദുമാണത് “

സ്വന്തം മനസ്സാക്ഷിയോടുള്ള പോരാട്ടം പോലും ജിഹാദാണ് എന്ന് തിരിച്ചറിയുമ്പോഴെ ജിഹാദ് എന്ന പദം കൊണ്ട് യദാര്‍ഥത്തില്‍ എന്താണ് വിവക്ഷിക്കുന്നതെന്ന് മനസ്സിലാകൂ.ശരീരം ഒരു തിന്മ ചെയ്യാന്‍ നിരന്തരം പ്രേരിപ്പിക്കുകയും മനസ്സ് അതിന് തടസ്സമായി നില്‍ക്കുകയും ചെയ്യുമമ്പോള്‍ ദേഹേച്ഛക്കെതിരെ മനസ്സാക്ഷി നടത്തുന്ന പോരാട്ടം പോലും ജിഹാദായിരിക്കെ, ഇസ്ലാം ജിഹാദിന് നല്‍കുന്ന വിവക്ഷ എന്താണെന്നും അതിനു മൌദൂദി നല്‍കുന്ന വ്യാഖ്യാനം എന്താണെന്നും മൌദൂദിയുടെ തന്നെ “അല്‍ ജിഹാദു ഫില്‍ ഇസ്ലാം” എന്ന ഗ്രന്ഥത്തിലെ അദ്ധേഹത്തിന്റെ ഒരു ലേഖനത്തില്‍ നിന്ന് വായിച്ചെടുക്കാം :

“അത്യുന്നതമായ ഒരു ലക്ഷ്യസാക്ഷാത്ക്കാരത്തിനായി നടത്തുന്ന നിരന്തരമായ സമരത്തിനും സാധ്യമായ കഴിവുകള്‍ പ്രയോഗിക്കുന്നതിനുമാണ് ജിഹാദ് എന്നു പറയുക.അതിനാല്‍ അത് സമഗ്രമായ ഒരു പദമാണ്.എല്ലാ തരത്തിലുള്ള ശ്രമങ്ങളും അദ്ധ്വാനങ്ങളും അതിലുള്‍പ്പെടുന്നു.അതിനാല്‍ തൂലികത്തുമ്പു കൊണ്ട് ബുദ്ധിപരവും ചിന്താപരവുമായ വിപ്ലവങ്ങളുണ്ടാക്കലും ജനങ്ങളുടെ വികാരങ്ങളിലും താല്പര്യങ്ങളിലും പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കലും അവരുടെ വീക്ഷണങ്ങള്‍ മാറ്റിമറിക്കലും ജിഹാദിന്റെ വിവിധവശങ്ങളില്‍ പെട്ട ഒന്നാണ്.ഇപ്രകാരം തന്നെ അക്രമത്തിലും അനീതിയിലും അധിഷ്ഠിതമായ വ്യവസ്ത്ഥിതികളെ ആയുധമുപയോഗിച്ച് നശിപ്പിക്കലും നീതിയുടെയും ന്യായത്തിന്റെയും അടിസ്ഥാനത്തിലുള്ള പുതിയ വ്യവസ്ഥിതി സംസ്ഥാപിക്കലും ജിഹാദിന്റെ ഇനങ്ങളില്‍പ്പെടുന്നു.ഇതുപോലെത്തന്നെ ധനം ചെലവഴിക്കലും പ്രയാസങ്ങള്‍ സഹിക്കലും ത്യാഗങ്ങള്‍ അനുഭവിക്കലുമെല്ലാം അതിലുള്‍പ്പെട്ടവയാണ്.
(പേജ് 9-10,ജിഹാദ് - ഹിന്ദുസ്ഥാന്‍ പബ്ലിക്കേഷന്‍സ്)

കുടുംബത്തിന്റെ സംസ്ക്കരണത്തിനായി നടത്തപ്പെടുന്ന വിദ്യാഭ്യാസം,സംസ്ക്കരണം,സദുപദേശം,ശിക്ഷണം തുടങ്ങിയവയെല്ലാം ജിഹാദിലുള്‍പ്പെടുന്നു.സത്യസംസ്ഥാപനത്തിനും നന്മയുടെ പ്രചാരണത്തിനും ധര്‍മ്മത്തിന്റെ ഉന്നതിക്കുമായുള്ള എഴുത്തും പ്രസംഗവും സംഭാഷണവും ചര്‍ച്ചയും വിദ്യാഭ്യാസ പ്രചാരണവുമെല്ലാം അതിലെപ്പെടുന്നു.സമുദായത്തിന്റെ അഭ്യുന്നതി ലക്ഷ്യം വെച്ചുള്ള ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക-സാംസ്ക്കാരിക-കലാ-സാഹിത്യ പ്രവര്‍ത്തനങ്ങളും ജിഹാദ് തന്നെ.ദൈവീക സന്മാര്‍ഗത്തിന്റെ സംസ്ഥാപനത്തിനായി നടത്തപ്പെടുന്ന സകലശ്രമങ്ങളും ദൈവീക മാര്‍ഗത്തിലെ ജിഹാദാണ്.സമഗ്രമായൊരു പദമാണത്.ബുദ്ധിപരമായും ചിന്താപരവുമായുള്ള വിപ്ലവങ്ങളുണ്ടാക്കാനും ജനങ്ങളുടെ വികാരങ്ങളും താല്പര്യങ്ങളും സംസ്ക്കരിക്കാനും അവരുടെ വീക്ഷണം ദൈവീക സന്മാര്‍ഗത്തിനനുരൂപമാക്കി മാറ്റാനും നടത്തപ്പെടുന്ന വാചികവും ലിഖിതവുമായ സംരംഭങ്ങള്‍ തൊട്ട് സത്യത്തിന്റെ ശത്രുക്കളോടുള്ള സായുധസമരം വരെ അത് വ്യാപിച്ചുകിടക്കുന്നു. വ്യക്തി, തന്റെ അഭിമാനവും ജീവനും സ്വത്തും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും ജിഹാദ് തന്നെ ; ആ മാര്‍ഗത്തിലെ മരണം ദൈവസരണിയിലെ രക്തസാക്ഷിത്വവും.

ഇസ്ലാമിനെക്കുറിച്ചും ജമാ‍അത്തെ ഇസ്ലാമിയെക്കുറിച്ചും പഠിക്കാനാഗ്രഹിക്കുന്നവര്‍ അതിന്റെ സംവിധാനങ്ങളില്‍ നിന്നാണ് അതിനെക്കുറിച്ച് മനസ്സിലാക്കേണ്ടത്, വിമര്‍ശകരില്‍ നിന്നല്ല, നേരിട്ട് മനസ്സിലാക്കാന്‍ വേണ്ടത്ര സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ടാകുമ്പോള്‍

Unknown said...

Ur comment on Madhyamam & Jamaat is a part of a figment. Everybody has own freedom of deliberating things...We can judge any Organisation on the basis of two things. 0ne is there ideology and the other is its activities. The ideology of Jamaat as you rightly pointed out is fair. You will get the same feeling when u analize the ideologies of any organisation all over the world. But when it comes to practice then the real face will come out. I have very nice experience with Jamaat people & am closely monitoring all their activities. I can tell you that my experience with them is quite admirable. good luck...
Devdaspurakeliyil@gmail.com

paarppidam said...

“രാജാവ് നഗ്നനാണെന്ന് വ്വിളിച്ചുപറഞ്ഞ കുട്ടിയെ” ഈ പോസ്റ്റ് ഓർമ്മപ്പെടുത്തുന്നു.
ഇടതു പക്ഷെ ചേരിയിലെന്ന പോലെ നടീച്ചുകൊണ്ട് ഏതു തീവ്രവാദി ആക്രമണത്തേയും വെള്ളപൂശുന്ന സമീപനം....വളരെ യുക്തിപരമായി കാര്യങ്ങളെ തങ്ങൾക്കനുകൂലമായി അവതരിപ്പിക്കൂവാൻ മാധ്യമത്തിന്റെ പ്രവർത്തകർക്ക് കഴിയുന്നു.അതിൽ അവർ വിജയിക്കുന്നു.
ഒറ്റവായനക്ക് സ്വീകരിക്കാവുന്ന രീതിയിൽ അവർ വിഷയങ്ങൾലെ അവതരിപ്പിക്കുന്നു.മാധ്യമം പറയുന്നപോലെ ഇത്രയധികം പീഠനങ്ങൾ ഒന്നും കേരളത്തിൽ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നില്ല.

പിന്നെ ചില സാസ്കാരിക കൂട്ടിക്കൊടുപ്പുകാർ എഴുറ്റുഹുന്നത് നാം എന്തിനു വിലക്കെടുക്കണം.അവർ എല്ലാത്തിലും ഭൂരിപക്ഷ വർഗ്ഗെയത കണ്ടെത്തുവാനുള്ള ശ്രമത്തിൽ ആണല്ലോ?

ചിന്തകനു ഇനിയും തിരിച്ചറിവു വന്നിട്ടില്ല അല്ലെങ്കിൽ ലേഖകൻ പറഞ്ഞക്കാര്യാങ്ങൾ ചിന്തിക്കാനുള്ള അവസ്ഥയിൽ ആല്ല.

“കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, കോണ്‍ഗ്രസ്, ബിജെപി അങ്ങിനെ എണ്ണമറ്റ രാഷ്ട്രീയ പാര്‍ട്ടികളുണ്ട നമ്മുടെ രാജ്യത്ത്. താങ്കളുടെ വീഷണത്തില്‍ ഇവരുടെയൊക്കെ ലക്ഷ്യം എന്തായിരിക്കും എന്ന് അറിഞ്ഞാല്‍ നന്നായിരുന്നു.“

ഇവരുടെ ലക്ഷവ്യ്ം ലേഖകൻ പറഞ്ഞവരുടെ ലക്ഷ്യവും ഒന്നാണോ ചിന്തകാ?

വന്നുവന്ന് ഇന്ന് ഒരു ക്രിമിനലിനേയും പിടിക്കാൻ പാടില്ല എന്ന അവസ്ഥയിൽ എത്തിക്കുന്നു ഈ മാധ്യമങ്ങൾ.പിടികുന്നവന്റേയും പിടിക്കപ്പെടുന്നന്വന്റേയും സമുദായം നോക്കി കാര്യങ്ങൾ നിശ്ചയിച്ച്ച്ചാൽ എന്തായിരിക്കും നാടിന്റെ സ്തിതി?

ചിന്തകന്‍ said...


ചിന്തകനു ഇനിയും തിരിച്ചറിവു വന്നിട്ടില്ല അല്ലെങ്കിൽ ലേഖകൻ പറഞ്ഞക്കാര്യാങ്ങൾ ചിന്തിക്കാനുള്ള അവസ്ഥയിൽ ആല്ല.


ശരിയാണ് പാർപ്പിടം. താങ്കൾ ഉദ്ദേശിക്കുന്ന തലത്തിലേക്കുള്ള ഒരു തിരിച്ചറിവ് എനിക്ക് വന്നിട്ടുണ്ടാവണമെന്നില്ല. ലേഖകൻ പറഞ്ഞ കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നറിയാൻ വേണ്ടിയായിരുന്നു എന്റെ ചോദ്യങ്ങൾ.

“കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, കോണ്‍ഗ്രസ്, ബിജെപി അങ്ങിനെ എണ്ണമറ്റ രാഷ്ട്രീയ പാര്‍ട്ടികളുണ്ട നമ്മുടെ രാജ്യത്ത്. താങ്കളുടെ വീഷണത്തില്‍ ഇവരുടെയൊക്കെ ലക്ഷ്യം എന്തായിരിക്കും എന്ന് അറിഞ്ഞാല്‍ നന്നായിരുന്നു.“
ഇവരുടെ ലക്ഷവ്യ്ം ലേഖകൻ പറഞ്ഞവരുടെ ലക്ഷ്യവും ഒന്നാണോ ചിന്തകാ?

ഒന്നാണെന്ന് ഞാൻ പറഞ്ഞില്ല. പറയുകമില്ല. ഒന്നാകാനൊട്ട് വഴിയുമില്ല.എന്നാൽ അവർക്കെല്ലവർക്കുമൊരു ലക്ഷ്യമുണ്ട്.ഉണ്ടായിരിക്കണം. അതെന്താണെന്നാണ് ഞാൻ ചോദിച്ചത്. ജമാ അത്തിന്റെ ലക്ഷ്യം ലേഖകൻ തീരുമാനിച്ചു കഴിഞ്ഞ സ്ത്ഥിക്ക് മറ്റുള്ളവരുടെ ലക്ഷ്യ്ം കൂടി മനസ്സിലാക്കി തന്നാൽ നന്നായിരുന്നു എന്നല്ലേ ഞാൻ ചോദിച്ചുള്ളൂ പ്രിയ പാർപ്പിടം. താങ്കൾക്കതിനൊരുത്തരമുണ്ടെങ്കിൽ താങ്കൾ പറഞ്ഞാലും മതി.

മലമൂട്ടില്‍ മത്തായി said...

ചിന്തകന് - "എന്താണ്" എന്നതിനെകാള്‍ ഈ സാഹചര്യത്തില്‍ ഒന്നു കൂടി ഉറപ്പിച്ചു പറയേണ്ടത് "എന്തല്ല" എന്ന് തന്നെ ആണ്. ഇന്ത്യയിലെ മുഖ്യധാര പാര്‍ട്ടികള്‍ ഒന്നും തന്നെ ("മതേതര" മുസ്ലിം ലീഗ് അടക്കം) ഒന്നും തന്നെ ഇസ്ലാമിക രാജ്യത്തിന്‌ വേണ്ടി പ്രയത്നിക്കുന്നില്ല. അതിന് ശ്രമിക്കുന്ന ദാരിദ്രവാസികളെ മുളയില്‍ തന്നെ നുള്ളണ്ണം.

ഇസ്ലാമിന് ആരെയും പേടിയില്ല എന്ന് പ്രക്യപിച്ച ആനോനിക്ക് - ഒന്നിനെയും പേടിയില്ല എങ്കില്‍ പിന്നെ എന്തിന് പേരില്ലാത്ത ആനോനിയായി വന്നു കമന്റുന്നു? നട്ടെല്ലിലിന്നു ബലം തീരെ പോര.

ചിന്തകന്‍ said...

പ്രിയ മലമൂട്ടില്‍ മത്തായി
ഏതായായാലും താങ്കള്‍ പറഞ്ഞത് കൊണ്ടെനിക്കൊരുകാര്യം മനസ്സിലായി അവര്‍ ഇസ് ലാമിക രാജ്യത്തിന് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. പിന്നെയെന്താണ് അവരുടെ ലക്ഷ്യം?

ജമാ‍ അത്തുകാര്‍ ഇസ് ലാമിക രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് താങ്കളെ പോലുള്ളവര്‍ പറയുന്നതിന്റെ അടിസ്ഥാനമെന്താണ്?

Sakshi said...
This comment has been removed by the author.
Sakshi said...

hmm.. ammaye thalliyaalum randu paksham athanu madhyamthinte aadarsam..none of these abrahamic religions are going to bring peace

പറയാതെ വയ്യ. said...

വിഷയത്തോട് പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.ഈ പോസ്റ്റ്,യുക്തിവാദി നേതാവ് ഇ.എ.ജബ്ബാര്‍ മാഷിന്റെയാണെന്നു ധരിച്ച് ചിലര്‍ നടത്തിയ പ്രതികരണങളോട് ഒന്നും പറയാനില്ല.എന്തായാലും ഒ.അബ്ദുള്ള, അബ്ദുറഹ്മാന്‍ മാരെക്കാളും, ഷെയിക്ക് മുഹമ്മദ് കാരക്കുന്നിനെക്കാളും കേരളീയ സമൂഹത്തിനു സേവനം ചെയ്യുന്നുണ്ട് ജബ്ബാര്‍ മാഷ് എന്നു മാത്രം പറയട്ടെ.
പ്രധാനമായും ഒരു സംശയം ഉന്നയിച്ചത്, 'ചിന്തക'നാണു.ചോദ്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്താണെന്നറിയാം.അതുകൊണ്ടു തന്നെ, ഞാന്‍ എന്തെങ്കിലും പറഞാലും ചോദ്യം അവസാനിക്കുമെന്നു തോന്നുന്നില്ല.ഖുറാനേയും അതിന്റെ മൗദൂദിയന്‍ വ്യാഖ്യാനത്തെയും ആധാരമാക്കിയുള്ള ( "ഹുക്കുമത്തെ ഇലാഹി" - ഇന്ത്യന്‍ അവസ്ഥയില്‍ ഇത് ക്ലച്ചുപിടിക്കാന്‍ ബുദ്ധിമുട്ടാണെന്നു കണ്ട് ചെറിയൊരു ഭേദഗതി പിന്നീടു വരുത്തുകയുണ്ടായി) ദൈവിക (മത) ഭരണ സ്ഥാപനമാണു ജമാ അത്തെ ഇസ്ലാമി ലക്ഷ്യം വയ്ക്കുന്നത്. മറ്റു രാഷ്ട്രീയ ഭരണക്രമങളില്‍ നിന്നും മത ഭരണ ക്രമം വ്യത്യസ്തമാകുന്നതിന്റെ പ്രധാന കാരണം, അത്, മതഭരണകൂടം, അതിന്റെ നിയമ ഭരണ സംവിധാനങള്‍ക്കാധാരമായി സ്വീകരിക്കുന്നത്, പഴഞ്ചനും പ്രാകൃതവും കാലികമായ മാറ്റത്തിനെതിര്‍ നില്‍ക്കുന്നതുമായ ഏഴാം നൂറ്റാണ്ടിന്റെയോ അതിനും മുന്‍പേ ഉള്ളതോ ഒക്കെയായ കാലത്തെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ച ചിന്തകളെയാണു.സ്ഥല കാല ബദ്ധമായി ഉരുവം കൊണ്ട മതത്തെയും അതിന്റെ ദര്‍ശനത്തെയും 'അകാലിക'നായ ദൈവത്തിന്റെ വചനങളായി വ്യഖ്യാനിച്ച് സാര്‍വ്വ കാലികവും ലൗകികവും ആക്കി മാറ്റുമ്പോള്‍, അതനുസരിച്ചൊരു ഭരണ ക്രമം രൂപപ്പെടുത്തുമ്പോള്‍, മനുഷ്യകുലം നാളതുവരെ നേടിയ സാമൂഹ്യവും സാംസ്കാരികവുമായ വളര്‍ച്ച അപ്പാടെ തകര്‍ക്കപ്പെടും എന്നതു തന്നെയാണു പ്രശ്നം.അതു കൊണ്ടു തന്നെയാണു,മറ്റെന്തു കുഴപ്പമുണ്ടെങ്കിലും രാഷ്ട്രീയ പ്രത്യയ ശാസ്ത്രങളെ ആധാരമാക്കിയുള്ള ഏതു ഭരണ ക്രമവും മത ഭരണ കൂടങളെക്കാള്‍ എത്രയോ മടങ് നന്മ നിറഞതായിരിക്കുന്നത്. താലിബാനു കീഴിലെ കലയും സാഹിത്യവും അറിവും അക്ഷരങളും വിദ്യാഭ്യാസവും പെണ്ണും......ചരിത്ര പാഠങള്‍ എന്നും ഓര്‍മ്മയിലുണ്ടായിരിക്കണം.

ചിന്തകന്‍ said...

പ്രിയ സുഹൃത്തുക്കളെല്ലാവരും

എന്റെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്നു. ഒരാരോപണം ഉന്നയിക്കുമ്പോൾ അതിന്റെ അടിസ്ഥാനത്തെ കുറിച്ചെങ്കിലും ബോധവാന്മാരായിരിക്കേണ്ടെ. ഉത്തരം പറഞ്ഞാൽ ചോദ്യങ്ങൾ തീരില്ലത്ര. ആർക്ക് ആരെ കുറിച്ച് എന്ത് വേണമെങ്കിലും ആരോപിക്കാം. ആരോപണങ്ങൾക്ക് വല്ല അടിസ്ഥാനവും വേണം. സ്വന്തം മനസ്സിൽ തോന്നുന്നത് വിദ്വേഷത്തിന്റെ ഭാഷ ചേർത്ത് താങ്കളൊരു പോസ്റ്റാക്കിയാൽ അതൊരു സത്യമാകുന്നതെങ്ങനെയെന്റെ പ്രിയ ചങ്ങാതി?

ഇസ് ലാമിൽ കാലഹരണപ്പെട്ടു താങ്കൾ കരുതുന്ന കാര്യങ്ങൾ എന്തൊക്കെയാണ്. സത്യമായും എനിക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് ഞാൻ ചോദിക്കുന്നത്.

മദ്യം കഴിക്കരുത് എന്ന് പറയുന്നതാണോ?
വ്യഭിചാരവും അസാന്മാർഗികതയും നിരോധിച്ചതാണോ?
നീതിയുടെ കാര്യത്തിൽ ഏല്ലവരൊടും തുല്യത പാലിക്കണമെന്ന് പറഞ്ഞതാണോ?
ശത്രുവിനോട് പോലും അനീതി കാണിക്കരുത് എന്ന് പറഞ്ഞതാണോ?
പലിശ രഹിതമായ ഒരു സാമ്പത്തിക ക്രമത്തെകുറിച്ച് പറഞ്ഞതാണോ?
സമ്പത്തുള്ളവന്റെ ഒരു വിഹിതം പാവപ്പെട്ടവന്റെ അവകാശമാണെന്ന് പറഞ്ഞാതാണോ?
ജോലിയെടുക്കുന്നവന്ന് വിയർപ്പ് വറ്റുന്നതിന് മുമ്പേ പ്രതിഫലം നൽകണമെന്ന് പറഞ്ഞതാണോ?
........ ഇതൊന്നു മല്ലെങ്കിൽ പിന്നെയേതാണ്?

ആരൊപണം ഉന്നയിച്ച സ്ഥിതിക്ക് ഇത് പറഞ്ഞ് തരാൻ താങ്കൾ ബാധ്യസ്ഥനാണ്.

Anonymous said...

ചിന്തകോ,
ജമാ അത്തെ ഇസ്ലാമി ഇന്ത്യയില്‍ ഒരു ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കണമെന്ന് ആഗര്‍ഹിക്കുകയും, അതിന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും ചെയുന്നുണ്ടോ? ( ദൈവിക വചനങള്‍ക്കനുസരിച്ചുള്ള ഭര്‍ണസംവിധാനം എന്നൊക്കെ പറഞ്ഞ് ഒഴിയരുത്) ഉണ്ടെങ്കില്‍, ഉണെങ്കില്‍ മാത്രം ചില ചോദ്യങാള്‍.

