സി.പി.എം. ഓഫീസിലെ പീഡനം: ബ്രാഞ്ച് നേതാവ് അറസ്റ്റില്‍ .
കൊയിലാണ്ടി: ബാലസംഘം പ്രവര്ത്തകകരായ മൂന്നു പെണ്‍കുട്ടികളെ ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വെച്ചു പീഡിപ്പിച്ച മുന്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. വെങ്ങളത്തെ ചീനിച്ചേരി ബ്രാഞ്ച് സെക്രട്ടറി തോട്ടംവയല് കെ.കെ. സുധാകരനെ(55)യാണു കൊയിലാണ്ടി പൊലീസ് അറസ്റ്റുചെയ്തത്.
രണ്ടു മൂന്നു ദിവസമായി വളരെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു വാര്‍ത്തയാണിതു.പ്രതി സ്ഥാനത്ത് ഒരു സി.പി.എം കാരനാണു എന്നതും അതു വഴി സി.പി.എം നെ അക്രമിക്കാന്‍ ഒരു വഴി തെളിഞു കിട്ടിയിരിക്കുന്നു എന്നതുമാണു ചില മാധ്യമങള്‍ ഈ വാര്‍ത്തയെ അവരുടെ പ്രധാനപ്പെട്ട വാര്ത്തകളിലൊന്നുപോലുമാക്കി പൊലിയ്പ്പിക്കുന്നതിന്റെ പ്രധാനകാരണം.കേരളത്തിലെ പുരുഷന്മാരില് മാരകമായി പടരുന്ന ലൈംഗിക വൈകൃതത്തിന്റെ വൈറസുകള്‍ പിഞ്ചു കുഞുങള്ക്കുപോലും രക്ഷനല്കാത്ത വിധം മാരകമായി വളര്‍ന്നിരിക്കുന്നു എന്നതോ മധ്യ വയസ്സു കഴിഞവരാണു അടുത്ത കാലത്തായി ഇത്തരം ഹീനമായ കുറ്റകൃത്യങളില്‍ ഏര്‍പ്പെടുന്നതെന്ന സത്യം നമ്മില്‍ ഉണ്ടാക്കുന്ന ഭീതിയുടെ ഇരട്ടിപ്പോ അല്ല,വീണു കിട്ടിയ അവസരം മുതലെടുത്ത് തങളുടെ സി.പി.എം വിരോധത്തിന്റെ വരട്ടു ചൊറി സുഖം ഒന്നനുഭവിച്ചു കളയാം എന്ന അകിടിന് ചുവട്ടിലും ചോര തിരയുന്ന പതിവു കൗതുകം തന്നെയാണു ഈ വിഷയത്തിലും മലയാളി മനസ്സിനെ 'പ്രതിനിധീകരിക്കുന്ന' ചില പത്രങള്‍ പ്രത്യേകിച്ചും പിന്തുടരുന്നത്.വഴിവിട്ട ലൈംഗിക മനോ വൈകൃതങള്ക്കും ക്രിമിനല്‍ വാസനകള്‍ക്കും ഉടമകളായ ആളുകള്‍ സമൂഹത്തിന്റെ പല മേഖലകളിലും കണ്ടെന്നിരിക്കും.ഒരാള്‍ ഒരു സംഘടനയില്‍ അംഗമാകുന്നതിനു മുന്നോടിയെന്നോണം അയാളിലെ ഇത്തരം വാസനകളെ കണ്ടെത്തുക എന്നതൊന്നും പ്രയോഗികമോ നടക്കുന്നതോ ആയ കാര്യങളല്ല.എന്നാല്‍ ഇത്തരം അധമ പ്രവൃത്തിയിലേര്പ്പുടുന്ന ഒരാളെ അയാള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയും (കഥാ നായകനെപ്പോലെ പൊതുപ്രവര്‍ത്തകനാണെങ്കില്‍) അയാള്‍ ജീവിക്കുന്ന സമൂഹവും എവ്വിധം കൈകാര്യം ചെയ്യുന്നു എന്നതിനനുസരിച്ചിരിക്കും ആ സംഘടനയുടെയും സമൂഹത്തിന്റെയും ഗരിമയെ വിലയിരുത്തേണ്ടത്.ഇവിടെയാണു തീര്‍ച്ചയായും സി.പി.എം. മറ്റെല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നും സംഘടിത സ്ഥാപനങളില്‍ നിന്നും വ്യത്യസ്തവും മാതൃകാപരവുമാവുന്നത്.