Sunday, 12 October 2008

ഒരു ആള്‍ ദൈവം കൂടി പിറക്കുമ്പോള്‍.

അങിനെ ഒരു ആള്‍ദൈവം കൂടി പിറന്നിരിക്കുന്നു.അല്‍ഫോണ്‍സാമ്മ വിശുദ്ധയായി.വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങില്‍ മാര്‍പ്പാപ്പയാണു വിശുദ്ധയുടെ പദവിയിലേക്കു ഈയമ്മയെ ലിഫ്റ്റ് ചെയ്തത്.ഇനി മുക്കിനു മുക്കിനു രൂപക്കൂടുകള്‍ ഉയരും.മെഴുതിരികള്‍ എരിയും.വിശുദ്ധയാക്കപ്പെട്ടവരോട് മനം നൊന്ത് കരഞപ്പോള്‍ മാഞു മാഞില്ലാതായ മാരക രോഗങളുടെ നെടു നീളന്‍ പട്ടികകള്‍ ഗവേഷണ പ്രബന്ധങളോടൊപ്പം 'പ്രമുഖ' ശാസ്ത്രജ്ഞര്‍ തന്നെ പുറത്തിറക്കും.ആള്‍ ദൈവ വ്യവസായങള്‍ തഴച്ചു വളരുന്നതിനെപ്രതി ധാര്‍മ്മിക രോഷത്തിന്റെ അണക്കെട്ടുകള്‍ പൊട്ടിച്ച് ഗീര്‍ വാണങള്‍ കാളമൂത്രം പോലെ ചറ പറാന്ന് എമ്പാടും തൂവി തെറിപ്പിച്ച് നടന്ന ബുജികളും പത്രപ്രവര്‍ത്തക ശിങ്കങളുമെല്ലാം ഒന്നു രണ്ടു ദിവസമായി ലൈവായും അല്ലാതെയും കാട്ടിക്കൂട്ടുന്ന തോന്ന്യാസങളെ എന്ത് പേരിട്ടാണു വിളിക്കുക? നമ്മുടെ ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങളെല്ലാം ഒന്നാകെ ഒരു മഹാസംഭവംപോലെ ഈ ചടങിനെ അവതരിപ്പിക്കുമ്പോള്‍ അതു വഴി സാമൂഹ്യ ബോധത്തിലേക്കു അവര്‍ കടത്തിവിടുന്ന അന്ധവിശ്വാസത്തിന്റെയും അയുക്തിയുടെയും അസംബന്ധങളെക്കുറിച്ച് ആരും ഗൗരവപൂര്‍വ്വം ആലോചിക്കാത്തതെന്ത്? സത്യത്തെയും യുക്തിയെയും കശാപ്പു ചെയ്തായാലും കച്ചവടം കൊഴുത്താമതി എന്നു കരുതുന്ന ഈ വണിക്കുകളൊക്കെയാവും നാളെ മറ്റൊരിടത്ത് കയറിനിന്ന് തകരുന്ന നവോത്ഥാന മൂല്യങളെപ്രതിയും കൊഴുക്കുന്ന ആള്‍ദൈവ വ്യവസായത്തെക്കുറിച്ചും പെരുകുന്ന അന്ധവിശ്വാസത്തെക്കുറിച്ചും ഇവന്റെയൊക്കെ അമ്മയെ കെട്ടിക്കുന്ന ആത്മ വഞ്ചനയുടെ തൊള്ള തുറക്കുക. ശബരിമലയിലെ കര്‍പ്പൂരം കത്തിക്കലിനും മറ്റു പല ഇടങളിലെയും പലതരം തട്ടിപ്പുകള്‍ക്കും "ലൈവ്" ആയി കുട പിടിച്ചും കഞി വച്ചും ബഹുകൃതവേഷമാടുന്ന ഇതേ മാധ്യമത്തമ്പുരാക്കന്മാര്‍ തന്നെയാണു കുറച്ചു നാള്‍ മുന്‍പെ മതമില്ലാത്തൊരു ജീവനെ പുല്ലു തിന്നാത്തൊരു പാഠ പുസ്തക ഏടില്‍ പോലും വച്ചു പൊറുപ്പിക്കുന്നത് ആകപ്പാടെ കുഴപ്പമുണ്ടാക്കും എന്നു നെടു നീളത്തില്‍ ഉപന്യസിച്ചതും തെരുവായ തെരുവെല്ലാം കലുഷമാക്കാന്‍ കുട്ടിക്കുരങന്മാരെ ഇളക്കിവിട്ടതും.എന്തിനധികം പറയണം, സാമാന്യ യുക്തിയെപോലും അപഹസിക്കും വിധത്തിലൊരു അസംബന്ധ ചടങു വഴി ഒരാളെ മരണാനന്തരം വിശുദ്ധയോ വിശുദ്ധനോ ആക്കുന്നതിലെ പ്രതിലോമ ഉള്ളടക്കത്തെ ചെറുതായൊന്നു പ്രശ്നവല്‍ക്കരിക്കാന്‍ ഇവിടുത്തെ ഇടതുപക്ഷത്തിനെങ്കിലും കഴിയാതെ പോകുന്നതിലെ വോട്ട് ബേങ്ക് രാഷ്ട്രീയം അങേയറ്റം അപലപനീയമാണു. ഇനി, എങിനെയാണൊരാളെ കത്തോലിക്കാ സഭ വിശുദ്ധനോ വിശുദ്ധയോ ആക്കുന്നതെന്നു കാണുക.