നിങള്‍ വിഭാവനം ചെയുന്ന ഇസ്ലാമിക ഭരണത്തില്‍ വിഗ്രഹാരാധകര്‍ ആയ ഹിന്ദുക്കള്‍ക്ക് എന്തായിരിക്കും അവകാശങള്‍.
ആ അവകാശങള്‍ ഇന്ന് ഇന്ത്യന്‍ മതേതര റിപബ്ലിക്ക് മുസ്ലീം ന്യൂന പക്ഷങാള്‍ക്ക് നല്‍കുന്ന അവകാശങള്‍ക്ക് തുല്യമായിരിക്കുമോ? ആ ഇസ്ലാമിക ഭരണത്തില്‍ തീര്‍ത്തും അവിശ്വാസികളായ ജബ്ബാര്‍ മാഷിനെ പോലെയുള്ളാ യുക്തിവാദികള്‍ക്ക് എന്തായിരിക്കും അവകാശങാള്‍ ? ആ ഇസ്ലാമിക ഭരണത്തില്‍ ജന്മം കൊണ്ട് മുസ്ലീമായ ഒരാള്‍ക്ക് മതം മാറാനോ, അല്ലെങ്കില്‍ മതമില്ലാതെ ജീവിക്കുവാനോ സ്വാതന്ത്ര്യമുണ്ടാകുമോ?

പറയാതെ വയ്യ. said...

"ഒരാരോപണം ഉന്നയിക്കുമ്പോൾ അതിന്റെ അടിസ്ഥാനത്തെ കുറിച്ചെങ്കിലും ബോധവാന്മാരായിരിക്കേണ്ടെ"

'ചിന്തകന്‍' ചിന്തിക്കുന്ന വിധം മനസ്സിലാവാഞിട്ടല്ല വീണ്ടും മറുപടി എഴുതുന്നത്.ഞാന്‍ പറഞതിനല്ല താങ്കളും മറുപടി പറഞിട്ടുള്ളത്.ഏതൊരു സാമാന്യ മത വിശ്വാസിയെയും പോലെ അന്ധവും നിഷ്ക്കളങ്കവുമായ കുറെ പൈങ്കിളി വിചാരങളില്‍ തന്നെയാണീ 'ചിന്തകനും' ചരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ താങ്കളുടെ കുറിപ്പു തന്നെ ധാരാളം. പലിശ,മദ്യം, നീതി ഇത്യാദി കാര്യങളെക്കുറിച്ച് പല പ്രാകൃത ഫ്യൂഡല്‍ ഗോത്ര സമൂഹ നേതാക്കളും ഈ 'ദൈവ'വചന സമാനമായ ചിന്തകള്‍ പറഞു വച്ചിട്ടുണ്ട്. യുദ്ധത്തിന്റെ നിരര്‍ത്ഥകത മഹാഭാരതം എന്ന ഇതിഹാസ കഥയിലൂടെ എത്ര മനോഹരമായി വ്യാസന്‍ പറഞുവച്ചിട്ടുണ്ട്? എന്നാല്‍ മാറ്റം വരുത്താന്‍ പാടില്ലാത്ത ദൈവിക വചനങളായി ഇതെല്ലാം പരിഗണിക്കപ്പെടുകയും ഒരു ഭരണ ക്രമത്തിനാധാരമായിത്തീരുകയും ചെയ്യുമ്പോഴാണു സര്‍ പ്രശ്നം.ഏഴാം നൂറ്റാണ്ടിലെ നീതി ബോധമല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്റെ നീതിബോധം.കൊന്നവനെ കൊല്ലണമെന്നും,വ്യഭിചരിച്ച പെണ്ണീനെ കല്ലെറിഞു കൊല്ലണമെന്നും (എന്നാല്‍ ആണിനു ഇതു ബാധകമല്ല കെട്ടോ, അവനെ വടികൊണ്ട് ചെറുതായി അടിച്ചാല്‍ മതി!! മഹത്തായ ഇസ്ലാമിക നീതി.) കട്ടവന്റെ കൈ വെട്ടണമെന്നും, അനുസരണയില്ലാത്ത ഭാര്യയെ അടിച്ചാലും കുഴപ്പമില്ലെന്നും, ബലാല്‍സംഗം തെളിയിക്കാന്‍ അതിനു വിധേയയായവള്‍ യോഗ്യരായ മൂന്നു 'മാന്യന്മാരെ' ഹാജരാക്കണമെന്നും (ബലാല്‍സംഗം ചെയ്യാന്‍ വരുന്നവനോട് പെണ്ണുങള്‍ "എന്നെ നാലാള്‍ കൂടുന്നിടത്ത് കൊണ്ടു പോയി ബലാല്‍സംഗം ചെയ്യൂ" എന്നു പറയണമെന്നുള്ള ഒരു ഫ്ത്വ കൂടി ഇറക്കിയാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേ ഉള്ളു.) സ്വത്തില്‍ പെണ്ണിനു തുല്യാവകാശമുണ്ടായിരിക്കില്ലെന്നും, യാത്ര പോകുന്ന പെണ്ണിന്റെ കൂടെ ഒരു ബ്ലഡ് റിലേറ്റഡ് പുരുഷ എസ്കോര്‍ട്ട് എപ്പൊഴും ഉണ്ടായിരിക്കണമെന്നും, പെണ്ണ് ഒരു മുഴം തുണികൊണ്ട് മേലാകെ മൂടി നടക്കണമെന്നും (കാരണം അവളുടെ നിഴല്‍ കണ്ടാല്‍ പോലും ഞങള്‍ ആണുങളുടെ കോണകം ഊര്‍ന്നു കളയും.അവള്‍ ഒരു വ്യക്തിയല്ല, വെറും വസ്തു മാത്രമാ.ആണിനു എന്തു വിളവും ഇറക്കാവുന്ന കൃഷിയിടം!!), ബഹു ഭാര്യാത്വമല്ലാതെ ഭര്‍തൃത്വം പാടില്ലെന്നും,യുദ്ധത്തില്‍ തോല്‍ക്കുന്നവന്റെ മണ്ണും പെണ്ണും ജയ്ച്ചവന്റെ സ്വന്തമാണെന്നുമൊക്കെ എല്ലാക്കാലത്തേയ്ക്കുമുള്ള നീതിയായി താങ്കള്‍ക്കു തോന്നുന്നുവെങ്കില്‍, എനിയ്ക്കൊന്നും പറയാനില്ല സാര്‍.ഇതിനെല്ലാം മറുപടി ഉണ്ടാവുമെന്നെനിയ്ക്കറിയാം. ജൂതരെ കൂട്ടക്കൊലചെയ്ത ഹിറ്റ്ലര്‍ക്കും, പാലസ്റ്റീനികളെ കൊല്ലാക്കൊല ചെയ്യുന്ന ഇസ്രായേലിനും അവരുടെതായ ന്യായങള്‍ ഉണ്ടല്ലോ.എല്ലാ പ്രാകൃതെ മത വിധികളെയും ന്യായീകരിക്കാനുള്ള അന്ധത കേഡര്‍ ഘടനയുള്ള മതവിശ്വാസികളില്‍ പ്രത്യേകിച്ച് കണ്ടു വരുന്നുണ്ട്.താങ്കളിലും അതുണ്ടാവുമെന്നു തീര്‍ച്ച. ഏതായാലും ഈ ചര്‍ച്ചയെ 'മറ്റൊരു' വഴിക്കു കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നറിയിക്കട്ടെ.

സ്നേഹത്തോടെ,

paarppidam said...

ലേഖകൻ അല്ല ലക്ഷ്യം നിർവച്ചിച്ചത് അതു പണ്ടേ സ്ഥാപക നേതാക്കന്മാരും പിന്നീട് വന്നവരും പറഞ്ഞുവച്ചിട്ടുണ്ട്.

വരുന്ന ഓരോ കമന്റും വായിക്കുന്നുണ്ട് മറുപടിയും ചോദ്യങ്ങളൂം ഉണ്ട് പക്ഷെ ചിന്തകനു മറുപടി പറയാവുന്ന ഒരു സാഹചര്യത്തിൽ / രാജ്യത്ത് അല്ല ഇപ്പോൾ,അതിനാൽ തന്നെ താങ്കളെപ്പോലുളവരോടു മറുപടിപറയാൻ പരിമിതികൾ ഉണ്ട് .

അനോണി ഉന്നയിച്ച ചോദ്യങ്ങൾക്ക് താങ്കൾ മറുപടി പറയും എന്ന് കരുതുന്നു.


ചിന്തകനു ഒന്നുകിൽ സ്വതന്ത്രമായി ചിന്തിക്കുവാൻ ങ്കഴിവില്ല.അല്ലെങ്കിൽ..

Anonymous said...

ഹിറ്റ് ലർക്ക് സുദീർഘമായ അജണ്ട ഉണ്ടായിരുന്നു.അതുപോലെ സമ്പത്തീകമായും വർഗ്ഗീയമായും സംഘടിതരായവർക്ക് നിരന്തരമായി ശ്രമിച്ചാൽ പലതും നേടിയെടുക്കാം.അതാണിന്ന് നടക്കുന്നതും.
അടുത്ത ഭരണം കയ്യിൽ എത്തുന്നതോടെ എന്തായിരിക്കും കേരളത്തിലെ സ്ഥിതി?

ചിന്തകന്‍ said...

ഞാൻ പറഞ്ഞതിനു മുകളിൽ വീണ്ടും ആരോപണങ്ങളുന്നയിക്കുകയല്ലാതെ ആരോപണങ്ങൾക്കുള്ള അടിസ്ഥാനം/തെളിവ് എന്റെ പ്രിയ സുഹൃത്തുക്കളാരും വെളിപെടുത്തുന്നില്ല. നിങ്ങൾ ആരോപണം തുടർന്നൊളൂ. സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ അത് കണ്ടെത്തുക തന്നെ ചെയ്യും.


ഒരു കാര്യം മനസ്സിലായി
ഈ മദ്യം,വ്യഭിചാരം,പലിശ,എന്നിവയൊക്കെ എതിർക്കുന്നതും നീതി നടപ്പാക്കണമെന്നാഗ്രഹിക്കുന്നതും,തൊഴിലാളിക്ക് വിയർപ്പ് വറ്റും പ്രതിഫലം കിട്ടാൻ വേണ്ടിവാദിക്കുന്നതുമായ ചിന്താഗതികൾ പ്രാകൃതമാണ് പഴഞ്ചനാണ്.

ഒരു സംശയം മാത്രം ബാക്കി ഈ പ്രാകൃതം,പഴഞ്ചൻ എന്നൊക്കെ തീരുമാനിക്കാനുള്ള മാനദണ്ഡം എന്താണ്? ആരാണിത് നിശ്ചയിച്ചത് ? അല്ലെങ്കിൽ നിശ്ചയിക്കുന്നത്?

ചിന്തകന്‍ said...

'വിയർപ്പ് വറ്റും പ്രതിഫലം '

‘വിയർപ്പ് വറ്റും മുമ്പേ പ്രതിഫലം‘ എന്ന് തിരുത്തി വായിക്കാനപേക്ഷ.

Anonymous said...

ചിന്തകോ,
ആറൊപണം ഒന്നും ഉന്നയിച്ചില്ലല്ലോ, ചില ചോദ്യങാള്‍ ചോദിച്ചല്ലേയുള്ളൂ. എല്ലായിടത്തും നടന്ന് ചോദ്യങാള്‍ ചോദിക്കാറുള്ള ആളല്ലേ? നിങാളെ കുറിച്ചുള്ള സംശയങാള്‍ തീര്‍ത്ത് തരേണ്ടത് നിങളുടെ ആവശ്യമല്ലേ?

പോട്ടേ ആ ചോദ്യമൊക്കെ വിട്.
ഇന്ന് ഇന്ത്യില്‍ നിലവിലിള്ള മതേതരത്വം തുടര്‍ന്ന് പോകണം എന്ന് നിങള്‍ കരുതുന്നുണ്ടോ?
ഉണ്ടെങ്കില്‍, അതേ മതേതരത്വം ഒരു മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കാഷ്മീരിലും വേണമെന്ന് നിങള്‍ കരുതുന്നുണ്ടോ?
വേണ്ട, അതൊന്നും പറയണ്ട. ജമ്മു കഷ്മീര്‍ ഇന്ത്യയില്‍ തുടരണോ? പാകിസ്ഥാനില്‍ ലയിക്കണോ? അതോ ഒരു സ്വതന്ത്ര രാജ്യമായി മാറാണോ? എന്താണ് ഈ വിഷയത്തില്‍ നിങലുടെ നിലപാട്? സമാധാനപരമായ ഒരു ഒത്ത് തീര്‍പ്പ് എന്നൊന്നും അവിടെയും ഇവിടെയും ഇല്ലാത്ത ഒരു ഉത്തരം പറഞ്ഞ് ഒഴിയരുത്.

ചിന്തകന്‍ said...

പ്രിയ അനോണി (കമന്റ് നമ്പര്‍ 27)
അനോണികളോട് ചിന്തകന്‍ പൊതുവെ പ്രതികരിക്കാറില്ല.
എങ്കിലും താങ്കളുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം നല്‍കാന്‍ ശ്രമിക്കാം. അതിനു മുമ്പ് താങ്കള്‍ ഏതെങ്കിലും ഒരു ഒരു ഐഡിയില്‍ വരൂ. കാരണമെന്തന്നാല്‍ അനോണികള്‍ ഒരുപാടുണ്ട്. അത് കൊണ്ട് ഏത് അനോണിയാടാണ് ചര്‍ച്ച എന്ന് മനസ്സിലാക്കാന്‍ പ്രയാസമായിരുക്കും. ഞാന്‍ പറഞ്ഞതിന്റെ ഉദ്ദേശം താങ്കള്‍ക്ക് മനസ്സിലായി കാണും എന്ന് കരുതുന്നു.

താങ്കളുടെ ചോദ്യങ്ങള്‍ ഈ ചര്‍ച്ചയില്‍ ഓഫ് ടോപിക്കല്ല എന്ന് ‘പറയാതെ വയ്യ’ പറയുകയും ചെയ്യട്ടെ.

ഞാന്‍ തുടക്കത്തിലേ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഇത് വരെ ആരും ഉത്തരം തന്നിട്ടില്ല

നിത്യസാക്ഷി said...

മതേതരമായൊരു മാനവികതയുടെ മഹത്വത്തെക്കുറിച്ചുള്ള ബലം പിടിച്ച വര്‍ത്തമാനങള്‍ക്കുള്ളിലും, തിളയ്ക്കുന്ന ലാവ പോലെ ഏത് നിമിഷവും പൊട്ടി ഒലിയ്ക്കാന്‍ പാകത്തില്‍ വര്‍ഗ്ഗീയ ചിന്തയുടെ ചലവും ചോരയും ഉള്ളില്‍ പേറുന്നുണ്ടീ പ്രസിദ്ധീകരണങള്‍.

എന്താണു സഹോദരാ വര്‍ഗ്ഗീയത?
സ്വന്തം വര്‍ഗ്ഗത്തെക്കുറിച്ച് ,വര്‍ഗ്ഗത്തിനു വേണ്ടി സംസാരിക്കലാണോ?
അതോ മറ്റു വര്‍ഗങ്ങളെ എതിര്‍ക്കലും അവരുടെ അവകാശങ്ങളെ ഹനിക്കലുമാണോ?
മാധ്യമം മറ്റേതെങ്കിലും സഹോദരമതസമൂഹങ്ങളെക്കുറിച്ച് പ്രകോപനപരമായി, വര്‍ഗ്ഗീയമായി
എന്തെങ്കിലുമൊരു വരി എഴുതിയതായി തെളിയിക്കാന്‍ പറ്റുമോ?
പ്രാസമൊപ്പിച്ച് എഴുതിയാല്‍ പോര..പ്രാസത്തിനുള്ളില്‍ സത്യമെന്തെങ്കിലും വേണം.
ആട്ടിനെപ്പിടിച്ച് പട്ടീയാക്കുന്നതു കൊള്ളാം..
പക്ഷേ അതിനു ന്യായവും സത്യവുമൊന്നും വേണ്ട എന്നുണ്ടോ?

നിത്യസാക്ഷി said...

"വളരെ ചെറിയ സാമുദായിക പ്രകോപനങളോടു പോലും അനിയന്ത്രിതമായ വൈകാരികതയോടെ വാര്‍ത്തകളെ പൊലിപ്പിച്ചു പ്രതികരിയ്ക്കുകയും, തങളുടെ നിഗൂഡ്ഡ വര്‍ഗ്ഗീയ അജണ്ടയ്ക്കു അനുകൂലമായ ചിന്ത വായനക്കാരില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുകയെന്ന തന്ത്രമാണിവര്‍ പൊതുവെ സ്വീകരിച്ചു വരുന്നത്".

വളരെ ചെറിയ സാമുദായിക പ്രകോപനങളോടു പോലും 'അനിയന്ത്രിതമായ' വൈകാരികതയോടെ വാര്‍ത്തകളെ 'പൊലിപ്പിച്ചു' പ്രതികരിക്കുന്ന ഒരു പത്രം എങ്ങിനെയാണു സാര്‍ ഒരു പൊതുപത്രമായി പ്രബുദ്ധ കേരളത്തില്‍ വളരുന്നത്? ഇത്രയും 'വൈകാരിക'മായ ഒരു പത്രം കേരളത്തില്‍ നിലനില്‍ക്കുമോ? കേരളീയരതിനെ വളര്‍ത്തുമോ? താങ്കളുടെ വാദമനുസരിച്ചാണു മാധ്യമത്തിന്റെ സ്വഭാവമെങ്കില്‍ 'മുസ്ലിം വര്‍ഗ്ഗീയവാദികള്‍' മാത്രമാണു മാധ്യമം വായിക്കുക. സത്യം അതാണോ? ഇത്രയും വര്‍ഗ്ഗീയ അജണ്ടയുള്ള ഒരു പത്രം സ്വാഭാവികമായും അത് പ്രകടീപ്പിക്കുമല്ലോ.വര്‍ഗ്ഗീയ അജണ്ട ഒരിക്കലും ഒരു കാലത്തും പ്രകടിപ്പിക്കാതെ പുറത്ത് മത നിരപേക്ഷത 'അഭിനയിക്കുന്ന' ഒരു പത്രമാണു മാധ്യമമെങ്കില്‍ പിന്നെ അതിന്റെ വര്‍ഗ്ഗീയ അജണ്ട കൊണ്ട് അവര്‍ക്കൊരു കാര്യവുമുണ്ടാവാന്‍ പോവുന്നില്ല. പിന്നെ അത് പുറത്തേക്ക് നിര്‍ഗ്ഗളിക്കുന്നുണ്ടെങ്കില്‍ മാധ്യമം ഇങ്ങിനെ ഒരു പൊതു ഇടം നേടുന്നതും സ്വീകാര്യത നേടൂന്നതും കേരളത്തില്‍ അസംഭവ്യവുമാകും.ഇതെങ്ങിനെ സാധിക്കുമെന്ന് മനസിലാകുന്നില്ല.

താങ്കള്‍ പറഞ്ഞത് വെച്ചു നോക്കുമ്പോള്‍ ഒരു 'മുസ്ലിം ജന്മഭൂമി'യാണു മാധ്യമം. എങ്കില്‍ ജന്മഭൂമി എവിടെ? മാധ്യമം എവിടെ? മതനിരപേക്ഷതയെ നെഞ്ചോട് ചേര്‍ക്കുന്ന കേരള മണ്ണില്‍ 'അനിയന്ത്രിതമായ വൈകാരികത'യും കൊണ്ട് മാധ്യമം ഇവിടം വരെയെത്തിയത്, ഒരു നിലവാരമുള്ള പത്രമെന്ന് ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യാനിയെയും കൊണ്ട് ഒരുമിച്ച് പറയിച്ചതിന്റെ പിന്നിലെന്തെന്ന് ചോദിച്ചാല്‍ അതൊരു ഒന്നൊന്നര നിഗൂഢസൂത്രമാണെന്നൊക്കെയായിരിക്കും മറുപടീ. അപ്പോള്‍ സാര്‍,മാധ്യമത്തെ അപമാനിക്കാന്‍ വേണ്ടി ഇത്ര സാഹസപ്പെട്ട് കേരളീയന്റെ വായനാസംസ്കാരത്തെയും പത്രങ്ങളെ വിലയിരുത്താനുള്ള മലയാളിയുടെ സര്‍ഗസിദ്ധിയെയും വിലകുറച്ച് കാട്ടണോ?

നിത്യസാക്ഷി said...

മാന്യതയുടെതും എന്നു തോന്നിയ്ക്കുന്ന ഒരു ഭാവം മുഖമുദ്രയായി സൂക്ഷിയ്ക്കുകയും ഇസ്ലാമിക വര്‍ഗ്ഗീയതയ്ക്കും ഭീകരവാദത്തിനും എതിരായി ഉയരുന്ന പ്രതിഷേധങളെയും ചിന്തകളെയും പ്രതിരോധിക്കാനും ദുര്‍ബ്ബലമാക്കാനുമായി, എന്തിനും ഏതിനും കയ്യൊപ്പു ചാര്‍ത്താനും പ്രസ്താവനയിറക്കാനും മാത്രമായി ഉടുത്തൊരുങി എപ്പോഴും തയ്യാറായി നില്‍ക്കുന്ന സാംസ്കാരിക 'കൂലിത്തല്ലുകാരെ' അണിനിരത്തി വായനക്കാരന്റെ സാമാന്യ ബോധത്തെപ്പോലും വെല്ലുവിളിച്ചു കളയും ഇക്കൂട്ടര്‍.

ആരൊക്കെയാണാവോ ഈ സാംസ്കാരിക കൂലിത്തല്ലു സംഘം? ഒന്ന് വെളിപ്പെടുത്തുമോ? ഞങ്ങള്‍ മാധ്യമം വായനക്കാര്‍ ആദ്യമായെങ്കിലും അറിയട്ടെ..മാധ്യമത്തിന്റെ വര്‍ഗ്ഗീയ അജണ്ടക്ക് കയൊപ്പു ചാര്‍ത്തുന്ന, വായനക്കാരന്റെ 'സാമാന്യ'ബോധത്തെ മൊത്തം വെല്ലുവിളിച്ചു കളയുന്ന ആ കൂലിത്തല്ലുകാരുടെ പേരുകള്‍.