പാര്‍ട്ടി പ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റ് സദാചാരം പഠിപ്പിക്കുന്നതിലോ (ഹോചിമിനാണെന്നാണോര്മ്മ, "കമ്മ്യൂണിസ്റ്റുകാരന്റെ സദാചാര സങ്കല്പം" എന്നൊരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്.) രാഷ്ട്രീയ വല്ക്കരിക്കുന്നതിലോ ഇന്നു സി.പി.എമ്മിനു താല്പര്യമില്ലെന്നു എല്ലാവര്‍ക്കുമറിയാം.ദ്രുത ഗതിയില്‍ വലതുപക്ഷ വല്ക്കരിച്ചുകൊണ്ടിരിക്കുന്ന ആ പാര്‍ട്ടിക്കു ഇന്നും പൂര് ണ്ണമായി ഉപേക്ഷിക്കാന്‍ കഴിയാത്ത ചില ജാഗ്രതകള്‍ നിമിത്തമാണു, ഈ വിഷയത്തിനാധാരമായ സംഭവത്തില്‍ ഉള്‍പ്പെട്ട പാര്‍ട്ടി ഭാരവാഹിയെ ചൂടാറും മുമ്പെ മുന്‍ ബ്രാഞ്ച് സെക്രട്ടറി എന്നു അകിടില്‍ ചോര തേടുന്ന പത്രങള്‍ക്കു പോലും വിശേഷിപ്പിക്കേണ്ടി വന്നത്. കുഞാലിക്കുട്ടി, പ്രായപൂര്‍ത്തിയെത്താത്ത റജീനയെ വ്യഭിചരിച്ചിട്ടുണ്ട് എന്നു തന്നെ കേരളത്തിലെ മഹാഭൂരിപക്ഷവും വിശ്വസിക്കുകയും സംഭവത്തിലെ ഇര തന്നെ അത് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിട്ടും എന്തുണ്ടായി?ലീഗിലെ കിരീടം വയ്ക്കാത്ത രാജാവായി ശിഹാബ് തങളുടെ അനുഗ്രഹാശിസ്സുകളോടെ മുഖ്യധാരാ രാഷ്ട്രീയ രംഗത്ത് ഇപ്പോഴും ഈ 'കുട്ടിയ്ക്കു' വിലസി നടക്കാന്‍ കഴിയുന്നതെന്തുകൊണ്ടാണു?.ബൗദ്ധികമായും രാഷ്ട്രീയമായും സി.പി.എമ്മിനു മുതല്ക്കൂട്ടായിരുന്ന സി.ഭാസ്കരനെപോലും ചില സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നതിന്റെ പേരില്‍ പുറത്തു കളയാന്‍ സി.പി.എമ്മിനു രണ്ടാമതൊന്നാലോചിക്കേണ്ടി വന്നിരുന്നില്ല.സദാചാരത്തിന്റെ മൊത്ത വില്പനക്കാരായി സ്വയം അവതരിക്കുന്ന മത സാമുദായിക സംഘടനകളോ ലീഗടക്കമുള്ള മതത്തിന്റെ പേരില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ കക്ഷികള്‍ക്കോ തങളില്പ്പെട്ട ഒരു ക്രിമിനലിനെയോ
സദാചാര വിരുദ്ധനെയോ ഇവ്വിധം കൈകാര്യം ചെയ്യാന്‍ ആവുന്നില്ലെന്നിടത്താണു സി.പി.എം ഇക്കാര്യത്തിലെങ്കിലും വ്യത്യസ്തവും മാതൃകാപരവും ആകുന്നത്.ജീര്‍ണ്ണതയില്‍ നിന്നും ജീര്‍ണ്ണതകളിലേക്കു നിരന്തരം കൂപ്പു കുത്തുന്ന വര്‍ത്തമാന സി.പി.എം നേതൃത്വത്തെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടി വരുമ്പോള്‍ തന്നെ മാര്‍ക്സിസ്റ്റു വിരുദ്ധരുടെ കാടടച്ച വെടിക്കൊപ്പം ചേരാന്‍ നിഷ്പക്ഷ നിരീക്ഷകര്‍ക്ക് ഒരിയ്ക്കലും കഴിയില്ല.