ലോകം മുഴുവന്‍ കണ്ടും കേട്ടും അറിഞ മദര്‍ തെരേസ അക്ഷരാര്‍ത്ഥത്തില്‍ പാവങളുടെ അമ്മയായിരുന്നു.ഉടുക്കാത്തവനും ഉണ്ണാത്തവനും ഉടുപ്പും ഊണും കൊടുക്കുന്നത് എന്നെ ഉടുപ്പിക്കുന്നതിനും ഊട്ടുന്നതിനും തുല്യമാണെന്നു പറഞ കര്‍ത്താനിനോട് മാത്രം കടപ്പെട്ട് ജീവിച്ചവര്‍.ആയിരക്കണക്കിനു അശരണര്‍ക്കും ആലംബഹീനര്‍ക്കും താങും തണലുമായി സേവനപാതയില്‍ അവര്‍ ജീവിച്ചു തീര്‍ത്തത് അക്ഷരാര്‍ത്ഥത്തില്‍ ഒരു യോഗിനിയുടെ ജീവിതമായിരുന്നു.ദൈവമെന്നൊരു പ്രതിഭാസമുണ്ടെങ്കില്‍ അതിന്റെ (ദൈവം നപുംസക് ലിംഗത്തില്‍ പെടാനേ തരമുള്ളു.) ഹൃദയത്തില്‍ ഇടം ലഭിക്കുന്ന പ്രവൃത്തി!!!.എന്നാല്‍ അതൊന്നും മതിയാവുമായിരുന്നില്ല മദറിനു വിശുദ്ധ പദവി നല്‍കാന്‍, കത്തൊലിക്കാ സഭയ്ക്കും മാര്‍പ്പാപ്പയ്ക്കും.!!! ഒടുവില്‍ ഒറീസ്സയില്‍ നിന്നോ മറ്റോ ഉള്ള ആരോ ഹാജരാക്കിയ ഒരു വ്യാജ സത്യവാങ്മൂലത്തിന്റെ പുറത്താണു ആയമ്മയ്ക്കു വിശുദ്ധ പദവി ലഭിച്ചത്!!!. ബ്രദര്‍ തങ്കുവെന്ന 'മനോരോഗി' പോലും പ്രാര്‍ത്ഥിച്ചു രോഗം മാറ്റിയെന്നു സര്‍ട്ടിഫൈ ചെയ്യാന്‍ ഇവിടെ DMO മാര്‍ വരെ ബോര്‍ഡും വച്ചിരിപ്പുള്ളപ്പോഴാണു അല്‍ഫോണ്‍സാമ്മയുടെ 'അല്‍ഭുത' പ്രവൃത്തിയ്ക്കു ആരോ ഒക്കെ സാകഷ്യം പറഞെന്നും പറഞുള്ള ഈ കാടിളക്കല്‍.ലോക സമക്ഷം സ്വജീവിതം രോഗികള്‍ക്കും നിരാലംബര്‍ക്കുമായി സമര്‍പ്പിക്കലോ അതു വഴി ദൈവത്തിന്റെ ഹൃദയത്തിലിടം നേടുകയോ അല്ല, സഭയെ സംബന്ധിച്ച് വിശുദ്ധ പദവിയിലേക്കുയരാനുള്ള മാനദണ്ടം.അതിനു വേണ്ടത് മാജിക്കാണത്രെ!!അല്‍ഭുത പ്രവൃത്തി!ഇനി ഈ വിശുദ്ധ പദവിയിലേയ്ക്കു ഇവരെയൊക്കെ ഉയര്‍ത്തുന്ന യോഗ്യന്‍ ആരെന്നല്ലെ? ഫുട്ബോളിലെ എക്കാലത്തെയും ഇതിഹാസങളിലൊരാളായ ആ കുള്ളന്‍ 'തെമ്മാടി' ഒരു ടി.വി.ഷോയില്‍ പരസ്യമായി ചെറ്റ എന്നു ആഭിസംബോധന ചെയ്ത ദൈവത്തിന്റെ പ്രതി പുരുഷന്‍.സാക്ഷാല്‍ പോപ്പ്!!.കേരളാ കോണ്‍ഗ്രസ്സ് മൊത്തമായും കേന്ദ്ര മന്ത്രിസഭാ പ്രതിനിധികള്‍ ചില്ലറയായും വത്തിക്കാനിലോട്ടു വച്ചു പിടിച്ചതും കേരളത്തെയാകെ 'ലൈവില്‍' നിര്‍ത്തി വത്തിക്കാനില്‍ നിന്നും കര്‍ത്താവിനിരുവശവും കുരിശേറ്റപ്പെട്ട പെരുങ്കള്ളന്മാരെപ്പോലെ ഈ 'വിശുദ്ധ'യ്ക്കിരുപുറവും നിന്നു കെ.എം.മാണിയും പി.സി.ജോര്‍ജ്ജും മറ്റും നടത്തുന്ന വയറിളക്കത്തിന്റെ നാറ്റവുമൊക്കെ സഹിക്കേണ്ടി വരാനും മാത്രം കര്‍ത്താവേ.. ഇത്ര വലിയ പാപം ഞങളെന്തു ചെയ്തു എന്നു ചോദിക്കുക മാത്രമേ തരമുള്ളൂ.