പറയൂ സാര്‍... ആരൊക്കെയാണവര്‍?വല്ലാത്ത ആകാംക്ഷയുണ്ട്..ഇതറിഞ്ഞിട്ട് വേണം മാധ്യമത്തിന്റെ എഡിറ്റര്‍ക്ക് അതേക്കുറീച്ചെഴുതി അറീയിക്കാന്‍.അവരും അറിയണ്ടേ ഇവരൊക്കെ 'കൂലി'കളാണെന്ന്!!

നിത്യസാക്ഷി said...

"സെപ്റ്റംബര്‍ പതിനൊന്നു സംഭവിച്ചപ്പോഴും മാറാട് സംഭവിച്ചപ്പോഴും ജാമിയ നഗറുകള്‍ സംഭവിയ്ക്കുമ്പോഴും നിരവധി ബോംബു സ്ഫോടനങള്‍ നടന്നപ്പോഴുമെല്ലാം, ഇവര്‍ തങളുടെ 'മതേതര,ജനാധിപത്യ, മാനവിക' 'നിലപാടുകളുടെ' തനിനിറം പുറത്തു കാട്ടിയിട്ടുണ്ട്. സംഭവങളുടെ നെല്ലും പതിരും പുറത്തു വരുന്നതിനു മുമ്പെ തന്നെ കുറ്റവാളികളെന്നു കരുതപ്പെടുന്നവരെ വെള്ള പൂശുന്ന സിദ്ധാന്തങള്‍കൊണ്ട് പേജുകള്‍ നിറക്കും.മേല്‍ ചൊന്ന സാംസ്കാരിക കൂലിത്തല്ലു സംഘങളെ പോര്‍ക്കളത്തിലിറക്കും.ഭീകരരേയും നിരപരാധികളുടെ ജീവനെടുത്ത ചാവേറുകളെയും വിശുദ്ധ പദവിയിലേക്കുയര്‍ത്തിയെടുക്കും."

ഈ കമ്മ്യൂണലിസം കോമ്പാറ്റ് എന്നൊക്കെ കേട്ടിട്ടുണ്ടോ സാര്‍? ടീസ്റ്റയും കൂലിയെഴുത്തുകാരിയാണെന്നൊന്നും പറഞ്ഞു കളയല്ലേ.. പിന്നെ അരുന്ധതി..അവര്‍ ഈ നെല്ലും പതിരും വേര്‍തിരിക്കുന്ന പണിയെടുക്കുന്നതെന്തിനാണു സാര്‍? അവരെയും വിലക്കെടുത്തോ? പിന്നെ നമ്മുടെ തേജ്പാല്‍..അയ്യോ..കൂലിത്തല്ലു സംഘത്തിന്റെ ലീഡറായിരിക്കും അദ്ദേഹം അല്ലേ താങ്കളുടെ ഭാഷയില്‍? ഇവരൊക്കെ അച്ചുനിരത്തുന്നതിലും കൂടുതലായി എന്തെങ്കിലും മാധ്യമം ഈ വിഷയത്തിലൊന്നും എഴുതിയതായി അറിയില്ല. പിന്നെ ഏതു ഭീകരനെയാണു വിശുദ്ധനാക്കിയത് മാധ്യമം എന്നൊന്നു പറഞ്ഞു തരുമോ താങ്കള്‍? ബോംബ് പൊട്ടൂന്ന സമയത്ത് പരീക്ഷക്ക് ഡസ്കിലിരിക്കുന്നവനെപ്പിടീച്ച് തീവ്രവാദിയാക്കി ജയിലിലടച്ചാല്‍, കമാ എന്ന ഒരക്ഷരം മിണ്ടാതെ പത്രമുത്തശ്ശിയായിരുന്ന് താങ്കളുടെ സര്‍ട്ടിഫിക്കറ്റ് നേടണമെന്നാണെങ്കില്‍ അതിത്തിരി ബുദ്ധിമുട്ടാണു സാര്‍..കാരണം ഈ നിലപാടുകളുള്ളത് കൊണ്ടാണു മാധ്യമം മാധ്യമമായത്. ഇല്ലെങ്കില്‍ ഏതു പത്രമുത്തശ്ശീയെയും പോലെ, ഏതാട്ടീനെ പിടിച്ച് പട്ടിയാക്കി എന്ന് കേട്ടാലും ഉടനെത്തന്നെ പേപ്പട്ടി എന്ന് വിളിച്ചൂ വിറളീയെടുത്ത് പേന കൊണ്ട് തല്ലിക്കൊല്ലാന്‍, ചിലര്‍ ചെയ്യുന്നത് പോലെ ആക്രിക്കച്ചവടം നടത്തുന്ന അതേ ലാഘവത്തോടെ നടത്തുന്ന മറ്റൊരു 'കച്ചവട'മല്ല സാര്‍ മാധ്യമത്തിന്റെ പത്ര പ്രവര്‍ത്തനം.
ഒരു കാര്യം പറഞ്ഞു തന്നാല്‍ മതി ..തേജ്പാലും അരുന്ധതിയും ടീസ്റ്റയും ചിന്ത പരിവാരത്തിനു പണയം വെക്കാത്ത നല്ല മനുഷ്യരും വെള്ള പൂശാത്ത ഏത് 'ഭീകരവാദി'യെയാണു മാധ്യമം വെളുപ്പിച്ചെടുത്തത്?

ജാമിഅ നഗറിനെക്കുറിച്ച് താങ്കള്‍ക്കെന്തെങ്കിലും അറീഞ്ഞിട്ടാണോ ഈ എഴുതുന്നതൊക്കെ? മാധ്യമം വിലക്കെടുത്ത കൂലിപ്പട്ടാളത്തില്‍ മലയാളം ന്യൂസിലെ സമകാലിക മലയാളത്തിലെ സദാനന്ദ മേനോനും ഹരിദാസുമൊക്കെ പെടുമോ?(കെ.ഹരിദാസ്,ആരുടെ വകയാണു ഈ ബോംബുകള്‍?- 08-08-2008)(സദാനന്ദമേനോന്‍-ഒരു വസ്ത്രാലങ്കാര നാടകവും മാധ്യമങ്ങളൂം-03-10-2008). ടീസ്റ്റയും അരുന്ധതിയും എഴുതിയത് പോട്ടെ..ഈ ദേശാഭിമാനിക്കെന്തു പറ്റീ സാര്‍? അവരും ഇതൊക്കെത്തന്നെയാണല്ലോ എഴുതുന്നത്? അവരും 'കൂലിപ്പട്ടാളത്തില്‍' ചേര്‍ന്നോ? അല്‍ഫോണ്‍സാമ്മ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ടത് ഈയ്യിടെ ഒരു വാര്‍ത്തയായിരുന്നു. ചാവേറുകളെ മാധ്യമം 'വിശുദ്ധ പദവി'യിലേക്കുയര്‍ത്തിയതായി ഇപ്പോള്‍ ഇതാദ്യമായി അറീയുന്നതാണു. സെപ്തംബര്‍ 11 സംഭവിച്ചപ്പോള്‍ ആരെയാണു സാര്‍ മാധ്യമം വിശുദ്ധരാക്കിയത്? ലാദനെയാണോ? അതോ മുല്ലാ ഉമറീനെയോ? പത്രം അമേരിക്കയെ വിമര്‍ശിക്കാനൊന്നും പാടീല്ലെന്നാണെങ്കില്‍, ഭരണകൂട ഭീകരതക്ക് ജയ് വിളിക്കണമെന്നാണു താങ്കളുദ്ദേശിക്കുന്നതെങ്കില്‍ താങ്കള്‍ക്ക് കോട്ടയത്ത് നിന്ന് നല്ല ഒന്നാന്തരം 'ജനാധിപത്യ മാനവിക'പത്രങ്ങള്‍ ധാരാളം കിട്ടും.അതേ വാര്‍ത്തകള്‍ തന്നെ വെള്ളീമാടുകുന്നില്‍ നിന്നും കിട്ടണമെന്നാണെങ്കില്‍ മാധ്യമം ഡസ്ക് താങ്കളെ ഏല്പ്പിച്ചു തരേണ്ടി വരും.

നിത്യസാക്ഷി said...

"മാധ്യമ രംഗത്തെ പതിവു വാണിജ്യ മല്‍സരങള്‍ കൂടാതെ മുസ്ലീം തീവ്രവാദത്തിനു കുട പിടിയ്ക്കുന്ന കാര്യത്തില്‍ തങള്‍ക്കു വെല്ലുവിളിയുയര്‍ത്തുന്ന മറ്റൊരു പത്രം കൂടി രംഗത്ത് വന്നതോടെ 'മാധ്യമം' ഗ്രൂപ്പു പ്രസിദ്ധീകരണങള്‍ കുറച്ചു കൂടി പരസ്യമായി തങളുടെ തനിനിറം പുറത്തു കാട്ടിത്തുടങിയിട്ടുണ്ട്.തീവ്രവാദ മനസ്സുള്ളവരുടെ നേതൃത്വം പരസ്യമായി ഏറ്റെടുത്തുകൊണ്ട് "തേജസ്സ്" രംഗത്തു വന്നപ്പോള്‍, മൃദു നാട്യങളുടെ മുഖം മൂടി തങളുടെ കാലിനടിയിലെ മണ്ണു ചോര്‍ത്തിക്കളയുമെന്നും തീവ്ര-ഭീകരവാദ ആശയങളുടെ ചാമ്പ്യന്‍ പട്ടം ഞങള്‍ ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നുമുള്ള ഒരു സമീപനത്തിലേക്കു 'മാധ്യമം' മാറിയിട്ടുണ്ട്".

അപ്പോള്‍ സര്‍,തേജസ് വരുമ്പോഴാണോ മാധ്യമം തീവ്ര-ഭീകരവാദ ആശയങളുടെ ചാമ്പ്യന്‍ പട്ടം ഞങള്‍ ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നുമുള്ള ഒരു സമീപനത്തിലേക്കു മാറീയത്? തേജസ് വരുന്നതിനു മുമ്പായിരുന്നല്ലോ സെപ്റ്റംബര്‍ പതിനൊന്നു സംഭവിച്ചത് സാര്‍.. അന്നേരം മാധ്യമം ആരെയൊക്കെയോ വിശുദ്ധരാക്കിയെന്ന് താങ്കള്‍ എഴുതിയിട്ടുണ്ടല്ലോ . അപ്പോള്‍ പിന്നെ മാധ്യമം പണ്ടേ ജന്മഭൂമിയാണെന്നങ്ങ് പറഞ്ഞേക്ക് സാര്‍. .മതമൗലികവാദികള്‍ക്ക് ഹാലിളകാന്‍ എന്തിനാണൊരു തേജസ്സിന്റെ പ്രത്യേക പ്രചോദനം? എന്തായാലും അസത്യങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതല്ലേ? അതിന്റെ കൊഴുപ്പ് കൂട്ടാന്‍ കുറച്ച് 'തേജസ്' കൂടി ഒഴിക്കാമെന്നു വെച്ചു.അല്ലേ? എന്തായാലും മാധ്യമത്തിന്റെ കാലിന്നടിയിലും കുറെ മണ്ണുണ്ടെന്നും അത് ഭീകര-തീവ്ര ആശയക്കാരായ വായനക്കാരാണെന്നും താങ്കള്‍ എഴുതിയത് വായിച്ചപ്പോള്‍ , മാധ്യമത്തിന്റെ 'തീവ്രവാദികളായ' ചില സ്ഥിരം വായനക്കാരുടെ മുഖങ്ങളോര്‍ത്ത് ചിരി വരുന്നു സാര്‍..

മറുപക്ഷം said...

ചിന്തകാ ഓഫ് ടോക്കായാലും വേണ്ടില്ല അനോണീയ്ക്ക് മറുപടീനൽകൂ..താങ്കളുടെ മറുപടിiക്ക് താല്പപ്ര്യം ഉണ്ട്.ഇല്ലെeങ്കിൽ മറുപടിയായി ഒരു പോസ്റ്റ് താങ്കളുടെ ബ്ലോഗ്ഗിൽ ഇടൂ.

--മദ്യം,പലിശ,വ്യഭിചാരം ഇതൊക്കീതിർക്കപ്പെടേണ്ടതാണ് എന്നാൽ ഇതിനെ അല്ലല്ലോ നാം വർഗ്ഗീയത എന്നും തീവ്രവാദം എന്നും പറയുന്നത്...ചിന്തകാ.
അതുപോളെ നെടുമ്പാശ്ശേരിക്കടുത്ത് പള്ളീയിൽ അക്രമം കാണിച്ചത് പരിവാ‍ർ ആണെന്ന് മുറവിളികൂട്ടിയിട്റ്റ് എന്തായി?കൂടാതെ ഒരു വൃത്തികെട്ട് ഭൂരിപക്ഷ് സമുദായക്കാരൻ ചെക്കൻ ഫോണ്വിച്ച് പറഞ്ഞു എന്നതിനാൽ ഭാക്കി എല്ലാ ബോംബ് അന്വേഷണ വാർത്തയും ഇല്ലാത്hആയില്ലെ?


ദേശാഭിമാനിയും,ചന്ദ്രികയും,ജന്മഭൂമിയും വച്ചുനോക്കുമ്പോൾ തേജസ്സ് ഈ വിഭാഗത്തിൽ പെട്ട നല്ല ഒരു പത്രമാണ്.അവർക്ക് ഒളിക്കാനും പൊതിഞ്ഞു വെച്ച് എഴുതുവാനും ഇല്ല.മാത്രമല്ല അതിനായി ഹിന്ദു നാമ്മധാരികളെ ക്കൊണ്ട് എഴുതിക്കേണ്ട ഗതികേടും ഇല്ല.

--നിത്യ സാക്ഷീഅതു പ്രതിനിധീകരിക്കുന്ന വിഭാഗത്തിന്റെ പ്രത്യേകത അനുസരിച്ച് തീർച്ചയായും അത്തരം ഒരു പത്രം നിലനിൽക്കും .
പിന്നെ കലയും മസാലയും മിക്സ് ചെയ്ത സിനിമകൾ പോലെ തന്നെ ആണ് വർഗ്ഗെയതയും ദളിത്-സമൂഹ്യ-അമേരിക്കൻ വിരുദ്ധ- നിലപാടുകaൾ ചേത്ത് ഉണ്ടാക്കുന്ന മാധ്യമ പ്രവർത്തനവും.അങ്ങനെ ഒരു ചേരുവ പുരോഗമനവാദവും,കംയൂണീസവും പറഞ്ഞു നടക്കുന്നവർക്കുഇടയിലും പൊതു സ്വീകര്യമാകും.അതിൽ അവർ വിജയിച്ചിരിക്കുന്നു.


ഇന്ത്യയിൽ ഒരു ഹിന്ദുത്വ ഭരണം അല്ലെന്നും “ജനാധിപത്യ പരമായ രീതിയിൽ” ഉള്ള ഭരണമാണെന്നും മറക്കരുത്.ഏകീക്രിത സിവിൽ കോഡ് എന്തുകൊണ്ട് ഒരു മറ്റ്tഏതര -ജനാധിപത്യ രാജ്യത്ത് നടപ്പാക്കിക്കൂടാ എന്ന്തും ഇവിടെ ചിന്തിക്കേണ്ടതാണ്.മതേതരത്വം ആകണമെങ്കിൽ ഒരു പൊതു നിയമ വ്യവസ്ഥ അല്ലേ വേണ്ടത്? ചിന്തകാ പറയൂ

Anonymous said...

അനോണികളൊട് മറുപടി പറയില്ലാ എന്ന് ഇങിനെ വാശി പിടിച്ചാലോ ചിന്തകന്‍ ‍. ഇവിടെ തന്നെ ജമാ അത്തെ ഇസ്ലാമിയെ ന്യയീകരിച്ച് എത്ര അനോണീകളാണ്.
അതുകൊണ്ട് ദയവ് ചെയ്ത് ഉത്തരം തരൂ

1) ജമാ അത്തെ ഇസ്ലാമി ഇന്ത്യയില്‍ ഒരു ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുകയും, അതിന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും ചെയുന്നുണ്ടോ? ( ദൈവിക വചനങള്‍ക്കനുസരിച്ചുള്ള ഭരണ സംവിധാനം എന്നൊക്കെ പറഞ്ഞ് ഒഴിയരുത്)
ഉത്തരം വളരെ ലളിതം അല്ലേ, ചിന്തകാ, ഉണ്ട് അല്ലെങ്കില്‍ ഇല്ലാ
ഇനി ഉണ്ടെങ്കില്‍, മാത്രം അടുത്ത ചോദ്യം

2) നിങള്‍ വിഭാവനം ചെയുന്ന ഇസ്ലാമിക ഭരണത്തില്‍ വിഗ്രഹാരാധകര്‍ ആയ ഹിന്ദുക്കള്‍ക്ക് എന്തായിരിക്കും അവകാശങള്‍.
ആ അവകാശങള്‍ ഇന്ന് ഇന്ത്യന്‍ മതേതര റിപബ്ലിക്ക് മുസ്ലീം ന്യൂന പക്ഷങള്‍ക്ക് നല്‍കുന്ന അവകാശങള്‍ക്ക് തുല്യമായിരിക്കുമോ? ഉത്തരം വീണ്ടും ഉണ്ട് അല്ലെങ്കില്‍ ഇല്ലാ, വളരെ സിമ്പിള്‍.

3) ആ ഇസ്ലാമിക ഭരണത്തില്‍ തീര്‍ത്തും അവിശ്വാസികളായ ജബ്ബാര്‍ മാഷിനെ പോലെയുള്ള യുക്തിവാദികള്‍ക്ക് എന്തായിരിക്കും അവകാശങള്‍ ?

3) ആ ഇസ്ലാമിക ഭരണത്തില്‍ ജന്മം കൊണ്ട് മുസ്ലീമായ ഒരാള്‍ക്ക് മതം മാറാനോ, അല്ലെങ്കില്‍ മതമില്ലാതെ നിരീശ്വരവാദിയായി ജീവിക്കുവാനോ സ്വാതന്ത്ര്യമുണ്ടാകുമോ?
വീണ്ടും ഉത്തരം ഉണ്ട് അല്ലെങ്കില്‍ ഇല്ലാ എന്ന് ഒറ്റ വാക്കില്‍ പറയാം.

ഇനി നിങളുടെ നയം സംബന്ധിച്ച ചിലതും

4) ഇന്ന് ഇന്ത്യില്‍ നിലവിലിള്ള മതേതരത്വം തുടര്‍ന്ന് പോകണം എന്ന് നിങള്‍ കരുതുന്നുണ്ടോ? ഉത്തരം വീണ്ടും അതെ അല്ലെങ്കില്‍ ഇല്ലാ എന്നതില്‍ ഒന്ന്
ഉണ്ടെങ്കില്‍,

5) അതേ മതേതരത്വം ഒരു മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കാഷ്മീരിലും വേണമെന്ന് നിങള്‍ കരുതുന്നുണ്ടോ? ( ഉ: ഉണ്ട് അല്ലെങ്കില്‍ ഇല്ലാ )

6) ജമ്മു കഷ്മീര്‍ ഇന്ത്യയില്‍ തുടരണോ? പാകിസ്ഥാനില്‍ ലയിക്കണോ? അതോ ഒരു സ്വതന്ത്ര രാജ്യമായി മാറാണോ? എന്താണ് ഈ വിഷയത്തില്‍ നിങളുടെ നിലപാട്? സമാധാനപരമായ ഒരു ഒത്ത് തീര്‍പ്പ് എന്നൊന്നും അവിടെയും ഇവിടെയും ഇല്ലാത്ത ഒരു ഉത്തരം പറഞ്ഞ് ഒഴിയരുത്.

വേറെയും ഒരുപാട് ചോദ്യങള്‍ ഉണ്ട്. പക്ഷെ തത്ക്കാലം ഇതിന് മറുപടി പറഞ്ഞാല്‍ തന്നെ ഒരു പാട് സംശയം മാറി കിട്ടും.

മേല്‍പ്പറഞ്ഞ ചോദ്യങള്‍ ഒന്നും തന്നെ വ്യഭിചാരം, കള്ളുകുടി, പലിശ, തുടങിയവയുമായി ബന്ധപ്പെട്ടതല്ല എന്നും ഓര്‍ക്കുക. ..ച്ചാല്‍.. മറുപടി ഇവയെ കുറിച്ചല്ല വേണ്ടത് എന്നര്‍ത്ഥം. അരിയെത്ര എന്ന ചോദ്യത്തിന് പയര്‍ അഞ്ച് നാഴി എന്ന് പറയരുത് എന്ന് സാരം. :-)

പറയാതെ വയ്യ. said...