Thursday, 9 October 2008
Subscribe to:
Post Comments (Atom)
17 comments:
ഈയ്യിടെ പാലക്കാട്ടുനിന്നും ഇത്തരം ഒരു വാർത്തകണ്ടിരുന്നു.ഒരു ദളിത് പെൺകുട്ടിയാണ് പീഠിപ്പിക്കപ്പെട്ടതെന്ന് തോന്നുന്നു. അതിലും ഈ പറഞ്ഞ മാത്രകാ പാർടിയുടെ നേതാവായിരുന്നു.കേസോതുക്കുവാൻ ശ്രമം നടന്നൂ എന്നാണ് മലയാളികളിൽ കൂടുതൽ പേർ വായിക്കുകയും കാണുകയും ചെയ്യുന്ന മാധ്യമങ്ങളിൽ കണ്ടത്.
പുറത്താക്കിയത് വല്യ കാര്യമൊന്നും അല്ല,മുഖം രക്ഷിക്കാൻ വേറെ എന്തുചെയ്യും.സുഹ്ര്ത്തേ ലീഗും സി.പി.എമ്മും ഒരേ കാറ്റഗറിയാണോ താരതംയം ചെയ്യാൻ?
മറ്റൊരു സംഘടനയും സി.പി.എമ്മിനെപ്പോലെ വല്യവായിൽ ആദർശം പറയുന്നില്ല എന്നത് താങ്കളെ ഞാൻ ഓർമ്മിപ്പിക്കേണ്ടതില്ലലോ?
എന്തിനേയും എതിർക്കുകയും പിന്നീട് തങ്ങൾ അതു അംഗീകരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നതാണലലോ സി.പി.എം ന്റെ ശീലം.
"പാര്‍ട്ടി പ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റ് സദാചാരം പഠിപ്പിക്കുന്നതിലോ (ഹോചിമിനാണെന്നാണോര്മ്മ, "കമ്മ്യൂണിസ്റ്റുകാരന്റെ സദാചാര സങ്കല്പം" എന്നൊരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്.) രാഷ്ട്രീയ വല്ക്കരിക്കുന്നതിലോ ഇന്നു സി.പി.എമ്മിനു താല്പര്യമില്ലെന്നു എല്ലാവര്‍ക്കുമറിയാം "
-വളരെ ശരി. പക്ഷെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയാല്‍ പ്രശ്നം പരിഹരിച്ചോ ചങ്ങാതി ? അളിഞ്ഞ അന്യനെ പിടിച്ചളന്നു നോക്കുന്നതും (അതിന്റെയും പിന്നാമ്പുറകഥകളില്‍ ഏതവതാരങ്ങളായിരുന്നു തകര്‍ത്തഭിനയിച്ചത് ?) രാഷ്ട്രീയ താല്പര്യങ്ങളുടെ കഥ പറഞ്ഞ് ഇക്കഥയെ സാമാന്യവല്ക്കരിക്കാനാണോ ശ്രമം. നിങ്ങളെ പോലുള്ള പാര്‍ട്ടി ആഭിമുഖ്യമുള്ളവര്‍ തന്നെ തിരുത്തലുകള്‍ക്കായി ഇറങ്ങിപ്പുറപ്പെടുക, വാര്ത്തയാക്കുന്നവന്റെ താല്പര്യങ്ങളെക്കുറിച്ച് ഊഹം പറയുകയല്ല വേണ്ടത്. ഇതൊരു സാമൂഹികപ്രശ്നമായി എടുക്കുക. അതില്‍ 'എന്റെയാള്, നിന്റെയാള്' എന്ന സമീപനങ്ങളുമായി, വോട്ടു നഷ്ടപ്പെടുമെന്ന ഭയവുമായി നടക്കാതെ ചങ്ങാതി.