11 comments:

ജഗ്ഗുദാദ said...

What you said is right. they are just selling out 'Alphonsamma'.

Appreaciating you for this post, and we are expecting more such posts from you.

Thanks
Jaggu Daada

Rajeeve Chelanat said...

മന്ദബുദ്ധികളായിരിക്കാന്‍ ചരിത്രപരമായി ബാദ്ധ്യസ്ഥരായവരെപ്പോലെയാണ് ക്രിസ്ത്യന്‍ സഭകള്‍ പെരുമാറുന്നത്.

തിങ്ങിനിറഞ്ഞ ശുക്ലം പ്രകൃതിവിരുദ്ധവാസനകളായി രൂപാന്തരപ്പെട്ട് അത് രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന്, അള്‍ത്താരകളിലെ ഇരുട്ടില്‍ പ്രാ‍യമുറക്കാത്ത ആണ്‍കുട്ടികളെയൂം കാത്ത് പതുങ്ങിനില്‍ക്കുന്ന കള്ളപ്പുരോഹിതന്മാരുടെയും കങ്കാണികളുടെയും സഭയാണ് അത്. അവരുടെ അമരക്കാരനോ, നെല്ലിക്കാത്തളം വെക്കേണ്ട കടല്‍ക്കിഴവന്മാരും.

കഴിഞ്ഞയാഴ്ച, ഗ്രീസിലെ ക്രിസ്ത്യന്‍ സഭ മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിക്കുന്ന ഒരു നിയമം പാസ്സാക്കി. കത്തിച്ചുകളഞ്ഞാല്‍, ഉയിര്‍ത്തെഴുന്നേല്‍പ്പിന് ബുദ്ധിമുട്ടാകുമെന്ന ന്യായം പറഞ്ഞ്, ഓര്‍ത്തോഡോക്സ് സഭ ആ നിയമത്തെ എതിര്‍ക്കാന്‍ ഒരു ശ്രമം നടത്തിനോക്കിയെന്നും വായിച്ചു.

പറയാതെ പോകുന്നതില്‍ കാര്യമില്ല. പറഞ്ഞിട്ടും കാര്യമില്ല.

അഭിവാദ്യങ്ങളോടെ

Anonymous said...

അല്‍ഫോണ്‍സാമ്മ ചെയിത അത്ഭുതപ്രവര്‍ത്തികള്‍ കൊണ്ടാണ്‌ അവരെ വിശുദ്ധയായി പ്രഖ്യാപിച്ചതെങ്കില്‍...നമ്മുടെ നാട്ടിലെ പാസ്റ്റര്‍മാരെയും ഈവാഞ്ചലിസ്റ്റുമാരെയും വിശുദ്ധരാക്കണ്ടേ????ഇതിലും വലിയ അത്ഭുതങ്ങള്‍ അവര്‍ ചെയ്യുന്നതായി പറയുന്നുണ്ടല്ലോ????