"എന്താണു സഹോദരാ വര്‍ഗ്ഗീയത?
സ്വന്തം വര്‍ഗ്ഗത്തെക്കുറിച്ച് ,വര്‍ഗ്ഗത്തിനു വേണ്ടി സംസാരിക്കലാണോ"

നിത്യ സാക്ഷി ഇത്രയും മിനക്കെട്ട് സുദീര്‍ഘമായ അഭിപ്രായങള്‍ പ്രകടിപ്പിച്ചതിനു നന്ദി.എന്നാല്‍ ആര്‍ക്കോ വേണ്ടി കള്ള സാക്ഷി പറയാനെന്നപോലെ ചാടിക്കയറി കസറിയപ്പോള്‍ പ്രകടിപ്പിച്ച അഭിപ്രായങളില്‍ വന്നു പെട്ട വൈരുദ്ധ്യങളും അബദ്ധങളും പറയാതെ വയ്യ.'സ്വന്തം വര്‍ഗ്ഗം'? അതേതാണു സര്‍ ആ വര്‍ഗ്ഗം? എല്ലാ മനുഷ്യര്‍ക്കും മനുഷ്യനായി ജീവിക്കാന്‍ കഴിയണം എന്ന ചിന്തയില്‍ നിന്നും പണ്ട് ആ ജര്‍മ്മന്‍ താടിക്കാരന്‍ വര്‍ഗ്ഗത്തെ നിര്‍വ്വചിച്ചത് ഇങിനെ: "അദ്ധ്വാന ശക്തിയുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിലും,ഉല്പാദന ഉപാധികളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലും വിഭജിക്കപ്പെട്ട സാമൂഹ്യ വിഭാഗം".ഇവിടെ താങ്കളുടെ നിര്‍വ്വചനപ്രകാരം മതമാണീ വിഭജനത്തിനാധാരം. അതു പ്രകാരം താങ്കളുടേതല്ലാത്ത മതത്തില്‍ പെടുന്നവര്‍ മറ്റൊരു വര്‍ഗ്ഗമാണു. സ്വന്തവും അപരവുമായ വര്‍ഗ്ഗമായി മനുഷ്യര്‍ക്കിടയില്‍ മതാടിസ്ഥാനത്തില്‍ നടത്തുന്ന വിഭജനം തന്നെയാണു സര്‍, മതപരമായ വിഭാഗീയതയുടെ അടിത്തറ.മനുഷ്യരെല്ലാവരും പൊതുവായി പങ്കുവയ്ക്കുന്ന ജീവല്‍ പ്രശ്നങള്‍ക്കു പരിഹാരം തേടേണ്ടത് മതപരമായ 'വര്‍ഗ്ഗീ'കരണത്തിലൂടെയല്ലെന്നും മതേതരമായ രാഷ്ട്രീയ അന്വേഷണങളിലൂടെയാണെന്നും തിരിച്ചറിയുന്നതുകൊണ്ടാണു സര്‍, ഇത്തരം വര്‍ഗ്ഗീകരണത്തിനു ശ്രമിക്കുന്ന 'മാധ്യമം' നയം അപകടകരമാണെന്നു പറയാന്‍ ശ്രമിച്ചത്.

"ഇത്രയും 'വൈകാരിക'മായ ഒരു പത്രം കേരളത്തില്‍ നിലനില്‍ക്കുമോ? കേരളീയരതിനെ വളര്‍ത്തുമോ?"

എല്ലാ പ്രശ്നങളിലും വൈകാരികമാണെന്നല്ലല്ലോ ഞാന്‍ പറഞത്.സവിശേഷമായ പ്രശ്നങളില്‍ വൈകാരികതയോടെ വാര്‍ത്തകളെ പൊലിപ്പിക്കുന്നു എന്നാണു.അതുകൊണ്ട് അത് നിലനില്‍ക്കില്ലെന്നു എങിനെ പറയാനൊക്കും? കേരളത്തിന്റെ മതേതര പൊതു ഇടം തീര്‍ത്തും ദുര്‍ബ്ബലമായി വരികയും നവോത്ഥാന മൂല്യങളാകെ ശോഷിച്ചു വരികയും വര്‍ഗ്ഗീയ വല്‍ക്കരണത്തിന്റെ തോത് അനു ദിനം വര്‍ദ്ധിച്ചു വരികയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷത്തെ ചൂഷണം ചെയ്തും, മികച്ച പ്രൊഫഷണലിസത്തോടെ തങളുടെ തനിനിറം മറച്ചു വച്ച് വരികള്‍ക്കിടയിലൂടെ വിഷ അജണ്ടകളെ ഒളിച്ചു കടത്തുകയുമാണു മാധ്യമം ചെയ്യുന്നത്. മനോരമയെപ്പോലുള്ള പത്ര മുത്തശ്ശികളേയും 'ക്രൈം' പോലുള്ള മഞപ്പുസ്തകങളെയും ദുഷ്ടനെ പനപോലെ വളര്‍ത്തും പോലെ കേരളീയന്‍ വളര്‍ത്തിക്കൊണ്ടേ ഇരിക്കുന്നുണ്ടെന്ന് അറിയാത്ത താങ്കള്‍ എന്തിന്റെ സാക്ഷിയാണു സര്‍?

"ആരൊക്കെയാണാവോ ഈ സാംസ്കാരിക കൂലിത്തല്ലു സംഘം? ഒന്ന് വെളിപ്പെടുത്തുമോ? ഞങ്ങള്‍ മാധ്യമം വായനക്കാര്‍ ആദ്യമായെങ്കിലും അറിയട്ടെ.."

ഹ ഹ ഹ .. തമാശ പറയല്ലെ സര്‍, ചിരിവരും.ആഴ്ചപ്പതിപ്പ് തുടങിയ കാലത്ത് അതിന്റെ പത്രാധിപരായിരിക്കാന്‍ വൈക്കം മുഹമ്മദ് ബഷീറിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതുമുതല്‍ ഇങോട്ട് എഴുത്തുകാരന്റെയും സാംസ്കാരിക പ്രവര്‍ത്തകന്റെയും മൂല്യം അറിഞുപയോഗിക്കാന്‍ നിങള്‍ക്കു കഴിഞിട്ടുണ്ടെന്നു ആര്‍ക്കാണറിയാത്തത്?സി.രാധാകൃഷ്ണന്‍ മുതല്‍ സി.ആര്‍.നീലകണ്ഠന്‍ വരെയുള്ളവര്‍ അതിനു നിന്നു തരികയോ നിന്നു തന്നുകൊണ്ടിരിക്കുകയോ ചെയ്യുന്നുണ്ടെന്ന് മാധ്യമം വായിച്ചു തന്നെ മനസ്സിലാക്കുന്നുണ്ട് സര്‍.

"ഈ കമ്മ്യൂണലിസം കോമ്പാറ്റ് എന്നൊക്കെ കേട്ടിട്ടുണ്ടോ സാര്‍? ടീസ്റ്റയും കൂലിയെഴുത്തുകാരിയാണെന്നൊന്നും പറഞ്ഞു കളയല്ലേ"
"ജാമിഅ നഗറിനെക്കുറിച്ച് താങ്കള്‍ക്കെന്തെങ്കിലും അറീഞ്ഞിട്ടാണോ ഈ എഴുതുന്നതൊക്കെ?"

താങ്കളെപ്പോലുള്ള മഹാ മനീഷികളുടെ അത്രയും കേള്‍ക്കുകയോ അറിയുകയോ ചെയ്യാന്‍ എന്തായാലും വഴിയുണ്ടാവില്ലെന്നു താങ്കള്‍ക്കു തന്നെ തീര്‍ച്ചയുണ്ടല്ലോ.എങ്കിലും നിങളില്‍ നിന്നൊക്കെ വീണുകിട്ടിയ ചില പൊട്ടും പൊടിയും കയ്യിലുണ്ട് സര്‍.അക്കൂട്ടത്തില്‍ ഈ പറഞ രണ്ടും പെടും. മിശ്രവിവാഹിതയായ ടീസ്റ്റ സെറ്റില്‍ വാദിന്റെ കമ്മ്യൂണലിസം കോമ്പാറ്റും പിന്നെയാ ജാമിയ നഗറും. സെലക്റ്റഡ് അംനീസിയ എന്നൊരു രോഗത്തെപ്പറ്റി മഹാ ബുദ്ധിജീവിയായ അങ് കേള്‍ക്കാതിരിക്കാന്‍ വഴിയില്ല. അതു ബാധിച്ച ചിലരുണ്ട് നമ്മുടെ പത്രപ്രവര്‍ത്തകരിലും ബുദ്ധി ജീവികളിലുംആക്കൂട്ടത്തില്‍ താങ്കളും പെടുമോന്നറിയില്ല.അവര്‍ ടീസ്റ്റയെ അറിയും തസ്ലീമയെ അറിയില്ല.സിമി നിരോധനം അറിയും ഹിന്ദ് റാഫിനെ നിരോധിച്ചതറിയില്ല. കെ.ഇ.എന്നിനെ ഈ അടുത്ത നാളുകളായി അറിയും ഹമീദ് ചേന്നമംഗലൂരിനെ അറിയില്ല.ഇന്ത്യയിലെ പോട്ട അറിയും പാക്കിസ്ഥാനിലെ ബ്ലാസ്ഫമി ലോ അറിയില്ല.അവര്‍ക്ക് മോഡിയെ അറിയും ബിന്‍ലാദനെയോ മുല്ല ഒമറിനെയോ അറിയില്ല.ഇതവരുടെ കുഴപ്പമല്ല സര്‍, അവരെ ബാധിച്ച മേല്‍ ചൊന്ന രോഗത്തിന്റെ കുഴപ്പമാണു. അതു പൊറുക്കാവുന്നതേ ഉള്ളു.പിന്നെ ജാമിയാ നഗര്‍. ആ ഇന്ത്യാ ടുഡെ ക്കാരന്‍ പണി പറ്റിച്ചില്ലെ സര്‍.ഇനിയെന്തറിയാന്‍? പറയാന്‍?

"എന്തായാലും മാധ്യമത്തിന്റെ കാലിന്നടിയിലും കുറെ മണ്ണുണ്ടെന്നും അത് ഭീകര-തീവ്ര ആശയക്കാരായ വായനക്കാരാണെന്നും താങ്കള്‍ എഴുതിയത് വായിച്ചപ്പോള്‍ , മാധ്യമത്തിന്റെ 'തീവ്രവാദികളായ' ചില സ്ഥിരം വായനക്കാരുടെ മുഖങ്ങളോര്‍ത്ത് ചിരി വരുന്നു സാര്‍.."

ആ മുഖങളിലൊന്നു എന്റേത് കൂടിയാണെന്റെ നിത്യ സാക്ഷീ... അത്തരം വായനക്കരിലെല്ലാം ഞാനീ ഉന്നയിക്കുന്ന സംശയങള്‍ ചെറിയ അളവിലെങ്കിലും ഉണ്ടാവുകയും ചെയ്യും."വായനക്കാരേ നിങളെല്ലാം എ.കെ.നാല്പത്തിയേഴുമായി ഇന്നുമുതല്‍ ജിഹാദിനു പുറപ്പെടൂ" എന്നു മാധ്യമം പറയുന്നതായി ഞാന്‍ എന്റെ ലേഖനത്തില്‍ എവിടെയും പറഞിട്ടില്ല.വായനക്കാരന്റെ ചിന്തയില്‍,പ്രത്യേകിച്ച് മുസ്ലിം വായനക്കാരന്റെ അബോധത്തില്‍, ഇര ബോധം സൃഷ്ടിച്ചെടുക്കാനുതകും വിധമുള്ള ഒരു ചിന്താ പരിസരം മാധ്യമം ബോധപൂര്‍വ്വം സൃഷ്ടിക്കുന്നുണ്ടെന്നും, മത തീവ്രവാദത്തിനു അത്തരം ബൗദ്ധിക ചിന്താ പരിസരം ശക്തമായ അടിത്തറയായിത്തീരുന്നുണ്ടെന്നും പറയേണ്ടത് കാല സാക്ഷിയായി ജീവിക്കുന്ന ഏതൊരാളുടെയും ചുമതലയാണെന്നു ഞാന്‍ വിശ്വസിക്കുന്നു.പ്രതിലോമതയുടെ വക്കാലത്തുമായി ഏതു കള്ള സാക്ഷി വന്നാലും അതൊന്നും സത്യത്തെ എല്ലാക്കാലത്തേയ്ക്കും മറച്ചു പിടിക്കാന്‍ പര്യാപ്തമല്ലെന്നും.

Anonymous said...

ഇടതു മുഖം മൂടി അണിഞ്ഞു മയ്ന്‍സ്ട്രീം ഇടതിനെ ആക്രമിക്കുക,മുഖ്യധാരാ ഇടത്തിലെ ചിലരെ പൊക്കുക,മറ്റു ചിലരെ ഇകഴ്ത്തുക,മത ജീര്‍ണത തിരിച്ചറിഞ്ഞു മതനിരപെക്ഷരാകുന്നവരെ വശത്താക്കാന്‍ അഭ്യാസങ്ങള്‍.ഇതൊക്കെ എല്ലാര്‍ക്കുമറിയാം..എങ്കിലും ഒന്നു ചോദിക്കട്ടെ.."പര്ധയിട്ടാലും മുഖം മറച്ചില്ലെങ്കില്‍ ആ പെണ്ണ് ചുറ്റും വേലി കെട്ടിയെങ്കിലും,ഗയ്ടും വാതിലും തുറന്നിട്ട ഭവനം പോലെ" എന്ന് പറഞ്ഞ മൌദൂദി ഇന്നും നിങ്ങളുടെ ideological നേതാവല്ലേ..ആണെന്കില്‍ ആണ്,അല്ലെങ്കില്‍ അല്ല, ഉത്തരം പറയാമോ...

നിത്യസാക്ഷി said...

"തങള്‍ നിലകൊള്ളുന്നത് പിന്നോക്ക പീഡിത ന്യൂനപക്ഷ വിഭാഗങളുടെ അവകാശങള്‍ക്കുവേണ്ടിയാണെന്നവകാശപ്പെടുന്ന ഈ പ്രസിദ്ധീകരണങള്‍"....

ഇത് താങ്കളുടെ പോസ്റ്റിലെ തന്നെ വരികള്‍... അപ്പോള്‍ താങ്കളാണാദ്യം പറ്യേണ്ടത്...അങ്ങിനെ ഒരു പിന്നോക്ക പീഢിത 'ന്യൂനപക്ഷം' എന്നു താങ്കള്‍ പോസ്റ്റിയത് "മനുഷ്യര്‍ക്കിടയില്‍ നടത്തുന്ന വിഭജനം" തന്നെയല്ലേ? യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ മടി കാട്ടുന്നതെന്തിനു സുഹ്ര്യത്തേ..മാനവികത ചമയാന്‍ താങ്കള്‍? ന്യൂനപക്ഷ വര്‍ഗ്ഗം നമ്മുടെ സമൂഹത്തിലുണ്ട്. താങ്കള്‍ തന്നെ എഴുതിയതു പോലെ മതപരമായ 'വിഭാഗങ്ങള്‍' തന്നെയുണ്ട് നമ്മുടെ സമൂഹത്തില്‍. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയെന്ന് മാധ്യമം അവകാശപ്പെടുന്നുവെന്ന് താങ്കള്‍ തന്നെ എഴുതിയല്ലോ.ശരിയാണത്. തീര്‍ച്ചയായും മാധ്യമത്തിന്റെയും ചാച്ചാജിയുടെയും ശരിയായി ചിന്തിക്കുന്നവരുടെയും ഒക്കെ നിര്‍ വചന പ്രകാരം ഏതെങ്കിലും പ്രത്യേക വിഭാഗങ്ങള്‍ക്ക് വേണ്ടി സംസാരിക്കല്‍ വര്‍ഗ്ഗീയതയല്ല. മറിച്ച് തങ്ങള്‍ ഏതു വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണോ നിലയുറപ്പിക്കുന്നത്, അവര്‍ക്ക് വേണ്ടി മറ്റുള്ള സാമൂഹിക ഘടനകള്‍ക്കെതിരെ പ്രശ്നങ്ങള്‍ സ്ര്യ് ഷ്ടിക്കല്‍ തന്നെയാണു വര്‍ഗ്ഗീയത. ഞാന്‍ എഴുതിയതില്‍ ഒരു വൈരുദ്ധ്യവുമില്ല. സമൂഹത്തില്‍ ജാതിയും മതവുമൊക്കെയുണ്ട്. അതൊന്നുമില്ലെന്നോ,ഒരു വര്‍ഗ്ഗവും സമൂഹത്തില്‍ നിലവിലിലില്ലെന്നോ താങ്കള്‍ പോസ്റ്റിയ വരികള്‍ പോലും സൂചിപ്പിക്കുന്നില്ലെന്നിരിക്കെ, മാധ്യമത്തിനു അതിന്റെ തുടക്ക കാലം മുതലേ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളോട് ആഭിമുഖ്യമുണ്ട്. അതെവിടെയും തുറന്നു പറഞ്ഞിട്ടുണ്ട്. അത് വര്‍ഗ്ഗീയതയാണെന്ന് വ്യാഖ്യാനിക്കുന്നിടത്താണു താങ്കള്‍ക്ക് പിഴക്കുന്നത്. സി.പി.എം നടത്തിയ പട്ടികജാതി കണ്‍ വെന്‍ഷന്‍ ഒരു വര്‍ഗ്ഗീയ സം രംഭമായിരുന്നു എന്നു വാദിക്കേണ്ടി വരും അങ്ങിനെയെങ്കില്‍ താങ്കള്‍ക്ക്! പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സംസാരിക്കുക എന്നത് മാധ്യമത്തിന്റെ ഒരു നിഗൂഢ അജണ്ട അല്ല, അത് സ്ഥാപിത കാലം മുതലേ പറഞ്ഞു വരുന്നതും തുടര്‍ന്ന് വരുന്നതുമായ നയത്തിന്റെ പ്രഖ്യാപനം തന്നെ. അതെവിടെയും ഒളിച്ചുവെച്ചിട്ടില്ല.

വര്‍ഗ്ഗത്തെ ആ ജര്‍മ്മന്‍ താടിക്കാരന്‍ നിര്‍ വചിച്ചത് പോലെ തന്നെ നിര്‍ വചിക്കുന്നത് സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാവും.
ജാതി മത വിഭാഗങ്ങള്‍ നിറഞ്ഞു ജീവിക്കുന്ന ഒരിന്ത്യയില്‍ മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഒരു വര്‍ഗ്ഗ വിഭജനവും നിലനില്‍ക്കുന്നില്ല എന്നൊക്കെ പറയുന്നത് വലിയ മാനവിക വീക്ഷണമൊന്നുമല്ല. സത്യത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം എന്നു വേണമെങ്കില്‍ പറയാം. ഒരു പാട് മതങ്ങളും ജാതികളും സമൂഹത്തിലുണ്ടെന്ന് മനസ്സിലാക്കുന്നതും അതിലേതെങ്കിലുമൊരു വിഭാഗത്തില്‍ പെടൂന്നതും അവര്‍ക്ക് വേണ്ടി ന്യായയുക്തമായി മറ്റു വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കെതിരാകാതെ പ്രവര്‍ത്തിക്കുന്നതുമൊന്നും വര്‍ഗ്ഗീയതയല്ല. അങ്ങിനെയെങ്കില്‍ ഇന്ത്യയില്‍ എ എല്ലാ മത സംഘടനകളും 'വര്‍ഗ്ഗീയ സംഘടനകളാണോ'? യുക്തിവാദികള്‍ പോലും ഇവിടെ ഒരു വിഭാഗമാണു. എല്ലാ വര്‍ഗ്ഗത്തിനും 'വര്‍ഗ്ഗീയത'ഉണ്ടായിക്കൊള്ളണമെന്നില്ല . വര്‍ഗ്ഗീയത എന്ന വാക്ക് കൊണ്ട് വിവക്ഷിക്കപ്പെടുന്ന ഒരര്‍ത്ഥമുണ്ട്.അത് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം. അത് താങ്കള്‍ക്ക് 'അറിയാതെ വയ്യ'ല്ലോ സാര്‍. മാധ്യമത്തിനു വര്‍ഗ്ഗീയ മുദ്ര ചാര്‍ത്തുന്ന തിരക്കില്‍ വല്ലാതങ്ങു 'മാനവിക'മാകുമ്പോള്‍ താങ്കള്‍ മനസ്സിലാക്കേണ്ടത് ഏതു വര്‍ഗ്ഗത്തില്‍ നിലനില്‍ക്കുന്ന ഒരാള്‍ക്കും, ഏത് വര്‍ഗ്ഗത്തിനു വേണ്ടി വാദിക്കുന്ന ഒരാള്‍ക്കും മാനവിക വീക്ഷണമാകാം എന്ന യാഥാര്‍ഥ്യമാണു. ലോകത്തെ എത്രയോ സന്യാസി പ്രമുഖന്മാരും മത പണ്‍ഠിതരും മതങ്ങളില്‍ നിലനില്‍ക്കുകയും, മതവിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുന്നു. ഇതൊക്കെ 'വര്‍ഗ്ഗ'മായത് കൊണ്ട് വര്‍ഗ്ഗീയതയാകുമോ? -അപ്പോള്‍ വര്‍ഗ്ഗീയത എന്നത് ഒരു കാഴ്ചപ്പാടാണു സാര്‍.. അതൊരു കാനേഷുമാരി മാനദണ്ഠമല്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്ഗ്രസ്സിന്റെ പത്രവും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പത്രവും അക്കാരണം കൊണ്ട് മാത്രം വര്‍ഗ്ഗീയമാവില്ലെങ്കില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതും അവരുടെ ജിഹ്വയാകുന്നതും എങ്ങിനെയാണു വര്‍ഗ്ഗീയമാവുക? ആരു നടത്തുന്നു എന്നതല്ല, ആര്‍ക്ക് വേണ്ടി നടത്തുന്നുവെന്നതുമല്ല, ആര്‍ക്കെതിരെ നടത്തുന്നു എന്നു നോക്കിയാണു വര്‍ഗ്ഗീയ/അവര്‍ഗ്ഗീയ പത്രങ്ങളുടെ സ്വഭാവം മനസ്സിലാക്കേണ്ടതെന്ന് വിവേചിച്ചറിയാന്‍ ആ ജര്‍മ്മന്‍ താടിക്കാരനൊന്നുമാകണമെന്നില്ല. കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. കേരളത്തിലെ വര്‍ഗ്ഗീയ പത്രങ്ങള്‍ ഏതൊക്കെയാണെന്ന്! പത്രം അച്ചു നിരത്തുമ്പോള്‍ വായനക്കാരന്‍ അത് സ്വയം മനസ്സിലാക്കുന്നുണ്ടാകും. അങ്ങിനെ മനസ്സിലാക്കിയവരൊന്നും ഇതേ വരെ പറഞ്ഞിട്ടില്ല മാധ്യമം ഒരു വര്‍ഗ്ഗീയ പത്രമാണെന്ന്. പിന്നെ ആരു പറഞ്ഞിട്ടും കാര്യമില്ലല്ലോ..ടീസ്റ്റ മുതല്‍ സി.രാധാക്ര്യഷ്ണന്‍ വരെ താങ്കള്‍ക്ക് കൂലിപ്പട്ടാളമാണല്ലോ. മാഷെ, സത്യം പറയുന്നവരെയൊക്കെ ആരെങ്കിലും വിലക്കെടുത്തതായിരിക്കും എന്ന മുന്‍ ധാരണയെയാണു ചികില്‍സിക്കേണ്ടത്. ആര്‍ക്കെതിരെയും വില കുറഞ്ഞ ആരോപണമുന്നയിക്കാന്‍ താങ്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ അതില്‍ സത്യത്തിന്റെ മിന്നലാട്ടം പോലുമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നത് താങ്കളൂടെ കയ്യില്‍ ഈ ആരോപണങ്ങളുന്നയിക്കാനല്ലാതെ അത് തെളിയിക്കാന്‍ ഒരു ചീട്ടുകഷണം പോലുമില്ല എന്ന് നന്നായറീയുന്നത് കൊണ്ടാണു.താങ്കളെ ആരെങ്കിലും വിലക്കെടുത്തതാണെന്നു എനിക്കും വാദിക്കാം.പക്ഷേ ഒരു തെളിവും കയ്യിലില്ലാതെ മാന്യരായ മനുഷ്യരുടെ ധിഷണയുടെ മേല്‍ നോട്ടുകെട്ടിന്റെ ജീര്‍ണ്ണിച്ച ആരോപണ വിഴുപ്പ് വാരിയെറിയുന്നതെത്ര അപഹാസ്യമാണെന്ന തിരിച്ചറിവുണ്ട്. ബേപ്പൂര്‍ സുല്‍ത്താന്‍ മുതല്‍ സി. ആര്‍.നീലകണ്ഠന്‍ വരെ പണത്തിന്റെ കെട്ടു കൊണ്ട് വിലക്കെടുക്കപ്പെട്ടവരാണെന്ന താങ്കളുടെ മുന്‍ വിധി അടിയന്തിരമായി പുന പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് പറയാതെ വയ്യ!