തിരുത്തലുകള്‍ അനിവാര്യമാക്കുന്ന അനുഭാവികള്‍ ഉണ്ട് എന്നതുതന്നെയാണ് സി പി എംന്റെ പ്രത്യേകത. വലതുപക്ഷത്തിന്റെ ചളിക്കുണ്ടില്‍നിന്ന് സി പി എംനെ കൂക്കിവിളിക്കുന്നവര് ചെയ്യുന്നത് എന്തെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. 100% ശരിചെയ്യുന്ന, 100% സദാചാരികളായവരുടെ പാര്‍ട്ടിയാണ് സി പി എം എന്ന് പാര്‍ട്ടി അവകാശപ്പെടുന്നില്ല. എന്നാല്‍ പാര്‍ട്ടി അങ്ങനെ അവകാശപ്പെടുന്നു എന്ന് ആദ്യം സ്ഥാപിക്കുക, എന്നിട്ട് പാര്‍ട്ടി അനുഭാവികള്‍ അപൂര്‍വ്വമായെങ്കിലും ചെയ്യുന്ന തെറ്റുകളെ എണ്ണമിട്ടു നിരത്തുക. സി പി എംനെ വിമര്‍ശിക്കാന്‍ തങ്ങളുടെ നയങ്ങളും പ്രവൃത്തികളുമായി വന്നാല്‍ കേള്‍ക്കുന്നവര്‍ പരിഹസിക്കും എന്ന് വലതന്മാര്ക്കറിയാം
"തിരുത്തലുകള്‍ അനിവാര്യമാക്കുന്ന അനുഭാവികള്‍ ഉണ്ട് എന്നതുതന്നെയാണ് സി പി എംന്റെ പ്രത്യേകത." എന്താ കൂവ്വേ ജീവി ഇതു? ഇത്തരം തിരുത്തലുകളോ, ലൈംഗീഗ ശസ്ത്ര ഇടതുസൈദ്ധാന്ന്തിക ആഖ്യാന-വ്യാഖ്യാനങ്ങളോ ഒന്നും സൂര്യനെല്ലി-റജീന-ശാരിക സംഭവങ്ങളില്‍ കണ്ടില്ലല്ലോ? അതില്‍ ഉള്‍പ്പെട്ടു എന്നാരോപിച്ച് കാട്ടികൂട്ടിയ വിപ്ലവങ്ങള്‍ ജനം മറന്നിട്ടീല്ല. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി പീഠിപ്പിക്കുന്നതുകൊണ്ട് ആരും ഒന്നും പറയാന്‍ പാടില്ല, അതു സി.പി.എം. എന്നു സദാചാരപ്പാര്ട്ടിക്കു അച്ചാരം കിട്ടിയതാണെന്നും വരുന്നു. ഇതിനെയാണു ഇരട്ടത്താപ്പ് എന്നു പറയുന്ന്നത്. സി.ഭാസ്കരനെ ചില സ്ത്രീകളോട് അല്ല, ചില വേണ്ടപ്പെട്ട സ്ത്രീകളോട് കാട്ടിയ അപമര്യാദയെന്നു ഇപ്പോള്‍ പറയുന്ന കാര്യം എന്തുകൊണ്ട് നീയമപരമായി നേരിടാതെ ഒരു പുറത്താക്കലില്‍ ഒതുക്കി ? ആരൊക്കെയെന്നു പത്രക്കാര്‍ക്കറിയാം. എന്തിനീ പൊറാട്ടു നാടകം...പാര്ട്ടിസമ്മേളനങള് കഴിഞ്ഞ മൈതാനങ്ങളില്‍ ബലൂണ്‍ വീര്‍പ്പിച്ചു മടുത്ത കുട്ടിക്കാലം ഓര്‍മ്മ വരുന്നു ഈ പോസ്റ്റു വായിച്ചപ്പോള്‍...
എനിക്ക് വയ്യെന്റെ ഈശോയെ... ഇങ്ങിനെയും കുറെ ‘ചിന്ത’തൊക്കിലൊതുക്കിയ സഖാക്കള്‍,
പീഡനത്തിനിരയായ ആ കുട്ടികളുടെ അവസ്ഥ എന്താണാവോ... കര്‍ത്താവെ .. നീതന്നെ കാക്കണെ.
പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ആക്രമം വര്‍ദ്ധിക്കുന്നതില്‍ നാം ലജ്ജിക്കണം. പക്ഷെ ഈ വാര്‍ത്ത ഉപയോഗിക്കുന്നത് അതിനൊന്നുമല്ല എന്നത് അതിലേറെ ലജ്ജാകരം. പറയാതെ വയ്യ പറഞ്ഞത് ശരി. ജീവി പറഞ്ഞതിലും കാര്യമുണ്ട്. ആത്മാര്‍ഥമായാണെങ്കില്‍ മറ്റു വിമര്‍ശനങ്ങളും സ്വാഗതാര്‍ഹം. ചെളിവാരിയെറിയല്‍ അല്ല ഉദ്ദേശം എങ്കില്‍.