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

എന്താണ് അല്ഫൊന്സാമ്മയുടെ പ്രത്യേകത?

എന്തെങ്കിലും ജീവിത സംഭവങ്ങള്‍?

പ്രബോധനങ്ങള്‍?

ഈ വിശുദ്ധീകരണം ഒക്കെ വെറും ഒരു ആത്മീയ 'ഗിമ്മിക്ക്‌' അല്ലേ, എന്നാണ്‌ എന്റെ സംശയം.വിശുദ്ധന്മാരെ സൃഷ്ടിക്കുന്ന കത്തോലിക്കാ ഫാക്ടാറിയുടെ ഏറ്റവും പുതിയ തമാശ!!
http://jossysviewpoint.blogspot.com/

Anonymous said...

സത്യത്തില്‍ സംഭവിച്ചത് ..
കേരളത്തിലെ സുറിയാനി കാതോലിക സഭയ്ക്ക് വിശുധരില്ല. സുറിയാനി സഭ 2000 വര്ഷം പഴക്കം ഉണ്ട് എന്നൊക്കെ മേനി നടികും എങ്കിലും വിശുദ്ധര്‍ ഇല്ലാതായി പോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ റിസള്‍ട്ട് ആണ് ഇതു.

ജിവി/JiVi said...

“പറയാതെ പോകുന്നതില്‍ കാര്യമില്ല. പറഞ്ഞിട്ടും കാര്യമില്ല.“

രാജീവിന്റെ കമന്റ് ആവര്‍ത്തിക്കട്ടെ.

ഓഫ്:

മറഡോണ പോപ്പിനെ ചെറ്റ എന്ന് വിളിക്കുകയുണ്ടായോ, ആ വാര്‍ത്തയുടെ ലിങ്കുകള്‍ ഉണ്ടെങ്കില്‍ ഇടുമല്ലോ

Anonymous said...

ഇനി മുതുകാടിനെ പിടിച്ച്‌ വിശുദ്ധനാക്കാതിരുന്നാല്‍ മതിയായിരുന്നു... :)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നമ്മുടെ നാട്ടില്‍ ഇതും ഇതിലപ്പുറവും നടക്കും എന്നു തെളിയിക്കുന്ന സംഭവങ്ങളാണ് ദിനം തോറും അരങ്ങേറുന്നത്. എല്ലാം കണ്ട് വിഡ്ഡികളായി വാ പൊളിച്ചു നില്‍ക്കാന്‍ ആള്‍ക്കാരുള്ളപ്പോള്‍ വിശുദ്ധരും ആള്‍ദൈവങ്ങളും ഇനിയും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.

പാവം മുതുകാടിനെ ഇതിലേക്കു വലിച്ചിഴക്കല്ലെ. അദ്ദേഹം മാജിക്കിനു പുറകിലെന്താണെന്ന് പൊതുജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടുന്നു. ആള്‍ദൈവങ്ങള്‍ ഇതു മറച്ചു വച്ച് ജനങ്ങളെ വഞ്ചിച്ച് കാശുണ്ടാക്കുന്നു.

Typist | എഴുത്തുകാരി said...

ശരിക്കും പറഞ്ഞാല്‍ പത്രങ്ങളും മാധ്യമങ്ങളുമൊക്കെ കൂടി ഇതൊരു വല്ലാത്ത സംഭവമാക്കി മാറ്റി. മനോരമ പത്രത്തില്‍ രണ്ടു ദിവസം പ്രധാന തലക്കെട്ടു തന്നെ ഇതായിരുന്നു, പിന്നെ ഒരു സപ്ലിമെന്റും. ഇത്തിരി കൂടിയില്ലേ എന്നു തോന്നിപ്പോയി.

പറയാതെ വയ്യ. said...

ഇവിടെ വന്ന എല്ലാവര്‍ക്കും നന്ദി.ജീവി ആവശ്യപ്പെട്ട പ്രകാരം മറഡോണ പോപ്പിനെ "തെറി" വിളിച്ച വാര്‍ത്ത അയച്ചിരുന്നു.കിട്ടിക്കാണുമല്ലോ?

സ്നേഹപുര്‍വ്വം

Bheema said...

ഒരൊ മതങള്‍ക്കും അവരുടെതായ ആചാരങളുണ്ട്. മറ്റുള്ളവരെ ഉപദ്രവിക്കുനിലെങ്കില്‍ എന്താണു പ്രശ്നം.