നിത്യസാക്ഷി said...

മനുഷ്യരെല്ലാവരും പൊതുവായി പങ്കുവയ്ക്കുന്ന ജീവല്‍ പ്രശ്നങള്‍ക്കു പരിഹാരം തേടേണ്ടത് മതപരമായ 'വര്‍ഗ്ഗീ'കരണത്തിലൂടെയല്ലെന്നും മതേതരമായ രാഷ്ട്രീയ അന്വേഷണങളിലൂടെയാണെന്നും തിരിച്ചറിയുന്നതുകൊണ്ടാണു സര്‍, ഇത്തരം വര്‍ഗ്ഗീകരണത്തിനു ശ്രമിക്കുന്ന 'മാധ്യമം' നയം അപകടകരമാണെന്നു പറയാന്‍ ശ്രമിച്ചത്.

'ഇന്ത്യന്‍ മതേതരത്വം' എന്നാല്‍ മത വിരുദ്ധതയോ/മത നിരാസമോ അല്ല സഹോദരാ.. വര്‍ഗ്ഗ വിഭജനവും സമുദായങ്ങളുമെല്ലാം 'വര്‍ഗ്ഗീയ'മായിക്കൊള്ളണമെന്നുമില്ല! വര്‍ഗ്ഗങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും മതേതര കാഴ്ചപ്പാടാകാം. 'മതേതര'വും 'മതവിരുദ്ധ'വുമൊക്കെ ഇവിടെ വെവ്വേറെ വര്‍ഗ്ഗങ്ങള്‍ തന്നെയാണു. വര്‍ഗ്ഗങ്ങളും വിഭാഗങ്ങളുമായി വേര്‍തിരിക്കപ്പെടാത്ത മനുഷ്യര്‍ ഇന്ത്യന്‍ സമൂഹത്തില്‍ നന്നേ കുറവാണു.പക്ഷേ എല്ലാ വര്‍ഗ്ഗ/വിഭാഗങ്ങളും മാനവികതക്കെതിരാണെന്നൊന്നും ധരിച്ചു വെക്കരുത്.നാനാത്വത്തില്‍ ഏകത്വമാണു നമ്മുടെ നാടിന്റെ മുഖം.നാനാത്വമുണ്ടെന്ന് ആദ്യം അംഗീകരിക്കണം.എന്നിട്ട് ഏകത്വം എന്ന ചിന്ത വളര്‍ത്തിയെടുക്കണം.അതാണു വേണ്ടത്. നാനാത്വമില്ലാതെ പിന്നെ എന്ത് ഏകത്വമാണു? നാനാത്വമുണ്ട്. അത് കൊണ്ടാണു ഏകത്വമുണ്ടായിരിക്കണമെന്ന് പറയുന്നത്. ഏകത്വം എന്നാല്‍ എല്ലാ വര്‍ഗ്ഗ/വിഭാഗങ്ങളും പിരിച്ചു വിട്ട് മതവിരുദ്ധരും വര്‍ഗ്ഗ വിരുദ്ധരും ആകലല്ല. താങ്കള്‍ ഉദ്ദേശിക്കുന്ന മാനവികതയോട് ഞാനും യോജിക്കുന്നു. അത് മനുഷ്യന്‍ ഏത് വിഭാഗത്തിലായിരുന്നാലും വളര്‍ത്തിയെടുക്കേണ്ട മനുഷ്യത്വപരമായ സമഭാവനയുടെ, കാഴ്ചപ്പാടിന്റെ പേരാണു സുഹ്രത്തേ.. എസ്.എന്‍.ഡി.പിക്കാരനും എന്‍.എസ്.എസ്.കാരനും ഹിന്ദുവിനും മുസ്ലിമിനും ന്യൂനപക്ഷവിഭാഗത്തിനും ഭൂരിപക്ഷ വിഭാഗത്തിനും മാര്‍ക്സിസ്റ്റിനും കോണ്‍ഗ്രസുകാരനും യുക്തിവാദിക്കുമൊക്കെ ആകാമത്. യുക്തിവാദിസംഘം നടത്തുന്ന പത്രത്തിന്റെ പേര്‍ യുക്തിരേഖ എന്നാണല്ലോ.യുക്തിവാദിസംഘം ഒരു സംഘമായാണു പ്രവര്‍ത്തിക്കുന്നതെന്ന് ആ പേരു കൊണ്ട് തന്നെ വ്യക്തം. അവര്‍ അതുപേക്ഷിച്ച് താങ്കള്‍ വല്ലാതെ ആത്യന്തികവല്‍ക്കരിക്കുന്ന 'മാനവിക-മതേതര-വര്‍ഗ്ഗ വിരുദ്ധ' രാഷ്ട്രീയ അന്വേഷണങ്ങളില്‍ ലയിക്കണമെന്നൊക്കെ പറഞ്ഞാല്‍ യുക്തിവാദമൗലികവാദികള്‍ പോലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല.അങ്ങിനെയൊരു വാദത്തിനു തന്നെ നിലനില്പ്പില്ല. വര്‍ഗ്ഗീയതക്ക് വേണ്ടി മാധ്യമം ശ്രമിക്കാറില്ല.അത് തെളിയിക്കാന്‍ ഒരു കച്ചിത്തുരുമ്പ് പോലും താങ്കള്‍ക്ക് തെളിവായി കിട്ടുകയുമില്ല. ടീസ്റ്റ കമ്മ്യൂണലിസം കോമ്പാറ്റിലെഴുതുന്ന അതേ കാര്യം മുസ്ലിം മാനേജ്മെന്റ് നടത്തുന്നതായത് കൊണ്ട് മാധ്യമം എഴുതിയാല്‍ വര്‍ഗ്ഗീയതയാവില്ല.വര്‍ഗ്ഗീയത വര്‍ഗ്ഗീയത തന്നെ.അത് തിരിച്ചറിയുവാനുള്ള കഴിവൊക്കെ മലയാളി വായനക്കാരനുണ്ട്.അന്യമതദ്വേഷവും സ്നേഹരാഹിത്യവും മാനവിക വിരുദ്ധതയും മാധ്യമത്തിലൂടെ ഒരിക്കലും വെളിച്ചം കാണാറില്ല.കാരണം അതിന്റെ മാനേജ്മെന്റിനു തിരിച്ചറിവുണ്ട്. ചെളി വാരിയെറിഞ്ഞാല്‍ പോര, തെളിവുകള്‍ നിരത്തണം മാധ്യമത്തിന്റ് വര്‍ഗ്ഗീയതക്ക്. ഒരു നല്ല പത്രം എന്നതിലുപരി മാധ്യമം ഹിന്ദുവിരുദ്ധമോ ക്രിസ്ത്യന്‍ വിരുദ്ധമോ ഒന്നുമല്ല. പിന്നെ ഫാഷിസ്റ്റുകള്‍ക്കെതിരെ എഴുതുന്നതൊക്കെ വര്‍ഗ്ഗീയമാണെന്ന് മനസ്സിലാക്കുന്നത് കാഴ്ചപ്പാടിന്റെ പ്രശ്നമല്ലാതെ മറ്റൊന്നുമല്ല.

നിത്യസാക്ഷി said...

"ഇത്രയും 'വൈകാരിക'മായ ഒരു പത്രം കേരളത്തില്‍ നിലനില്‍ക്കുമോ? കേരളീയരതിനെ വളര്‍ത്തുമോ?"
" മനോരമയെപ്പോലുള്ള പത്ര മുത്തശ്ശികളേയും 'ക്രൈം' പോലുള്ള മഞപ്പുസ്തകങളെയും ദുഷ്ടനെ പനപോലെ വളര്‍ത്തും പോലെ കേരളീയന്‍ വളര്‍ത്തിക്കൊണ്ടേ ഇരിക്കുന്നുണ്ടെന്ന് അറിയാത്ത താങ്കള്‍ എന്തിന്റെ സാക്ഷിയാണു സര്‍?

ക്രൈമും മനോരമയും മഞ്ഞപ്പുസ്തകങ്ങളും..ഉപമ എന്തായാലും കലക്കിയിട്ടുണ്ട്. പക്ഷേ ദുഷ്ടനെ പന പോലെ വളര്‍ത്തുമ്പോളെ കേരളീയന്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്നു എന്നൊക്കെ എഴുതുമ്പോഴും താങ്കള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.വര്‍ഗ്ഗീയതയുള്ള ഒരു പത്രവും കേരളത്തില്‍ വളരുകയില്ല എന്ന സത്യം. മനോരമ വര്‍ഗ്ഗീയത ചീറ്റിയെന്നുറപ്പായാല്‍ പിന്നെ അത് മലയാളികളില്‍ വേരോടില്ല. ക്രൈമും മഞ്ഞപ്പുസ്തകങ്ങളും വളരുന്നത് വേറൊരു ദിശയിലാണല്ലോ.അതൊന്നും ഇവിടെ പത്രങ്ങളുടെ കാര്യം പറയുന്നിടത്ത് വലിച്ചിടേണ്ട കാര്യമില്ല. കേരളത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്ന പത്രങ്ങളെ ആളുകള്‍ സ്വീകരിക്കില്ല എന്ന് വെറുതെ പറയുകയല്ല. ആര്‍ക്കും അറിയാവുന്ന ഒരു സത്യം തന്നെയാണത്. വര്‍ഗ്ഗീയത മനുഷ്യനു പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. എത്ര ഒളിച്ചിരുന്നാലും. പക്ഷേ വര്‍ഗ്ഗീയതയെ നിര്‍ വചിക്കുന്നിടത്ത് നിലവിലില്ലാത്ത ആത്യന്തിക മാനവിക മതേതരതയൊക്കെ ഉയര്‍ത്തി എല്ലാത്തിനെയും വര്‍ഗ്ഗീയവല്‍ക്കരിച്ചുകളയുമ്പോള്‍ ആ സാധ്യതയും തകരും. അത് കൊണ്ടാണല്ലോ താങ്കള്‍ക്ക് മാധ്യമം വളരുന്നത് പോലും മഞ്ഞ പ്പുസ്തകങ്ങളുടെ വളര്‍ച്ച പോലെ തോന്നുന്നത്. നന്മയേ പുലരൂ.. നീതിയേ നിലനില്‍ക്കൂ. പ്രത്യേകിച്ച് മലയാളി സമൂഹത്തില്‍. എല്ലാ പനകളെയും കണ്ണടച്ച് വളര്‍ത്തുന്ന ദുഷ്ടതയല്ല , നന്മയെ തിരിച്ചറിയാനും തിന്മയെ പതിനാറടി ദൂരെ നിര്‍ത്താനുമുള്ള കഴിവാണു മലയാളി വായനാ സമൂഹത്തില്‍ ഒരു 'സാംന' ഉണ്ടാകാത്തതിന്റെ പൊരുള്‍. ഒരു സിംഗാളോ,ലാദനോ വളരാത്തതിന്റെ പൊരുള്‍.വര്‍ഗ്ഗീയത്തീ തുപ്പുന്ന പത്രങ്ങള്‍ മലയാളിയുടെ ചായപ്പീടികയിലെ മേശ സ്ഥാനം കൊടുത്തിട്ടില്ല.പൊതു വായനശാലയില്‍ അതിനിരിപ്പിടമില്ല. പൊതു ഇടങ്ങളില്‍ പ്രവേശനമില്ല .മാധ്യമം അങ്ങിനെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുന്നതിലും ഭേദം മാധ്യമത്തിനു നേരെയുള്ള ആക്ഷേപങ്ങള്‍ ജമാ അത്തെ ഇസ്ലാമിയിലേക്ക് ചുരുക്കിക്കെട്ടുന്നതായിരിക്കും. ജമാ അത്തെ ഇസ്ലാമി വേറെ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതിനും താങ്കള്‍ക്ക് തുറന്ന സ്വാഗതം. പക്ഷേ ക്ര്യത്യമായ തെളിവുകളുടെ പിന്‍ബലം വേണം. പരിവാരവും അമേരിക്കയുമൊക്കെ പറയുന്നത് പോലെ പേരു നോക്കി ചാപ്പ കുത്തുന്ന പരിപാടിയോട് വിയോജിപ്പാണെനിക്ക്. ക്ര്യത്യമായി സംവദിക്കൂ.പറയൂ. മാധ്യമം എപ്പോഴാണു ഹിന്ദുവിനു നേരെ, ക്രിസ്ത്യാനിക്ക് നേരെ, വിഷം തുപ്പിയത്? എപ്പോഴാണു മാധ്യമം അച്ചു നിരത്തി ഇവിടുത്തെ മതസമൂഹങ്ങളെ വേദനിപ്പിച്ചത് ? ഏത് ദേവാലയമാണു മാധ്യമത്തിന്റെ പ്രചോദനത്തില്‍ തകര്‍ക്കപ്പെട്ടത്? ഏത് മനസ്സാണു വിഷലിപ്തമായത്? അവാര്‍ഡുകളും അനുമോദനങ്ങളും വാരിക്കൂട്ടി മലയാളിയുടെ വായനാ സംസ്കാരത്തെത്തന്നെ അടിമുടി ഇളക്കിപ്പണിത മൂല്യവിചാരങ്ങളുടെ പത്രം ഇത്ര മേല്‍ താങ്കളുടെ മനസ്സില്‍ പ്രതിലോമകാരിയായതെങ്ങിനെ? സഹോദരാ..മാധ്യമത്തിന്റെ ഹ്ര്യദയം തൊട്ടറിയുന്ന, അതിനു പിന്നിലുള്ള പിന്നണിപ്രവര്‍ത്തകരുടെ മനസ് വായിക്കാന്‍ കഴിഞ്ഞിട്ടുള്ള അനുഭവത്തിന്റെ പിന്‍ബലത്തില്‍ പറയട്ടെ, താങ്കളുടെത് വെറും തെറ്റിദ്ധാരണയല്ലാതെ മറ്റൊന്നുമല്ല. മറ്റൊന്നുമല്ല.

നിത്യസാക്ഷി said...

"ഹ ഹ ഹ .. തമാശ പറയല്ലെ സര്‍, ചിരിവരും.ആഴ്ചപ്പതിപ്പ് തുടങിയ കാലത്ത് അതിന്റെ പത്രാധിപരായിരിക്കാന്‍ വൈക്കം മുഹമ്മദ് ബഷീറിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതുമുതല്‍ ഇങോട്ട് എഴുത്തുകാരന്റെയും സാംസ്കാരിക പ്രവര്‍ത്തകന്റെയും മൂല്യം അറിഞുപയോഗിക്കാന്‍ നിങള്‍ക്കു കഴിഞിട്ടുണ്ടെന്നു ആര്‍ക്കാണറിയാത്തത്?സി.രാധാകൃഷ്ണന്‍ മുതല്‍ സി.ആര്‍.നീലകണ്ഠന്‍ വരെയുള്ളവര്‍ അതിനു നിന്നു തരികയോ നിന്നു തന്നുകൊണ്ടിരിക്കുകയോ ചെയ്യുന്നുണ്ടെന്ന് മാധ്യമം വായിച്ചു തന്നെ മനസ്സിലാക്കുന്നുണ്ട് സര്‍."

കഷ്ടം..
ക്ഷീരമുള്ളോരകിട്ടിന്‍ ചുവട്ടിലും
ചോര തന്നെ..

നിത്യസാക്ഷി said...

പറയൂ സഹോദരാ.. മിശ്രവിവാഹമാണോ ടീസ്റ്റയെ സെലക്ടഡ് അംനീസിയയുടെ അടിമയാക്കിയത്? ഇതാണോ വിലക്കെടുക്കപ്പെടുന്നതിന്റെ ആ മഹാ കാരണം.? എങ്കില്‍ അജിതയൊക്കെ എത്ര മാത്രം മതമൗലിക വാദിയാകണം? ഇന്ദിരാ ഗാന്ധി അതിലും വലിയ ഫണ്ടമെന്‍റലിസ്റ്റ് ആയേനെ! എന്താണാവോ സെലക്ട്ഡ് അംനീസിയ എന്ന ഈ മഹാരോഗം ടീസ്റ്റക്ക് മേല്‍ വെച്ചു കെട്ടുന്നതിന്റെ പ്രചോദനം? ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതോ? ഈ അംനീസിയയുടെ ഏറ്റവും വലിയ പ്രായോജക ടീസ്റ്റയാണോ അതോ ഇവിടുത്തെ മുഖ്യധാരാമാധ്യമങ്ങളില്‍ ചിലതോ?

നിത്യസാക്ഷി said...

സുഹ്രത്തേ ടീസ്റ്റയെ അറിയാം തസ്ലീമയെയും അറിയാം വായനക്കാര്‍ക്ക്. രണ്ടു പേരുകളും തമ്മില്‍ അന്തരമുണ്ട്. കാരണ്മ അവര്‍ സമീകരിക്കാന്‍ പറ്റാത്ത മേഖലകളില്‍ വിഭിന്നമായി പ്രവര്‍ത്തിക്കുന്നത് കൊണ്ട് . തസ്ലീമയെ ആരാണിവിടെ കണ്ടില്ലെന്ന് നടിച്ചിട്ടുള്ളത്?"അക്കൂട്ടത്തില്‍ ഈ പറഞ രണ്ടും പെടും. മിശ്രവിവാഹിതയായ ടീസ്റ്റ സെറ്റില്‍ വാദിന്റെ കമ്മ്യൂണലിസം കോമ്പാറ്റും പിന്നെയാ ജാമിയ നഗറും. സെലക്റ്റഡ് അംനീസിയ എന്നൊരു രോഗത്തെപ്പറ്റി മഹാ ബുദ്ധിജീവിയായ അങ് കേള്‍ക്കാതിരിക്കാന്‍ വഴിയില്ല. അതു ബാധിച്ച ചിലരുണ്ട് നമ്മുടെ പത്രപ്രവര്‍ത്തകരിലും ബുദ്ധി ജീവികളിലുംആക്കൂട്ടത്തില്‍ താങ്കളും പെടുമോന്നറിയില്ല.അവര്‍ ടീസ്റ്റയെ അറിയും തസ്ലീമയെ അറിയില്ല.സിമി നിരോധനം അറിയും ഹിന്ദ് റാഫിനെ നിരോധിച്ചതറിയില്ല. കെ.ഇ.എന്നിനെ ഈ അടുത്ത നാളുകളായി അറിയും ഹമീദ് ചേന്നമംഗലൂരിനെ അറിയില്ല.ഇന്ത്യയിലെ പോട്ട അറിയും പാക്കിസ്ഥാനിലെ ബ്ലാസ്ഫമി ലോ അറിയില്ല.അവര്‍ക്ക് മോഡിയെ അറിയും ബിന്‍ലാദനെയോ മുല്ല ഒമറിനെയോ അറിയില്ല.ഇതവരുടെ കുഴപ്പമല്ല സര്‍, അവരെ ബാധിച്ച മേല്‍ ചൊന്ന രോഗത്തിന്റെ കുഴപ്പമാണു. അതു പൊറുക്കാവുന്നതേ ഉള്ളു.പിന്നെ ജാമിയാ നഗര്‍. ആ ഇന്ത്യാ ടുഡെ ക്കാരന്‍ പണി പറ്റിച്ചില്ലെ സര്‍.ഇനിയെന്തറിയാന്‍? പറയാന്‍?"

ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഏറ്റവും ഘോഷിക്കപ്പെട്ട പേരാണു, മുഖമാണു തസ്ലീമയുടെത്. അവരുടെ ഫോട്ടോ പതിനാലു തവണയെങ്കിലും അച്ചടിക്കാത്ത ഒരു മാധ്യമവും ഇവിടെയില്ല.അവരുടെ കണ്ണീരിന്റെ കഥ ഇവിടെ മാധ്യമങ്ങളിലെ സ്ഥിരം നിറക്കൂട്ടാണു.മറിച്ച് ടീസ്റ്റയെ ഇവിടെ ആര്‍ക്കറിയാം? ടീസ്റ്റയെപ്പോലുള്ളവരെയാണിവിടെ മാധ്യമങ്ങള്‍ ക്രൂരമായി അവഗണിച്ചിട്ടുള്ളത്. അവഗണിക്കപ്പെട്ടതിനെ ഉയര്‍ത്തിക്കാട്ടുവാനാണിവിടെ ഒരു നട്ടെല്ലുള്ള പുതിയ മാധ്യമം ആവശ്യമായി വരുന്നത്. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുമ്പോഴാണു കുട്ടീ വ്യതിരിക്തനാവുന്നത്. അല്ലാതെ എസ്റ്റാബ്ലിഷ്മെന്റ് ഉയര്‍ത്തിക്കാട്ടുന്നതിനെത്തന്നെ ഘോഷിക്കുവാനല്ല പത്രം. ടീസ്റ്റയെ ഉപദ്രവിച്ചത് ഇസ്ലാമല്ല. ഇസ്ലാം എന്തെന്നറിയാത്ത ഏതോ തീവ്രവാദികളാണു. അവരെ മാധ്യമമെന്നല്ല ഒരു മുഖ്യധാരാ ഇസ്ലാമിക സംഘടനയും അനുകൂലിക്കുന്നില്ല. അനുകൂലിച്ചിട്ടില്ല. സിമി നിരോധനം അറിയേണ്ടത് തന്നെ.പക്ഷേ അതിനു പിന്നിലെ ഉള്ളുകള്ളീകള്‍ വെളിച്ചത്തു വരാന്‍ കാക്കത്തൊള്ളായിരം അച്ചുകൂടങ്ങളുടെ ഇടയില്‍ ഒരു തേജ്പാല്‍ തന്നെ അവതരിക്കേണ്ടി വന്നു.ഇവിടെയാണു താങ്കളുടെ കണ്ണു പതിയേണ്ടത്.സിമി തീവ്രവാദി സംഘടനയെങ്കില്‍ അതിനെ തീര്‍ച്ചയായും നിരോധിക്കുക തന്നെ വേണം.ഇവിടെ ഒരു സിമി ഉണ്ടായത് കൊണ്ട് ഗുജറാത്തുകള്‍ക്ക് ക്ഷാമമുണ്ടാകില്ല. ഇന്ത്യന്‍ മുസ്ലിങ്ങളുടെ ഒരു മഹാപ്രസ്ഥാനമൊന്നുമല്ല താങ്കള്‍ ധരിച്ചു വെച്ചിരിക്കുന്നത് പോലെ സിമി.വളരെ ചെറിയ ഒരു ന്യൂനാല്‍ ന്യൂനവിഭാഗത്തിന്റെ പിന്തുണയുള്ള ഒരു സംഘം. അവര്‍ ഭീകരവാദികളെങ്കില്‍ ആദ്യം കഴുവേറ്റണ്ടത് അവരെ. പക്ഷേ സിമി നിരോധനം അദ്വാനിയുടെ ഒരു രാഷ്ട്രീയ അജണ്ടയും പരിവാരത്തിന്റെ കാപട്യവുമാണെന്ന് കാണാന്‍ തേജ്പാല്‍ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ എന്നാണു താങ്കള്‍ കാണേണ്ടത്. തേജ്പാല്‍ പറഞ്ഞതിനു ശേഷം അത് റിപ്പോര്‍ട്ട് ചെയ്യുകയേ മാധ്യമം ചെയ്തിട്ടുള്ളൂ.അന്യായങ്ങളെ എതിര്‍ക്കുന്നതിന്റെ പേരില്‍ മാധ്യമം വര്‍ഗ്ഗീയപത്രമെന്ന വിശേഷണം ചാര്‍ത്തപ്പെടുന്നുവെങ്കില്‍ പത്രധര്‍മ്മത്തിന്റെ പേരില്‍ നേരിടുന്ന നിരവധി വെല്ലുവിളികളിലൊന്നായി അതിനെ കണ്ട് സമാധാനിക്കുവാന്‍ മാധ്യമത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിവുണ്ട്. സിമി നിരോധനം പേജുകളില്‍ നിറയുമ്പോഴും ഫീച്ചറുകളും കവര്‍ സ്റ്റോറികളും നിറയുമ്പോഴും, കത്തി കാട്ടിയും മാനഭംഗം ചെയ്തും കാടത്തത്തിനു പുതിയ ഭാവം രചിക്കുന്ന ബജ്രംഗ്ദളിനെ നിരോധിക്കണമെന്ന് പറയാന്‍ ഇവിടെയെത്ര മാധ്യമങ്ങള്‍ക്ക് നാവുണ്ട്? ഇതൊക്കെയാണു താങ്കള്‍ ഒരു സത്യാന്വേഷീയ്ങ്കില്‍ താങ്കള്‍ കാണേണ്ടത്. ഹിന്ദ് റാഫിനെ നിരോധിച്ചതിനു മാധ്യമം വാര്‍ത്താപ്രാധാന്യം നല്‍കിയിരുന്നു.അതര്‍ഹിക്കുന്ന വിധത്തില്‍ തന്നെ. കെ.ഇ.എന്നിനെ അറിയുന്നത് അയാളുടെ പേരില്‍ ഒരു കുഞ്ഞഹമ്മദ് എന്ന പേരു തൂങ്ങുന്നത് കൊണ്ടല്ല. അദ്ദേഹത്തിന്റെ നിലപാടുകളുടെ ക്ര്യത്യത കൊണ്ടും അത് നീതിയെ അടയാളപ്പെടുത്തുന്നത് കൊണ്ടുമാണു. അദ്ദേഹം മതരഹിതനെന്നവകാശപ്പെടുന്നയാളാണു.പിന്നെ അയാളെ പ്രത്യേകമായി അറിയാന്‍ മതരഹിതരല്ലാത്ത മാധ്യമം താല്പര്യമെടുക്കുന്നു എന്നൊക്കെ പറയുന്നതില്‍ താങ്കള്‍ക്ക് തന്നെ വൈരുദ്ധ്യം തോന്നേണ്ടതില്ലേ? ഹമീദ് ചേന്നമംഗലൂരിനെ അറിയില്ല എന്നൊക്കെ പറയുന്നത് വെറുതെ. അദ്ദേഹം അറിയപ്പെട്ടത് തന്നെ മാധ്യമം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളിലൂടെയാണു. ഇസ്ലാം മതദ്വേഷമല്ലാതെ മറ്റൊരു സര്‍ഗ്ഗാത്മകതയും കയ്യിലില്ലാത്തയാളുകളുടെ ഒരു അള്‍ട്രാ സെക്കുലര്‍ ഗ്രൂപ്പുണ്ടിവിടെ. ഇവിടെയുള്ള മുഖ്യധാരാ മാധ്യമങ്ങളിലൊക്കെ ഹമീദ് ചേന്ദമംഗലൂര്‍ ഒരു സ്ഥിരം വിഭവമായത് എങ്ങിനെ എന്നാണു താങ്കള്‍ ആലോചിക്കേണ്ടത്. സര്‍ഗ്ഗപരമായ എന്തെങ്കിലും കഴിവു കൊണ്ടാണോ? നാലു വരിക്കവിത? നാലു വരി പൊതു വിഷയത്തിലുള്ള ഒരു ലേഖനം? നാലു വരി കഥ? അല്ല അതൊന്നുമല്ല..പര്‍ദ/ബഹുഭാര്യാത്വം/തീവ്രവാദം..ഇങ്ങിനെ സ്ഥിരം ക്ലീഷേകള്‍ പൊലിപ്പിച്ച് അര്‍ദ്ധസത്യങ്ങളുടെ പോലും അകമ്പടിയില്ലാതെ സ്ഥിരം കവര്‍സ്റ്റോറികളില്‍ നിറയുന്ന ചേന്ദമംഗലൂരുമാരല്ല ഇവിടെ അവഗണിക്കപ്പെട്ടത്. മറിച്ച് എ.ബി.വി.പി.പ്രവര്‍ത്തകന്‍ അസ്സലാമു അലൈകും എന്ന ആമുഖത്തോടെ മുസ്ലിം പേരില്‍ ബോംബ് ഭീഷണി മുഴക്കിയപ്പോള്‍ അയാളുടെ പേരോ ഏതു സംഘടനാ പ്രവര്‍ത്തകനെന്ന മേല്‍ വിലാസമോ ആളുകളെ അറിയിക്കാതിരിക്കാന്‍ ട്രപ്പീസ് കളിച്ച അതിബുദ്ധിമാന്മാരായ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങളില്‍ അവഗണിക്കപ്പെട്ടത് നീതിയാണു. സത്യവും.

നിത്യസാക്ഷി said...

മാധ്യമം ബിന്‍ ലാദിന്‍ നടത്തുന്ന പത്രമല്ല. മുല്ലാ ഉമര്‍ അതിന്റെ ചീഫ് എഡിറ്ററുമല്ല. അവരെയൊന്നും ഇസ്ലാമിന്റെ മിശിഹമാരായി മാധ്യമം അവതരിപ്പിച്ചിട്ടില്ല. ഈ ലോകത്തിനു ഈ തീവ്രവാദികളെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് മാധ്യമം ഒരിക്കലും അച്ചു നിരത്തിയിട്ടില്ല.ഇതു പോലുള്ള ഭീകരവാദികളെയൊക്കെ പല ലേഖനങ്ങളിലും കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷേ അമേരിക്കന്‍ വിദേശനയത്തിനു നേരെ കണ്ണടച്ച് പിടിക്കുന്നതാണു കുഴപ്പമെങ്കില്‍ അത് വേറെ രോഗമാണു. ആ രോഗം ഇവിടുത്തെ പത്രമുത്തശ്ശികളില്‍ വ്യാപമായത് മൂലമാണു മാധ്യമം അനിവാര്യമായതും.മോഡിയെ അറിയാതിരിക്കാനും നിര്‍ വാഹമില്ല. മോഡിയെ വികസനത്തിന്റെ രാജകുമാരനായി വാഴ്ത്തിയത് താങ്കളുടെ പ്രിയ പൈങ്കിളി ഇന്ത്യാടുഡെ തന്നെ. അതിനു മാധ്യമം നിന്നു തരുമെന്ന് തോന്നുന്നില്ല. കീടങ്ങളെ രാജകുമാരന്മാരാക്കി വാഴ്ത്തുകയെന്നതല്ല പത്രധര്‍മ്മം. സത്യം അതെത്ര പുളിക്കുന്നതായാലും പറയാനുള്ള ആര്‍ജ്ജവമാണു. താങ്കള്‍ എത്ര വര്‍ഗ്ഗീയത ആരോപിച്ചാലും മോഡി യഥാര്‍ത്ഥ ഹിന്ദുമതത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് യഥാര്‍ത്ഥ ഹിന്ദുമതവിശ്വാസികള്‍ക്കൊക്കെ അറിയാം. മോഡിയെ വിമര്‍ശിക്കുന്നതു ഹിന്ദുവിമര്‍ശനമായി ഇവിടെ ആരും തെറ്റായി വായിക്കുകയില്ല. കാരണം മോഡിയും ഹിന്ദുദര്‍ശനവും തമ്മില്‍ ചുക്കും ചുണ്ണാമ്പും തമ്മിലുള്ള ബന്ധം പോലുമില്ല. പിന്നെ ജാമിയാ നഗര്‍.. ഞാന്‍ ലിസ്റ്റ് ചെയ്യണോ? മുഖ്യധാരാ മാധ്യമങ്ങളുടെ മുഖത്ത് തുപ്പി, സത്യത്തിന്റെ നാദം ഈ വിഷയത്തില്‍ മുഴക്കിയ പത്രങ്ങളുടെയും വ്യക്തികളുടെയും പേരുകള്‍?അവരിലൊരു ജമാ അത്തെ ഇസ്ലാമിക്കാരനുമില്ല. ആ ഇന്ത്യാടുഡെക്കാരനു ഒരു പണിയും ഇവിടെ പറ്റിക്കാനാവില്ല. തേജ്പാലൊക്കെ ജീവിച്ചിരിക്കുമ്പോള്‍. അരുന്ധതിയൊക്കെ ജീവനോടെയിരിക്കുമ്പോള്‍. എത്ര തീവ്രവാദികളെ വെടിവെച്ചു കൊല്ലുന്നു നമ്മുടെ നാട്ടീല്‍ ദിനേന? തീവ്രവാദികള്‍ അര്‍ഹിക്കുന്നത് തീര്‍ച്ചയായും വെടിയുണ്ടകള്‍ തന്നെ . പക്ഷേ സുഹ്രത്തേ?, തൊപ്പിയിട്ടവനൊക്കെ തീവ്രവാദിയല്ല. പോലീസ് മെഡല്‍ നേടാന്‍ എല്ലാ അറബിപ്പേരുള്ളവനെയും വെടി വെച്ചു കൊല്ലാന്‍ തുടങ്ങിയാല്‍ അതെന്തോന്ന് ഭീകരവിരുദ്ധപ്പോരാട്ടമെന്ന് ചോദിക്കുന്നത് വലിയ ക്രൈമാണോ സുഹ്രത്തേ? അരുന്ധതിയും തേജ്പാലും ചോദിക്കുന്നത് മാധ്യമവും ചോദിക്കുന്നു എന്നേയുള്ളൂ. മുസ്ലിം മാനേജ്മെന്റ് എന്നത് സത്യമെഴുതുന്ന വിഷയത്തില്‍ ഒരു പരിമിതിയായി കാണുന്നതെന്തിനു സുഹ്രത്തേ?

പറയാതെ വയ്യ. said...

"ന്യൂനപക്ഷ വര്‍ഗ്ഗം നമ്മുടെ സമൂഹത്തിലുണ്ട്. താങ്കള്‍ തന്നെ എഴുതിയതു പോലെ മതപരമായ 'വിഭാഗങ്ങള്‍' തന്നെയുണ്ട് നമ്മുടെ സമൂഹത്തില്‍. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയെന്ന് മാധ്യമം അവകാശപ്പെടുന്നുവെന്ന് താങ്കള്‍ തന്നെ എഴുതിയല്ലോ.ശരിയാണത്."

ഒന്നു ചോദിച്ചോട്ടേ നിത്യ സാക്ഷീ. ഇസ്ലാമിക ഭരണകൂടങള്‍ക്കു കീഴില്‍ എവിടെങ്കിലും ഇതു പോലെ ന്യൂനപക്ഷങള്‍ ഉണ്ടെന്നു താങ്കള്‍ കരുതുന്നുണ്ടോ? മാത്രവുമല്ല, അവരെല്ലാം അതിഗംഭീര ഇസ്ലാമിക മാനവികതയാല്‍ ട്രീറ്റ് ചെയ്യപ്പെടുകയാണെന്നാണോ താങ്കളുടെ അഭിപ്രായം? നമ്മുടെ അയല്‍ രാജ്യങളായ പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയുമെങ്കിലും ന്യൂന പക്ഷങളുടെ ദയനീയ സ്ഥിതിയെക്കുറിച്ച് പറയാന്‍ എത്ര വരികള്‍ ന്യൂനപക്ഷ അവകാശങളെ പ്രതി വീരവാദം മുഴക്കുന്ന മാധ്യമം ഉപയോഗിക്കുന്നുണ്ട് അല്ലെങ്കില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നൊന്നു പറയാമോ? ഇനി, അത് ഇന്ത്യക്കു പുറത്തെ വിഷയങളാണു എന്നാണു പറയുന്നതെങ്കില്‍ അതിലും എത്രയോ ദൂരെയാണു ഫലസ്റ്റീന്‍ എന്ന കാര്യം മറക്കാതിരിക്കുക.

"എങുമനുഷ്യനു ചങല കൈകളി
ലങെന്‍ കൈകള്‍ നൊന്തീടുകയാണെ
ങോ മര്‍ദ്ദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നൂ" എന്ന കാഴ്ചപ്പാടിനെ, വിശാല മാനവികബോധത്തെ, ആധാരമാക്കിയാവണം ദുര്‍ബ്ബല ന്യൂനപക്ഷ അവകാശങള്‍ക്കുവേണ്ടിയുള്ള പോരാട്ടം.മുസ്ലിം പുറത്ത് വീഴുന്ന അടിയുടെ ശബ്ദം മാത്രം കേള്‍ക്കുകയും മുസ്ലിമിനാല്‍ അടികൊള്ളപ്പെടുന്നവന്റെ നിലവിളി കേള്‍ക്കാതിരിക്കുകയും ചെയ്യുന്ന മാധ്യമം നിലപാടാണു ഞാന്‍ പ്രശ്നവല്‍ക്കരിക്കാന്‍ ശ്രമിയ്ക്കുന്നത്. അടികൊള്ളുന്നവന്റെ നിലവിളിയാണു, അവന്റെ മതമല്ല എന്റെ പ്രശ്നം.അതില്‍ മാധ്യമം മതം കാണുന്നു എന്നതാണു ഞാന്‍ ഉന്നയിക്കാന്‍ ശ്രമിയ്ക്കുന്ന പ്രശ്നം. ടീസ്റ്റയെ മാത്രം അറിഞാല്‍ പോര സര്‍, അസ്മ ജഹാംഗീറിനെക്കൂടി അറിയണം.

"'ഇന്ത്യന്‍ മതേതരത്വം' എന്നാല്‍ മത വിരുദ്ധതയോ/മത നിരാസമോ അല്ല സഹോദരാ.. "

അവനവന്റെ ഇഷ്ടാനുസരണം നിര്‍വ്വചിക്കാവുന്ന എന്തോ ഒന്നാണു മതേതരത്വം എന്നു എനിയ്ക്കഭിപ്രായമില്ല സര്‍. ഓരോ ഹിന്ദു,മുസ്ലിം,കൃസ്ത്യന്‍ ഭക്തിഗാനങള്‍ ക്രമമായി പ്രക്ഷേപണം ചെയ്യുന്ന ആകാശവാണി രീതിയാണു ഇന്ത്യന്‍ മതേതരത്വത്തിന്റെ രീതി എന്നും എനിയ്ക്കഭിപ്രായമില്ല.ഭരണകൂടം പൂര്‍ണ്ണമായും മതനിരപേക്ഷമായിരിക്കുക എന്നതു തന്നെയാണു ശരിയായ മതേതരത്വം എന്നു ഞാന്‍ കരുതുന്നു.

"എസ്.എന്‍.ഡി.പിക്കാരനും എന്‍.എസ്.എസ്.കാരനും ഹിന്ദുവിനും മുസ്ലിമിനും ന്യൂനപക്ഷവിഭാഗത്തിനും ഭൂരിപക്ഷ വിഭാഗത്തിനും മാര്‍ക്സിസ്റ്റിനും കോണ്‍ഗ്രസുകാരനും യുക്തിവാദിക്കുമൊക്കെ ആകാമത്"

തീര്‍ച്ചയായും ആര്‍ക്കുമാകാം.ആര്‍ക്കും സംഘടിക്കാം.പക്ഷെ, അങിനെ സംഘടിക്കുന്നത് കൂടുതല്‍ മാനവികമായൊരു ബദല്‍ പകരം വയ്ക്കാനാവണം.'ഞങള്‍ ന്യൂനപക്ഷമായിരിക്കുന്നിടത്ത് മതേതരത്വവും ഭൂരിപക്ഷമായിരിക്കുന്നിടത്ത് മറ്റാരെയുമംഗീകരിക്കാത്ത ഞങളുടെ നിയമവും' എന്ന കാഴ്ചപ്പാടു പുലര്‍ത്തുന്നവരുടെ ന്യൂനപക്ഷ പിന്നോക്ക പ്രേമം മാനവികമല്ലെന്നു പറയാനുള്ള എന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാനെങ്കിലും തയ്യാറാവണം സര്‍.

"മലയാളി വായനാ സമൂഹത്തില്‍ ഒരു 'സാംന' ഉണ്ടാകാത്തതിന്റെ പൊരുള്‍."

അതിന്റെ പൊരുള്‍ വേറെയാണു നിത്യ സാക്ഷീ. മലയാളി സമൂഹത്തില്‍ സാമ്ന ഉണ്ടാകുന്നില്ല.ശരിയാ.ഉണ്ടാവുകയുമില്ല.എന്നാല്‍ "തേജസ്സ്" ഉണ്ടാകുന്നു എന്തുകൊണ്ട്?


"കെ.ഇ.എന്നിനെ അറിയുന്നത് അയാളുടെ പേരില്‍ ഒരു കുഞ്ഞഹമ്മദ് എന്ന പേരു തൂങ്ങുന്നത് കൊണ്ടല്ല. അദ്ദേഹത്തിന്റെ നിലപാടുകളുടെ ക്ര്യത്യത കൊണ്ടും അത് നീതിയെ അടയാളപ്പെടുത്തുന്നത് കൊണ്ടുമാണു."

എന്നു മുതലാണു കെ.ഇ.എന്നിന്റെ നിലപാടുകള്‍ക്കു കൃത്യതയും ആ നിലപാടുകള്‍ നീതിയെ അടയാളപ്പെടുത്തന്നതാണു എന്ന അഭിപ്രായവും താങ്കള്‍ക്കും മാധ്യമത്തിനും ഉണ്ടായിത്തുടങിയത്? തെറ്റിദ്ധരിക്കണ്ട് സര്‍, അയാള്‍ വെറുക്കപ്പെടേണ്ട ഒരു വെറും മുസ്ലിം നാമധാരിയായിരുന്നല്ലൊ നിങള്‍ക്ക്.ഈ ഇരട്ടത്താപ്പു തന്നെയാണു സര്‍ പ്രശ്നം.

"ഹമീദ് ചേന്ദമംഗലൂര്‍ ഒരു സ്ഥിരം വിഭവമായത് എങ്ങിനെ എന്നാണു താങ്കള്‍ ആലോചിക്കേണ്ടത്. സര്‍ഗ്ഗപരമായ എന്തെങ്കിലും കഴിവു കൊണ്ടാണോ? നാലു വരിക്കവിത? നാലു വരി പൊതു വിഷയത്തിലുള്ള ഒരു ലേഖനം? നാലു വരി കഥ?"

എന്താ സര്‍ഗ്ഗപരമായ, കഥയും കവിതയും എഴുതാന്‍ കഴിഞാല്‍ മാത്രമേ ഒരാള്‍ മാധ്യമങളില്‍ പ്രത്യക്ഷപ്പെടാന്‍ പടുള്ളൂ എന്നേതെങ്കിലും ഫത്വ നിലവിലുണ്ടോ? ഉണ്ടോ? നിങളീ പറയുന്ന തേജ്പാലോ ടീസ്റ്റയോ സി.ആര്‍.നീലനോ സര്‍ഗ്ഗപരതയുടെ സംസം കിണറുകളാണോ സര്‍? അതോ ഹമീദിനു മാത്രമേ ഈ നിബന്ധനകള്‍ ബാധകമുള്ളൂ എന്നുണ്ടോ?

"മോഡിയെ വികസനത്തിന്റെ രാജകുമാരനായി വാഴ്ത്തിയത് താങ്കളുടെ പ്രിയ പൈങ്കിളി ഇന്ത്യാടുഡെ തന്നെ."