എന്താ സി.പി.എമ്മിനെ വിമര്‍ശിക്കാന്‍ പാടില്ലെ ? തകരേണ്ട ഒരു പാര്‍ട്ടിയാണത്. അധികാരത്തിന്റെ അഹന്തകൊണ്ട് കേരള സമൂഹത്തെ ഇത്രയധികം വഷളാക്കിയ മറ്റൊരു പാര്‍ട്ടിയില്ല. മറ്റു പാര്‍ട്ടികള്‍ ജീര്‍ണ്ണിച്ചാല്‍ അതു മറ്റൊന്നിനു വളമാവും. എന്നാല്‍ സി.പി.എം. ജീര്‍ണ്ണിച്ചാല്‍ ജീവിയോപോലുള്ള അപകടകരമായ ജീവകള്ക്കു മാത്രം ഗുണം. കൊച്ചു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയിട്ടും നോക്കും ന്യായീകരണം. തന്റെതായാല് ഏതു ചെറ്റത്തരത്തേയും ന്യായീകരിക്കുന്ന ഇവര്‍ ആധുനിക മനുഷ്യസമൂഹത്തിന് ഭാരമാണ്.
"എന്നാല്‍ സി.പി.എം. ജീര്‍ണ്ണിച്ചാല്‍ ജീവിയോപോലുള്ള അപകടകരമായ ജീവകള്ക്കു മാത്രം ഗുണം."
അതുകൊണ്ട്തന്നെയാണ് സുഹൃത്തെ ആ പാര്‍ട്ടി തകരരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. അപകടകാരികള്‍ക്ക് ഗുണമുണ്ടാവുന്നത് സംഭവിക്കാന്‍ പാടില്ല. സി പി എം ല്‍ അപൂര്‍വ്വമായെങ്കിലും ഉണ്ടാവുന്ന മോശപ്പെട്ട കാര്യങ്ങളെ ഒരു ഐഡിയല്‍ പാര്‍ട്ടിയുമായാണ് താരതമ്യം ചെയ്യുന്നത്. ഇന്ന് നിലവിലുള്ള ഒരു പാര്‍ട്ടിയുമായും അല്ല.
ഒരു സി പി എം അംഗം ലൈഗിക കുറ്റകൃത്യത്തില്‍ പെട്ടപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇതൊന്നും നടക്കുന്നില്ലല്ലോ എന്ന അവകാശവുമായി വരാന്‍ ഏതെങ്കിലും പാര്‍ട്ടിക്ക് കഴിഞ്ഞോ? പക്ഷെ ആ കുറ്റവാളിക്കെതിരെ നടപടിയെടുത്തപ്പോള്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ അങ്ങനെ നടപടികള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിക്കാന്‍ ഒരു സി പി എം അനുഭാവിക്ക് സാധിക്കുകയും ചെയ്യുന്നു. പാര്‍ട്ടിക്കുള്ളിലെ ആശാസ്യമല്ലാത്ത കാര്യങ്ങളെ ഇല്ലായ്മ ചെയ്ത് ജനങ്ങള്‍ക്കായുള്ള നല്ല പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പാര്‍ട്ടിക്ക് അതിന്റെതന്നെ ഉള്‍പ്പാര്‍ട്ടി സംവിധാനം വഴി കഴിയും. അത്തരത്തില്‍ സാധാരണക്കാരായ എന്നെപ്പോലുള്ളവര്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഏക പാര്‍ട്ടിയും സി പി എം തന്നെ.
I cant understand whats the purpose of court in Kerala/India? if the judiciray fails then there is no meaning in democracy.
for me a person did commit a crime, why do you want to attach to CPM/CPI etc? punish him.
every party/organisation/relegion ready to support their member even if he is an idiot...
let court find the judgment.