മോഡി രാജകുമാരനാണെന്നു പറയാനും മാത്രമുള്ള വിവര‍ക്കേടെന്തായാലും എനിയ്ക്കില്ല.ഇന്ത്യാ ടുഡെ എന്റെ പ്രിയപ്പെട്ട വായനാ ഇനവുമല്ല.പക്ഷെ ഇഷ്ടമല്ലാത്തതുകൊണ്ടു മാത്രം എനിക്കാ അച്ചി തൊടുന്നതിലെല്ലാം കുറ്റം കാണാനും കഴിയില്ല.കൊല്ലുന്നത് വിശുദ്ധ കര്‍മ്മമാണെന്നും ഇനിയും അവസരം കിട്ടിയാല്‍ ഇത്തരം 'വിശുദ്ധ' കര്‍മ്മങള്‍ ‍ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പറയുന്നവരെ നിരപരാധികളാക്കാനുള്ള തെളിവുശേഖരണത്തിനായോടി നടക്കുന്നവരെക്കാള്‍ ആ ക്രിമിനലുകളുടെ വായില്‍ നിന്നു തന്നെ അവര്‍ക്കു പറയാനുള്ളത് വായനക്കാരനിലേക്കെത്തിച്ചു തന്ന പത്ര പ്രവര്‍ത്തന ധീരതയെ സൂചിപ്പിക്കുക മാത്രമേ ഇക്കാര്യത്തില്‍ ഞാന്‍ ചെയ്തുള്ളൂ.

എല്ലാത്തരം വര്‍ഗ്ഗീയതയും മനുഷ്യ കുലത്തിന്റെ മറുപക്ഷത്താണു നിലകൊള്ളുന്നത്.അത് അമാനവികമാണു.ഹൈന്ദവമായാലും ഇസ്ലാമികമായാലും.ഒന്നിനെ മറച്ചു പിടിച്ച് മറ്റൊന്നിനെ പൊലിപ്പിക്കുമ്പോള്‍ ആത്യന്തികമായി അത് മത നിരപേക്ഷതയെ തന്നെയാണു അപകടപ്പെടുത്തുന്നത് എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടാണു ഞാന്‍ എന്റെ നിലപാടുകള്‍ മുന്നോട്ട് വയ്ക്കുന്നത്.നിങളുടെ വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായി പിന്തുണച്ചുകൊണ്ട് ഈ സംവാദം ഞാന്‍ ഇവിടെ അവസാനിപ്പിയ്ക്കുന്നു.നന്ദി.

നിത്യസാക്ഷി said...

സം വാദം നിര്‍ത്തുമ്പോള്‍ ഇതു വരെ സം വദിച്ചതിനു താങ്കള്‍ക്ക് നന്ദി.

ഇത് കൂടി പറയട്ടെ..

ഭീകരതയുടെ വേരുകളെല്ലാം
ഭീകരന്‍ ജനിച്ച മതത്തില്‍ തന്നെ,
അവന്റെ വേദത്തില്‍ തന്നെ
കണ്ടെത്തണമെന്ന് നിര്‍ബന്ധം പിടിക്കുന്നവരോട്..
'ഇസ്ലാമിക് ടെററിസം' എന്നൊക്കെ ഉപന്യാസവും പുസ്തകവും ചര്‍ച്ചയുമൊക്കെയായി
കാലം കഴിക്കുന്നവരോട്..

വേദം വായിച്ചവര്‍..
മതത്തെ അറിഞ്ഞവര്‍..
ജന്മം കൊണ്ടല്ല;കര്‍മ്മം കൊണ്ട് വിശ്വാസിയായവര്‍...
വിനീതമായി ചോദിക്കട്ടെ...

തൊപ്പിയിട്ടത് കൊണ്ട്..
തലപ്പാവുള്ളത് കൊണ്ട്..
കാനേഷുമാരിയില്‍ അറബിപ്പേരായത് കൊണ്ട്..
ഒരു ബോംബ് 'മുസ്ലി'മാവുമോ?
ബോംബെല്ലാം ഇസ്ലാമാവുമോ?
എല്ലാ മുസ്ലിമും ബോംബാവുമോ?
ഇസ്ലാം ബോംബിന്റെ മതമാവുമോ?


രണ്ടിഞ്ചു നീളത്തില്‍ പൊട്ട് കുത്തിയത് കൊണ്ട്...
കാഷായവേഷമിട്ടത് കൊണ്ട്...
ജപമാല ധരിച്ചത് കൊണ്ട്..
പ്രാന്തപ്രമുഖോ വിശ്വപരിഷത്തോ ആയത് കൊണ്ട്..
മോഡിയോ സിംഗാളോ ആയത് കൊണ്ട്......
നാഴികക്ക് നാല്പ്പത് വട്ടം ഹിന്ദുത്വ ഹിന്ദുത്വ എന്ന് പറയുന്നത് കൊണ്ട്..
ഒറീസയോ ഗുജറാത്തോ കൊണ്ട്..
ഒരു ശൂലം 'ഹിന്ദു'വാകുമോ?
എല്ലാ ഹിന്ദുവും ശൂലമാവുമോ?
ഹിന്ദുത്വം ശൂലത്തിന്റെ മതമാവുമോ?


പേരിലൊരു ജോര്‍ജ്ജുള്ളത് കൊണ്ട്..
കഴുത്തില്‍ കുരിശുമാലയുള്ളത് കൊണ്ട്..
ബൈബിളില്‍ നിന്നുദ്ധരിക്കുന്നത് കൊണ്ട്..
ഹിരോഷിമയും ഇറാഖുമൊക്കെ ക്രിസ്ത്യന്‍ ക്രൂരതയാകുമോ?
സാമ്രാജ്യത്വം സത്യക്രിസ്ത്യാനിയാകുമോ?
ഗ്വാണ്ടനാമോ ക്രിസ്ത്യന്‍ പീഢന കേന്ദ്രമാവുമോ?
എല്ലാ ക്രിസ്തുശിഷ്യരും ഭീകരരാവുമോ?


തൊപ്പിയും പര്‍ദയും ഭീകരതയാണത്രെ!

പള്ളി പൊളിച്ചപ്പോള്‍ അയോധ്യ മുഴുവന്‍ കാവിമയമായിരുന്നു.
സന്യാസികള്‍ ആയിരമായിരമുണ്ടായിരുന്നു.
ചാന്തും പൊട്ടൂം കാഷായവുമൊക്കെയായിരുന്നു..
അതു കൊണ്ട് പൊട്ടും കുറിയുമൊക്കെ ഭീകരചിഹ്നമായിപ്പോവുമോ?
സന്യാസിമാരെല്ലാം ഒന്നൊഴിയാതെ ഭീകരരാവുമോ?


അല്ലെങ്കിലും..
രാമനും പരിവാരവും തമ്മിലെന്ത്?
ബോംബും ഖുറാനും തമ്മിലെന്ത്?
ഒരായിരം മുസ്ലിം വര്‍ഗ്ഗീയവാദികള്‍ ഒന്നിച്ച് ഹിന്ദു എന്ന് വിളിച്ചാലും,
അദ്വാനിക്ക് യഥാര്‍ത്ഥ'ഹിന്ദു'വാകാന്‍ പറ്റുമോ?
കഴുത്തില്‍ വാഴ നാരു പോലുമില്ലാത്തവള്‍ക്ക്-
പൊന്നമ്മ എന്നു പേരു ചേരുമോ?
പ്രവാചകന്റെ സ്നേഹമതത്തില്‍-
ബോംബുകള്‍ക്ക് സ്ഥാനമുണ്ടെന്ന് വാദിക്കുന്നവന്റെ തലയില്‍ ചകിരിച്ചോറല്ലാതെ മറ്റെന്തെങ്കിലുമുണ്ടാവുമോ?
സ്ഫോടനം പഠിപ്പിക്കാന്‍ വേദമിറങ്ങുമോ?

ഒന്നുകില്‍ പരിവാരം ഗീത വായിച്ചില്ല.
അല്ലെങ്കില്‍ പരിവാരം ഗീതയെ തെറ്റായി വായിച്ചു.
ഒന്നുകില്‍ തീവ്രവാദി ഖുറാന്‍ വായിച്ചില്ല.
അല്ലെങ്കില്‍ ഖുറാനെ തെറ്റായി വായിച്ചു.

ജനിച്ചിട്ടിതേ വരെ ഉപനിഷത്ത് കാണാത്തവനും
അമ്പലത്തിന്റെ ചിത്രം പോലും കാണാത്തവനും
'ഹിന്ദു'വാകുന്ന സാമുദായിക വ്ര്യത്തത്തില്‍..
'മൂലധനം' നേരിലിതേ വരെ കണ്ടിട്ടില്ലാത്തവനും
മാര്‍ക്സ് 'ആരെ'ന്നറിയാത്തവനും
മാര്‍ക്സിസ്റ്റ് 'നേതാവാ'കുന്ന നാട്ടില്‍..
ഖുറാന്‍ വായിക്കാത്തവനും തെറ്റായി വായിച്ചവനുമൊക്കെ കാനേഷുമാരിയിലും കണക്കെടുപ്പിലുമൊക്കെ മുസ് ലിം തന്നെ!

പക്ഷേ ജന്മം കൊണ്ട് അറബിപ്പേരു കിട്ടൂമെന്നല്ലാതെ മുസ്ലിമാകാന്‍ കഴിയില്ലെന്നത് -
ഒരിക്കലെങ്കിലും വേദം വായിച്ചവര്‍ക്കൊക്കെ അറിയാം.
ഇസ്ലാം =സമര്‍പ്പണം മുസ്ലിം =സമര്‍പ്പിച്ചവന്‍. ബോംബിനല്ല, ദൈവത്തിനു സമര്‍പ്പിച്ചവനാണു മുസ്ലിം.

ഭീകരവാദത്തെ എല്ലാ മതസംഘടനകളും ഒന്നിച്ചെതിര്‍ക്കുന്നു.
ഒരു ഔദ്യോഗിക മുസ്ലിം പണ്ഠിതന്‍ പോലും തീവ്രവാദത്തെ അംഗീകരിക്കുന്നില്ല.ഒരു യഥാര്‍ത്ഥ വിശ്വാസി ഒരു ഉറുമ്പിനെപ്പോലും നോവിക്കുന്നില്ല.

എന്നിട്ടൂം പരിവാരത്തിനും അമേരിക്കക്കും ബോംബുകള്‍ കൊണ്ട് മറുപടി പറയാമെന്ന് വിചാരിച്ച് കുറെ അറബിപ്പേരുള്ള 'വികാരജീവികള്‍'തെരുവുകളില്‍ മ്ര്യഗീയത കാട്ടുന്നത് ഇസ് ലാമിന്റെ തിന്മയെന്ന് ഒറ്റയടിക്ക് വിധിക്കുന്നതിനു അപാര തൊലിക്കട്ടി തന്നെ വേണം!

ഒറീസയില്‍ കശ്മലന്മാര്‍ക്ക് കലിയിളകിയതിനു-
ഭഗവദ് ഗീത എന്തു പിഴച്ചു?
ഹിന്ദുത്വ ദര്‍ശനം എന്തു പിഴച്ചു?
തെരുവുകളില്‍ കശ്മലന്മാര്‍ ബോംബു പൊട്ടിച്ചതിനു
പ്രവാചകനെന്തു പിഴച്ചു?
കോടാനുകോടി മുസ്ലിങ്ങളെന്തു പിഴച്ചു?

ബോംബ് പൊട്ടിച്ച് അമ്പത് പേരെ കൊന്നാലും,
അമ്പത് പേരെ ശൂലം കൊണ്ട് കുത്തികൊന്നാലും
രണ്ടൂം ഭീകരത തന്നെ.


പക്ഷേ മതവുമായി,വിശ്വാസികളുമായി,വിശ്വാസവുമായി..വേദവുമായി..പ്രവാചകനുമായി..
അമ്പലവും പള്ളിയുമായി.. രണ്ടിനുമൊരു ബന്ധവുമില്ല.

ചുക്കും ചുണ്ണാമ്പും തമ്മിലുള്ള ബന്ധം പോലുമില്ല.

ഇവരൊന്നും രാമന്റെ ആളുകളല്ല.
മുഹമ്മദിന്റെ ആളുകളുമല്ല.
ഇവര്‍ പ്രതിനിധീകരിക്കുന്നത് കംസനെയോ, രാവണനെയോ... അബൂജഹലിനെയോ, അബൂലഹബിനെയോ.. അങ്ങിനെ ആരെയൊക്കെയോ..
ഇത് മനസ്സിലാക്കാന്‍ കടുത്ത 'ഇസ്ലാം വിരോധം' തലക്കകത്ത് കയറി ഇനിയും ഇരിപ്പുറപ്പിച്ചിട്ടില്ലാത്തവര്‍ക്ക് വളരെ എളുപ്പം.

ഇതൊക്കെയറിഞ്ഞാലും..
എല്ലാമറിഞ്ഞിട്ടൂം,

തെറ്റിദ്ധരിപ്പിക്കലും ഭീകര ചാപ്പ കുത്തലൂം തുടരുന്നവരുണ്ട്..
'ബൂലോഗ'ത്തും ഭൂലോകത്തും..
ഉറങ്ങുന്നവരെ ഉണര്‍ത്താം. ഉറക്കം നടിക്കുന്നവരെ എങ്ങിനെ 'ഉണര്‍ത്തും'?

പക്ഷേ ടീസ്റ്റയും തേജ്പാലും അരുന്ധതിയുമൊക്കെ കണ്‍വെട്ടത്ത് തന്നെയുള്ളപ്പോള്‍...
തെഹല്‍കയും കമ്മ്യൂണലിസം കോമ്പാറ്റുമുള്ളപ്പോള്‍..
സത്യം തിളങ്ങുമ്പോള്‍...
നുണകള്‍ അതിജീവിക്കുമോ?
ഗീബല്‍സിയന്‍ തന്ത്രങ്ങള്‍..സോറി..കുതന്ത്രങ്ങള്‍
കാലപ്രവാഹം കടന്നു വന്ന നന്മയെ , നേരിനെ
അതിജയിക്കുമോ?



വേദം സാക്ഷി..ഇല്ല..ഒരിക്കലുമില്ല തന്നെ!

Unknown said...

രണ്ടു വര്‍ഷം മുമ്പ്‌ രാഷ്ട്രപതിയുടെ സന്ദര്‍ശന സമയത്ത്‌ മുഹ്‌്‌സിന്‍ എന്നൊരു ചെറുപ്പക്കാരനെ വീട്ടില്‍ പഴയൊരു വെടിയുണ്ട സൂക്ഷിച്ചു എന്ന പേരില്‍ ജിയിലിനകത്തിട്ടത്‌ ചിലരെങ്കിലും മറന്നു കാണില്ല.
ഇതാ സമാനമായ മറ്റൊരു സംഭവം...
ഇവിടെയും പിടികൂടിയത്‌ വെടിയുണ്ട തന്നെ. ഒന്നും രണ്ടുമല്ല പന്ത്രണ്ടെണ്ണം, അതും അമേരിക്കന്‍ നിര്‍മിതം. ആളെ പിടികൂടിയതോ കിങ്‌ഫിഷര്‍ എയര്‍ലൈനില്‍ തിരുവനന്തപുരത്ത്‌ നിന്ന്‌ ബാംഗ്ലൂരിലേക്കു പറക്കാനിരിക്കുമ്പോള്‍. പുള്ളിയെയും കോടതിയില്‍ ഹാജരാക്കി. എതിര്‍ വാദമുന്നയിക്കേണ്ട പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായില്ല. മജിസ്‌ട്രേറ്റ്‌ ചുമ്മാ ജാമ്യം നല്‍കി. ഒരു പത്രവും ഭീകരന്‍, ഭീകരന്‍ എന്നു പറഞ്ഞ്‌ ചാടിയിറങ്ങിയില്ല. ചാനലുകാരന്‍ ലൈവ്‌ സംപ്രേഷണത്തിനെത്തിയില്ല.
കാരണം: പ്രതിയുടെ പേര്‌ ഗോകുല്‍ദാസ്‌, പോരാത്തതിന്‌ എസ്‌.എന്‍.ഡി.പി നേതാവും.
മുസ്‌്‌ലിമല്ലെങ്കില്‍ പിന്നെന്തു ഭീകരന്‍... അയാള്‍ ചുമ്മാ ഒരു രസത്തിന്‌ ബാഗിലിട്ടതാവുമെന്നേ ... അല്ലെങ്കില്‍ മാനസികരോഗിയാവും
ഇതു സംബന്ധമായി മാതൃഭൂമിയില്‍ വന്ന വാര്‍ത്ത http://mathrubhumi.com/php/newsDetails.php?news_id=1253570&n_type=NE&category_id=3&Farc=--

PPA Latheef said...

All freedom granted to cry and earth fury, hatred and jealousy where you have nothing to do constructively in this society. It is not your problem but the problem you missed to be thankful who Created you and sustain.
Until you are honest with your word and think seriously we have nothing to comment because wasting behind frustrated is foolish and the needy will not served if we are with you.
Thanks

Anonymous said...

This blog not related to E.Jabbar but who wating only what vomited Jabbar and like person.
He is a communal than communist who has not ability to suffer Islam and discuss directly.
I know him well and his where about
Thanks

Anonymous said...

My strongly belive Taliban is far better than Indian political terrorist

Anonymous said...

ചിന്തകാ, ചോദ്യങള്‍ക്ക്, പ്ലീസ് ഒരു മറുപടി തരൂ‍....
ഇല്ലെങ്കില്‍ ജനാബ് സലാഹിദ്ദീന്‍, അജ്ഞാതന്‍, ഇസ്ലാം വിചാരം തുടങിയവര്‍ ആരെങ്കിലും മറുപടി തന്നാല്‍ മതി.

പിന്നെ ഇസ്ലാമിക തീവ്രവാദം എന്നത് മാധ്യമങള്‍ പറഞ്ഞ് പരത്തുന്ന ഒരു നുണയാണെങ്കിലും, ATS ( Anti Terrorism Squad ) എന്നത് നിരപരാധികളാ‍യ മുസ്ലീം ചെറുപ്പക്കാരെ പീഡിപ്പിക്കാനുള്ള ഒരു ഭരണകൂട സംവിധാനമാ‍ണെങ്കിലും, കേരളത്തില്‍ നിന്നുള്ള രണ്ട് മുസ്ലീം യുവാക്കള്‍ ( തീവ്രവാദി എന്ന് പറയാന്‍ പാടില്ലല്ലോ ) കാശ്മീരില്‍ വെടിയേറ്റ് മരിച്ചു എന്ന് തേജസ്സും, മാധ്യമവും പത്രങള്‍ സമ്മതിച്ചിരിക്കുന്നു. അവരോട് ബന്ധമുണ്ടെന്ന് തെളിഞ്ഞ NDF പ്രവര്‍ത്തകനെ NDF സസ്പെന്റ് ചെയ്തു എന്നും അവര്‍ വാര്‍ത്ത കൊടുത്തിരിക്കുന്നു. അതു പോലെ തന്നെ “നിരപരാധികളായ” മുസ്ലീമുകളെ പീഡിപ്പിക്കുന്ന ATS തന്നെ മലഗാവ് സ്ഫോടനം നടത്തി എന്നതിന് പരിവാര്‍/ ABVP പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നു. ദയവ് ചെയ്ത് ഈ വാര്‍ത്തയോടും പ്രതികരിക്കൂ

മായാവി.. said...

കേരളത്തില്‍ സമാധാനത്തോടെ ജീവിച്ചിരുന്ന ഒരു വിഭാഗം. സത്യത്തില്‍ മുസ്ലിം ലീഗിന്റെ നേതാക്കള്‍ സമാധാനപ്രിയരാണ്(അണികളെയല്ല) അവരെ അനുസരിച്ച് അണികളും കുഴപ്പമിക്ല്ലാതെ പോകുകയായിരുന്നു...അപ്പൊഴാണ്‍ ബാബരിമസ്ജിദ് പൊളിക്കപ്പെടുന്നത്, നോര്ത്തിന്ത്യയിലും മറ്റും കലാപമുണ്ടായെങ്കിലും കേരളജനതെയെ അത് ബാധിക്കാതിരുന്നത് മുസ്ലിം ലീഗ് നേതാക്കളുടെ സംയമനം തന്നെയായിരുന്നു..പക്ഷെ നികൃഷ്ട ജീവികളായ മാര്ക്സിസ്റ്റ്കാര്‍ ആ അവസരം തങ്ങള്ക്കനുകൂലമാക്കാമെന്ന് നിനച്ച് മുസ്ലിം യുവാക്കളെ പിരിയിളക്കി വിട്ടു..അധികാരത്തിനു വേണ്ടി മുസ്ലിം ലീഗ് മിണ്ടാതിരിക്കുന്നെന്നായി ആരോപണം, അങ്ങനെ സമുദായത്തെ വെടക്കാക്കി തനിക്കാക്കാമെന്ന് നിനച്ച സഖാക്കളുടെ തന്ത്രം്‌ ഫലിച്ചു, വെടക്കായി പക്ഷെ തനിക്കായില്ല..എന്‍ ഡി എഫിന്റെ മിക്കവാറുമെല്ലാ പ്രവര്ത്തകരും പഴയകാല ഡിഫിക്കാരാണ്...അങ്ങനെ മുസ്ലിം യുവാക്കള്‍ കൊഴിഞ്ഞു പോകുന്നത് കണ്ടാ ഹാലിലാണ്‍ പിണറായിക്ക്‌ എന്ഡിഎഫിനെ എതിര്ക്കാന്‍ തോന്നിയത്, കയ്യിന്ന് വിട്ട അമ്പുപോലെയായി കാര്യങ്ങള്....ഇനി കേരളസമൂഹമേ അനുഭവിക്കുക സഖാക്കളുടെ രാഷ്റ്റ്രീയ തന്ത്രങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയുക.

Anonymous said...

മായാവി റിസര്‍ച്ച് നടത്തി കണ്ടെത്തിയ പ്രപഞ്ച സത്യമിതാ..
"സമുദായത്തെ വെടക്കാക്കി തനിക്കാക്കാമെന്ന് നിനച്ച സഖാക്കളുടെ തന്ത്രം്‌ ഫലിച്ചു, വെടക്കായി പക്ഷെ തനിക്കായില്ല..എന്‍ ഡി എഫിന്റെ മിക്കവാറുമെല്ലാ പ്രവര്ത്തകരും പഴയകാല ഡിഫിക്കാരാണ്..." എങ്കിലും സാര്‍ ഇതാ Rss കാര്‍ മൂന്നാല് പതിറ്റാണ്ടായി പറയുന്ന സ്ഥിരം ലൊട്ട അല്ലെ(മുഖ്യധാരാ മാധ്യമങ്ങളും സി.പി.എം നെ അടിക്കാന്‍ കുറച്ചു മുമ്പുവരെ ഉപയോഗിച്ചിരുന്നു ഈ വാദം,പക്ഷെ ഇപ്പൊ അവരുപോലും ഇന്നത്‌ ഉന്നയിക്കുന്നില്ലാ).തലശ്ശേരി മേഖലയില്‍ പ്രത്യേകിച്ചും മാര്‍ക്കിസ്റ്റ്‌ പാര്‍ടിയില്‍ നിന്നു RSS ലേക്ക് കുത്തോഴുക്കാനെന്നും അത് തടയാനുള്ള വിഫല ശ്രമമാണ് മാര്‍ക്സിസ്റ്റുകള്‍ RSS നെ കൊല്ലുന്നതും, തിന്നുന്നതും എന്നൊക്കെ പരിവാറും മാദ്ധ്യമങ്ങളും എത്രയോ പറയുന്നതു എന്റെ കുട്ടിക്കാലത്ത് കേട്ടിരുന്നു,എന്നിട്ടോ,"കുത്തൊഴുക്ക്" തുടര്‍ന്നു തുടര്‍ന്നു, തലശ്ശേരിയിലും, കുത്തുപരംബിലും,എടക്കാടും,അഴിക്കൊടുമൊക്കെ മുപ്പതിനായിരത്തിന്, നാല്പതിനായിരത്തിനും ചോപ്പന്മാര്‍ ജയിക്കാന്‍ തുടങ്ങി--തെരഞ്ഞെടുപ്പ് കമ്മിഷന്‍ കിടപ്പറയില്‍ പോലും ക്യാമറ വെക്കുന്ന ഈ കാലത്തും--(മുമ്പ് ഭൂരിപക്ഷം ഇത്ര ഇല്ലായിരുന്നു), അതും തുടര്‍ച്ചയായ ഇല്ക്ഷനുകളില്‍..ഉപ്പ് വച്ച കളം പോലെ Rss ഓരോ ഇലക്ഷനിലും അവര്ക്കു കിട്ടിയ "തൊട്ടു മുന്‍പത്തെ വോട്ടിനോടു" മല്സരിച്ച്ചു കൊണ്ടിരിക്കുന്നു..ഇനിയും യാതാര്‍ത്ഥ്യം കാണാതെ "ഡിഫി ക്കാരാണ് എന്‍.ഡി.എഫ്","ഡിഫി ക്കാരില്‍ നിന്നു എന്‍.ഡി.എഫിലേക്ക് ജനമൊഴുകുന്നു" എന്നൊക്കെയുള്ള ചളി വളിപ്പ് അടിക്കാതിരിക്കൂ...

മായാവി.. said...

അനോണിനികൃഷ്ടോ...ഞാനും കണ്ണൂര്ക്കാരനാണ്‍ തലശ്ശേറിയിലുമ്-മറ്റ് സഖാക്കളുടെ ശക്തികേന്ദ്രങ്ങളിലുമെന്താണ്‍ സമ്ഭവിക്കുന്നതെന്ന് വളരെവ്യക്തമായറിയുന്ന, സഖാക്കളുടെ യിടയില്‍ തന്നെയുള്ള ആള്..തന്റെ തലച്ചോര്‍ പണയമ്+ വെച്ചപോലെയാണ്‍ മറ്റുള്ളവരു\റ്റെയുമെന്ന് കരുതല്ലെ...ആറെസെസ്സി;ലും, എന്ഡിയെഫിലുമ്മ് ഭൂരിഭാഗവും എക്സ്-ഡിഫിക്കാരു തന്നെ വളരെ നന്നായി എന്റെ കണ്മുന്നില്‍ കാണുന്നതാണ്..

Unknown said...

കഷ്ടം തന്നെ..
നിങ്ങള്‍ ഈ തല തിരിഞ്ഞ ഇസ് ലാം വായന ഒന്നു നിര്‍ത്തിത്തരുമോ?
ഇ സ് ലാം എന്നത് ആനയെ കുരുടന്‍ കണ്ട പോലെ ഞാനറിയും എന്നാണു ഓരോ പോസ്റ്റും
കമന്റും വിളിച്ചു പറയുന്നത്.
മത ദ്വേഷം തലക്കകത്ത് കയറിയാല്‍ പിന്നെ അച്ചി തൊടുന്നതെല്ലാം കുറ്റം തന്നെയായിരിക്കും.
താങ്കള്‍ക്ക് ചുറ്റുപാടൊന്നു നോക്കരുതോ.. എന്തെല്ലാം കിടക്കുന്നു വിഷയങ്ങള്‍..
ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല്‍ എന്ന് പറഞ്ഞ പോലെ ഇസ് ലാമിനെ ചീത്ത വിളിക്കാനും
ഒരു കാരണവുമില്ലാതെ അനോണികളായി.അപമാനിക്കാനും എന്തു നല്ല മിടൂക്ക്‌!!
ശൈശവ വിവാഹം മുതല്‍ പട്ടിക്കല്യാണം വരെ നടക്കുന്ന,
അയിത്തം മുതല്‍ ഭ്രഷ്ടും ദേവദാസി സമ്പ്രദായവുമുള്ള,
പൂണൂല്‍ മുതല്‍ താഴ്ന്ന ജാതിക്കാരനെ മലം തീറ്റിക്കുന്നതടക്കമുള്ള നിരവധി പ്രശ്നങ്ങള്‍ ഉള്ളതാണു
ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥ.
ഇത് ഭാരതത്തെയോ ഭാരതത്തിലെ ഏതെങ്കിലും മതദര്‍ശനത്തെയോ കുറ്റം പറയുന്നതല്ല.
ഇനി അത് പറഞ്ഞ് ഭീകരമുദ്ര ചാര്‍ത്തിക്കളയരുത്.
പറഞ്ഞ് വന്നത് ഇങ്ങിനെ നൂറായിരം പ്രശ്നങ്ങളുള്ള നമ്മുടെ സാമൂഹിക സാഹചര്യത്തില്‍ നിന്നു കൊണ്ട്
വെറുതെ ഗള്‍ഫ് എന്നും ഇസ് ലാം എന്നും ബഹു ഭാര്യാത്വം എന്നും പര്‍ദ എന്നും പറഞ്ഞ് നിലവിളിക്കുന്നത്
ഉള്‍ക്കാഴ്ചയുടെ കുറവല്ലാതെ മറ്റെന്താണു ?

ചോദിക്കട്ടെ..ഇസ്ലാമിനെ കടിച്ചു കീറുന്നത് പോലെ മറ്റേതെങ്കിലും മതങ്ങളെ ഇവിടെ
ബ്ലോഗുകളില്‍ ആരെങ്കിലും ആക്രമിക്കുന്നുണ്ടോ?
ഇവിടെ ഇസ്ലാമിനെ പ്രതിനിധീകരിച്ച് പലരും എഴുതുന്നത് കാണാറുണ്ട്.
പക്ഷേ അവയൊക്കെ പ്രതിരോധത്തിലാണൂന്നുന്നത്.
മറ്റു മതങ്ങളിലെ വിശ്വാസങ്ങളെയോ,ആചാരങ്ങളെയോ ആരും അപമാനിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്
കാണുന്നില്ല.
ഇനിയുണ്ടെങ്കില്‍ തന്നെ അതൊട്ടാശാസ്യവുമല്ല .
മതങ്ങള്‍ വിശുദ്ധ പശുക്കളൊന്നുമല്ല.പക്ഷേ വരികള്‍ക്കിടയിലും വരികളിലും ഇവിടെ ചില അനോണികളും മറ്റും
അരിയെയും തിന്ന് ആശാരിച്ചിയെയും കടിച്ച് മുന്നോട്ടേക്ക് പോവുകയാണു.
ഇസ്ലാം വിരോധം ഇവിടെ ബ്ലോഗിത്തീരുമെങ്കില്‍ തീരട്ടെ.

ഏതെങ്കിലും ഒരു വിഷയത്തില്‍ സം വദിച്ച് ക്ര്യത്യമായി ആശയ/സംശയ പരിഹാരം നടത്താനാണുദ്ദേശ്യമെങ്കില്‍
ഈ വിരോധം വമിക്കല്‍ നിര്‍ത്തിക്കൂടെ..
ഒരടിസ്ഥാനമൊക്കെ വേണ്ടേ ഒരു മതത്തെ അപമാനിക്കുമ്പോള്‍ സുഹ്ര്യത്തേ..?

വലിയ വായില്‍ സഹിഷ്ണുതയും ജനാധിപത്യവുമൊക്കെ പറയുമെങ്കിലും
കമന്റിത്തുടങ്ങിയാല്‍ ഇതൊന്നും വരികളില്‍ കാണുന്നില്ല.
അനോണിക്കൂട്ടമാണെങ്കില്‍ അവരുടെ കാര്യം പറയുകയും വേണ്ട.
വിവരദോഷം വിളമ്പാനുള്ള സ്ഥലമല്ല ബ്ലോഗ്.
ഇനി വിളമ്പുന്നത് വിവരദോഷമാണെങ്കില്‍ക്കൂടി അത് മാന്യമായി എഴുതാന്‍ ശ്രദ്ധിക്കുക.
എങ്കില്‍ സം വാദത്തിനും പരസ്പരം മനസ്സിലാക്കലിനും ഒക്കെ ഇവിടെ ഇടമുണ്ടാകും.
കൂടുതലൊന്നുമെഴുതുന്നില്ല.
പര്‍ദയും ബഹുഭാര്യാത്വവും ബ്ലോഗി മടുക്കുമ്പോള്‍ , വേറെ വിഷയമൊന്നും കിട്ടിയില്ലെങ്കില്‍
കുറച്ച് വിഷയങ്ങള്‍ തന്ന് ഞാന്‍ ഇവിടെ അവസാനിപ്പിക്കാം.

1)കേരളത്തിലെ ഒരമ്പലത്തില്‍ ഈ തിരുവോണത്തിനാണു ആദിവാസികള്‍ കയറിയത്.അതു വരെ അവര്‍ക്കവിടെ വിലക്കായിരുന്നു.ഈ തിരുവോണത്തിനു അവര്‍ സംഘടിച്ച് അവിടെ കയറിച്ചെന്നു.(മനുഷ്യാവകാശ ലംഘനം! അനാചാരം! അപരിഷ്ക്ര്യതത്വം...!ബ്ലോഗിക്കൂടെ ചേട്ടാ.... ഈ വിഷയത്തിലും ഒന്നു പോസ്റ്റൂടെ?)

2)ഈയടുത്ത് ഉത്തരേന്ത്യയില്‍ സതി നടന്നു. (ബ്ലോഗൂ ചേട്ടാ... ക്രൂരത!സ്ത്രീ വിരുദ്ധത! )

3) ഈയടുത്ത് ഉത്തരേന്ത്യയില്‍ അധിക്ര്യതനെ മലം തീറ്റിച്ചു.. (ഒന്നു കമന്റൂ അനോണികളേ.. ഇതാ മതം മോശം എന്ന്!!)

4)പുതിയതിതാ...ലേറ്റസ്റ്റ്.. മലേഗാവില്‍ നടന്ന സ്ഫോടനത്തില്‍ അറസ്റ്റിലായത് നല്ല ഒന്നാന്തരം കാവിയുടുത്ത സന്യാസിനി സ്ത്രീകള്‍...നീളന്‍ പൊട്ട്..കാഷായം...(ഒന്ന് ബ്ലോഗിക്കൂടെ ചേട്ടാ.. ഇതാ ഇങ്ങിനെ പ്രസംഗിച്ചാല്‍ മതി.. ഹിന്ദുമത പുരോഹിതന്മാര്‍ അണികളെ നിയന്ത്രിക്കുന്നില്ല!! പൊട്ടിനെ ഭീകരവാദികള്‍ ഉപകരണമാക്കുന്നു.. മത ചിഹ്നങ്ങള്‍ ഭീകരതയെക്കുറിക്കുന്നു..ഹിന്ദുമതം ഭീകരത പ്രചരിപ്പിക്കുന്നു....!!!!!!!ഇങ്ങിനെയൊക്കെ ബ്ലോഗുന്നോ? ഇതൊക്കെയല്ലേ ശീലം? അവിടെയുമിവിടെയും ബോംബ് പൊട്ടിക്കുന്ന കശ്മലന്മാരുടെ തലയില്‍ തലപ്പാവു കണ്ട് അയ്യോ ഇസ്ലാം ഭീകരതയിലേക്ക്!എന്നൊക്കെ എഴുതിയും പ്രസംഗിച്ചും നടക്കലല്ലാതെ മറ്റൊരു പണിയുമില്ലല്ലോ.. താങ്കളൊന്നു പറഞ്ഞു താ.. സന്യാസിനിമാരൊക്കെ മോശമായിപ്പോയോ? ഭീകരന്മാരുടെ മതമാണോ ഹിന്ദുമതം? !!!
ഇനി എന്നെ ഭീകരവാദി മുദ്രകുത്തല്ലേ ഇതിന്റെ പേരില്‍. ഹിന്ദുമതത്തെയെന്നല്ല എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നയാളാണു ഞാന്‍. ലോകത്തെ എല്ലാ മതങ്ങളും നന്മ മാത്രം ഉല്പാദിപ്പിക്കുന്നു എന്ന് വിശ്വസിക്കുന്നയാള്‍. താങ്കളെപ്പോലുള്ളവരുടെ വീക്ഷണത്തിന്റെ കാപട്യം മനസ്സിലാക്കാന്‍ പറഞ്ഞെന്നേയുള്ളൂ. ഹിന്ദുമതത്തിനും സന്യാസിമാര്‍ക്കുമൊന്നും ഒരു കുഴപ്പവുമില്ലെന്ന് എനിക്ക് നന്നായറിയാം. കുഴപ്പം മതവുമായി ഒരു ബന്ധവുമില്ലാത്ത പരിവാരപ്പടക്കാണെന്നും അറീയാം. അത് മനസ്സിലാക്കാനുള്ള ബുദ്ധിയുമുണ്ട്.
അല്ലാതെ താങ്കളെപ്പോലെ,അന്ധമായ സാമാന്യ്വല്‍ക്കരണവും മതദ്വേഷവുമില്ല.
ഒരു മതത്തെ വെറുതെ അപമാനിക്കണമെന്നുദ്ദേശ്യവുമില്ല.
ഇനി വര്‍ഗ്ഗീയവാദി,തീവ്രവാദി പ്രയോഗങ്ങളുമായി കമന്റ് ബോക്സ് നിറക്കേണ്ടെന്ന് വിചാരിച്ച് മുന്‍ കൂറായി എഴുതിയെന്നേയുള്ളൂ.
ഇസ്ലാമിക സമൂഹത്തില്‍..(ഇസ്ലാമിലല്ല) ഒരു പാട് അനാചാരങ്ങളുണ്ട്. അവയെ വിമര്‍ശിക്കുന്ന ഒരു പാട് നിരൂപണങ്ങള്‍ ഇസ്ലാമിക സമൂഹത്തിനകത്ത് തന്നെ നടക്കുന്നുണ്ട്. പരിഷ്കരണ വാദികളും പ്രസ്ഥാനങ്ങളുമുണ്ട്.
നല്ല വിമര്‍ശനങ്ങള്‍ക്ക് എന്നും സ്വാഗതം.പക്ഷേ കമന്റൂകള്‍ക്കിടയില്‍ ഇടക്ക് തിരുകിക്കയറി വരുന്ന ചില പരാമര്‍ശങ്ങള്‍
കണ്ടാലറിയാം.ഊരിലെ പഞ്ഞം!!!
ഞാന്‍ വിമര്‍ശിക്കുന്നത് താങ്കളുടെ പുറമെയുള്ള ജനാധിപത്യ/സഹിഷ്ണു ജാടയുടെ അകത്തൊളിപ്പിച്ച
മറയില്ലാത്ത മുസ്ലിം വിദ്വേഷത്തെയാണു.
കൂടാതെ അതുമിതും പൊക്കിപ്പിടിച്ച് ഒരു സംസ്ക്ര്യതിയെ മൊത്തം അപമാനിക്കുന്ന അന്ധമായ സാമാന്യവല്‍ക്കരണത്തെയും.
അത് ഞാനിങ്ങിനെ കമന്റെഴുതിയാലൊന്നും തീരില്ലെന്നുമറിയാം.
മനസ്സില്‍ മൂടുറച്ച് പോയ വിരോധം ബ്ലോഗി മാറ്റാന്‍ കഴിയില്ലല്ലോ. അത് കൊണ്ട് നിര്‍ത്തുന്നു..

Anonymous said...

മായാവി സാര്‍, ഉണയിച്ച്ച ചോദ്യത്തിന് മറുപടി പറയുന്നതിന് പകരം,"ഞാന്‍ കണ്ണൂരിലെ മുന്തിയ ഗുണ്ട ആണ്,എനിക്കെല്ലാമാരിയാമെന്ന" രീതിയില്‍ പ്രതികരിക്കല്ലേ.എന്‍.ഡി.എഫിനെ വിടുക, അതിന്റെ വിശേഷം അടുത്തകാലത്തായി നാം അറിഞ്ഞുകൊണ്ടിരിക്കുക ആണല്ലോ.ഹിന്ദു വേര്‍ഷന്‍ എന്‍.ഡി.എഫായ Rss കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി(അതിന് മുമ്പുള്ള Rss'വളര്‍ച്ച' വിട്ടുകള)difiക്കാരില്‍ നിന്നു 'കുത്തൊഴുക്ക്' വന്നു വന്നു,ഈ ഇലക്ഷനില്‍ മൊത്തമായി 12000വോട്ടു കിട്ടിയെന്കില്‍ അടുത്തതില്‍ എട്ടായിരം, അതിന് അടുത്തതില്‍ പത്തായിരം, വീണ്ടുമാടുത്തത്തില്‍ ഏഴായിരം എന്ന രീതിയില്‍'പുരോഗമിക്കുന്നത്'എങ്ങനെ,താന്കലുറെ തിയറി അനുസരിച്ച് എന്നാണു ഞാന്‍ ചോദിച്ചത്.പിന്നെ എന്റെ പണയത്തില്‍ ആയ തലച്ചോറിനെ കുറിച്ചു കുണ്ടിതപ്പെടാതെ തന്റ്റെ വിറ്റുപോയ തലച്ചോറിനെ പറ്റി വെവലാതിപ്പെടുക..മൂര്‍ഖനും അണലിയും ഒക്കെ വിഷമിറക്കുന്ന വെറും കുപ്പയായി ചുമലിനു മോളിലുള്ള ആ തിരുമാണ്ടയെ മാറ്റാതിരിക്കുക..
OT
ഇന്നലത്തെ മനോരമ മോള്‍ പറഞ്ഞതു, എടക്കാട്ട് നാരാണന്‍ ദേവപ്രശ്നം വച്ച് ഗണിച്ചു പറഞ്ഞിരിക്കുന്നു,ഒറ്റ കോണ്‍ ഗ്രാസ് കാരനും ലീഗുകാരനും ഇതുവരെ എന്‍.ഡി.എഫ്, rss എന്നിത്യാദിയിലെക്കു 'കുത്തൊഴുകിട്ടില്ലാ'..എല്ലാം പോയത് കമ്മികളില്‍ നിന്നു..

Unknown said...

വിമാനത്തിൽ ബോംബ്‌ കണ്ടെത്തിയപ്പോൾ വാര്ത്തകളുടെ കൊടും കാറ്റ് തീര്ക്കുകയും ലസ്ക്കര പസ്ക്കര തസ്ക്കര സംഘങ്ങളുടെ യും പല വിധം മുജകളുടെയും റിഹേർസൽ ആണെന്ന് തട്ടി വിടുകയും ചെയ്തു അവസാനം അതിനു പിന്നിൽ തങ്ങള് പ്രതിഷ്ടിച്ച്ച്ച സമുദായക്കരനൊ ജാതിക്കാരനോ അല്ലെന്നു കണ്ടപ്പോൾ (അതിനു പിന്നിൽ ഒരു താക്കോൽ സ്ഥാനര്ഹി സമുദായ അംഗം ആയിരുന്നു) അത് ഒരു ഗുണ്ട് മാത്രമാണെന്ന് കാണിക്കാനുള്ള രസതന്ത്രവും പിറ്റേന്ന് വാർത്തയിൽ "വിമാനത്തിൽ ഗുണ്ട് കണ്ടെത്തിയ സംഭവം" എന്ന് തിരുത്തുന്ന ടെക്നോളജിയും ആ പത്രത്തിനു അറിയില്ല.
അത്തരം രസതന്തങ്ങളും ടെക്നോളജിയും സ്വന്തമാക്കത്ത്തത് ആ പത്രത്തിന്റെ കുഴപ്പം???

Unknown said...

ആട് തേക്ക് മാഞ്ച്ചിയം പരസ്യത്തിലൂടെ ലക്ഷങ്ങൾ കീശയിലാക്കുകയും നിഷ്ക്കളങ്കരായ നിക്ഷേപകരെ 'ശശി' യാക്കുകയും ചെയ്തു, അത് വെറും തട്ടിപ്പാണെന്ന് മാധ്യമം പുറത്ത് കൊണ്ട് വന്നപ്പോൾ തട്ടിപ്പ് കാരന്റെ മാനനഷ്ട കേസ് വാര്ത്ത വേണ്ടക്കയായി കൊടുത്ത മുത്തശ്ശി പത്രങ്ങൾ വായിച്ച്ച്ചു നമുക്ക് മയങ്ങാം.

Unknown said...

ആട് തേക്ക് മാഞ്ച്ചിയം പരസ്യത്തിലൂടെ ലക്ഷങ്ങൾ കീശയിലാക്കുകയും നിഷ്ക്കളങ്കരായ നിക്ഷേപകരെ 'ശശി' യാക്കുകയും ചെയ്തു, അത് വെറും തട്ടിപ്പാണെന്ന് മാധ്യമം പുറത്ത് കൊണ്ട് വന്നപ്പോൾ തട്ടിപ്പ് കാരന്റെ മാനനഷ്ട കേസ് വാര്ത്ത വേണ്ടക്കയായി കൊടുത്ത മുത്തശ്ശി പത്രങ്ങൾ വായിച്ച്ച്ചു നമുക്ക് മയങ്ങാം.