പറയുന്നത കാര്യങളെ അതിന്റെ ഉദ്ദേശ്യത്തിന്ല് തന്നെ മനസ്സിലാക്കിയെടുക്കുകയെന്നത് വായിക്കുന്നവരുടെയും, ഉദ്ദേശിക്കുന്ന കാര്യങള് അതേ അര്‍ത്ഥത്തില്‍ വായനക്കാരനില്‍ എത്തിക്കുകയെന്നത് എഴുതുന്നയാളുടെയും ഉത്തരവാദിത്തമാണു.അതില്‍ രണ്ടു പക്ഷവും ഈ പോസ്റ്റിങിന്റെ കാര്യത്തില്‍ എത്രത്തോളം വിജയിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ ഒരു ചെറിയ സംശയം ഇല്ലാതില്ല.കേരളീയ സമൂഹത്തെ മാരകമായി ബാധിച്ചുകൊണ്ടിരിക്കുന്ന ലൈംഗിക കുറ്റകൃത്യങള്ക്കെതിരായ പൊതു വികാരം ഉണര്ത്തിയെടുക്കാനുദ്ദേശിച്ചോ,അല്ലെങ്കില്‍ പിഞ്ചു കുഞുങള്‍ക്കു പോലും രക്ഷയില്ലാത്തവിധം പുരുഷ കാമത്തിന്റെ അക്രമോല്സുകത നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ സാമൂഹ്യവും മന:ശ്ശാസ്ത്രപരവുമായ കാരണങള്‍ തേടുകയോ ഇത്തരം കാര്യങളില് സാമൂഹ്യ ജാഗ്രത ഉണര്ത്തിയെടുക്കുകയോ ചെയ്യുകയെന്ന മാധ്യമ ധര്‍മ്മത്തിനപ്പുറം സി.പി.എം വിരുദ്ധതയുടെ വട്ടച്ചൊറി ബാധിച്ച ചില മാധ്യമങളുടെ രീതി ശാസ്ത്രം ശരിയല്ലെന്നു പറയുകയാണു ഞാന്‍ ചെയ്തത്. അഥവാ അങേയറ്റം വേദനിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യും വിധത്തിലുള്ള ഒരു ക്രൂരകൃത്യത്തെ രാഷ്ട്രീയമായി മുതലെടുക്കാമെന്നു കരുതുന്നതിലെ സൃഗാലബുദ്ധിയെയാണു ഞാന്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ചത്.ഒപ്പം ഇത്തരം കാര്യങളില് താരതമ്യേന സി.പി.എം നിലപാട് മെച്ചമാണെന്നു പറയാനും.ഇത്തരം കാര്യങളില് നിയമപരമായ നടപടികള്‍ കൈക്കൊള്ളേണ്ട ചുമതല ഭരണകൂടത്തിന്റെതാണു.പരാതികളുടെ സ്വഭാവമനുസരിച്ച് അതിനുള്ള നടപടികള്‍ പോലീസ് കൈക്കൊണ്ടു കൊള്ളും.ഒരു സംഘടന എന്ന നിലയില്‍ സി.പി.എമ്മിനു ചെയ്യാവുന്നകാര്യം, മറ്റൊന്നും ആലോചിക്കാതെ, ഒരു ന്യായവാദവും ഉന്നയിക്കാതെ,സാമാന്യ വല്‍ക്കരണത്തിന്റെ രക്ഷാകവചം ഉയര്‍ത്താതെ ഈ ക്രിമിനലിനെ എടുത്തു ദൂരെക്കളയുക എന്നത് മാത്രമാണു.അതു യാതൊരു താമസവും വരുത്താതെ ചെയ്യാന്‍ സി.പി.എമ്മിനു കഴിയുന്നു എന്നതു തന്നെയാണു ആ പാര്‍ട്ടിയെ മറ്റുള്ള പാര്‍ട്ടികളില്‍ നിന്നും ചില കാര്യങളിലെങ്കിലും വ്യത്യസ്തമാക്കുന്നതെന്നു മാത്രമാണു ഞാന്‍ പറയാന്‍ ശ്രമിച്ചത്.
അഭിപ്രായങള്‍ പ്രകടിപ്പിച്ച എല്ലാവര്ക്കും നന്ദി.
വിവരക്കെട്ട വര്‍ത്തമാനങ്ങളുമായി വീമ്പിളക്കല്ലെ ചങ്ങാതിമാരെ. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാല്‍ എല്ലാമായി, മറ്റു പാര്‍ട്ടികളില്‍ നിന്നും മെച്ചം ഇത്തരം മൂക്കില്ലാകഥകളൊന്നും ഇനിയുള്ള കാലം വിലപ്പോവില്ല. ജനത്തിനാവശ്യം ഒരു മുറിമൂക്കന്‍ രാജാവിനെയല്ല. മൂല്യബോധം നിര്‍മ്മിച്ചെടുക്കാന്‍ പര്യാപ്തമായ ഒരു നേതൃത്വത്തെയാണ്.
മത ഭക്തര്‍ മതത്തെ ന്യായീകരിക്കുന്ന അതേ വാദമുഖങ്ങള്‍ തന്നെ നിങ്ങളും ഉന്നയിക്കുന്നു. ഇതൊന്നും മതത്തിന്റെ പ്രശ്നല്ല, ഭക്തന്മാരില് ചിലര്‍ .... അങ്ങിനെ ചില നെടുനീളന്‍ ന്യായവാദങ്ങള്‍. അതിലപ്പുറം എന്തുണ്ട് നിങ്ങളുടെ ന്യായീകരണങ്ങളില്‍ ?
(അനോണിയായി ഇങ്ങിനെ പ്രതികരിച്ചില്ലെങ്കില്‍ എന്നെ നിങ്ങള്‍ വെച്ചേക്കില്ല.)
മറ്റൊരു സംഘടനയും സി.പി.എമ്മിനെപ്പോലെ വല്യവായിൽ ആദർശം പറയുന്നില്ല എന്നത് താങ്കളെ ഞാൻ ഓർമ്മിപ്പിക്കേണ്ടതില്ലലോ?
എന്തിനേയും എതിർക്കുകയും പിന്നീട് തങ്ങൾ അതു അംഗീകരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നതാണലലോ സി.പി.എം ന്റെ ശീലം.മറ്റൊരു സംഘടനയും സി.പി.എമ്മിനെപ്പോലെ വല്യവായിൽ ആദർശം പറയുന്നില്ല എന്നത് താങ്കളെ ഞാൻ ഓർമ്മിപ്പിക്കേണ്ടതില്ലലോ?
എന്തിനേയും എതിർക്കുകയും പിന്നീട് തങ്ങൾ അതു അംഗീകരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നതാണലലോ സി.പി.എം ന്റെ ശീലം.
anony.... thante vaadangalokkeyum thanne angeegarikkunnu. ini thanikkishtappetta oru muzhu-mookkane kaanichutharu,cpm-nu innathe inidayil oru badalaayi thaan kaanunnathendaanu... chumma kidannu kasera/blog viplavam nadathhathedo......
sandheep
അതങ്ങനെ ആണ്.പതിറ്റാണ്ടുകളായി parliamentary രാഷ്ട്രീയം കളിക്കുന്നു, എന്നിട്ടും ഈ cpm കാരന് ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങുന്നത് ചാനലുകളില്‍ ലൈവ് ആയി കാണാന്‍ പറ്റിയില്ല, കാനഡയിലേക്കും മറ്റും ആളെ കടത്താന്‍ ലോകസഭാങ്ങങ്ങള് തന്നെ കോടികള്‍ വാങ്ങുന്നതും ലൈവ് ആയി കാണാന്‍ പറ്റിയില്ലാ, ഈ അഖില ലോക ഭാരതീയ പെട്രോള്‍ പംബ് പാര്‍ടിയും ഗാന്തിയന്‍ പാര്‍ടിയും ഒക്കെ ക്യാമറക്ക് മുന്നില്‍ ലൈവ് ആയി അല്ലെ ഇതൊക്കെ ചെയ്യുന്നത്.വടിക്കാരന്റെ അഖില ഇന്ധ്യ അദ്ധ്യക്ഷന്‍(പേരെന്തായിരുന്നു..ബന്കാരു..) തെഹല്‍ക്ക ചേട്ടന്റെ കയ്യിന്നു ചുമ്മാ ലക്ഷങ്ങള്‍ വാങ്ങുഅല്ലരുന്നോ.അതും ക്യാമറക്ക് മുന്നില്‍..ധീരര്‍,ശുദ്ധര്‍,നിഷ്കളങ്കര്‍...ഈ ഇടതനും വിശേഷാല്‍ മാര്ക്കിസ്ടുകളും വിഡ്ഢികള്‍...അപ്പൊ ഇതുപോലുള്ള വാര്‍ത്ത വേഴാമ്പലിനു വെള്ളം കിട്ടുമ്പോലെ കിട്ടിയാ ഒന്നു പോലിപ്പിചെടുക്കെന്ടെ....
OT..പരിപ്പുവട,കട്ടന്‍ചായ,പപ്സ്, തുടങ്ങിയ "കോടികള്‍"വിലയുള്ള ഐറ്റവുമായി ചില അണ്ണന്മാര് ഇപ്പൊ ചാടി വീഴും...പിന്നെ നമ്മുടെ 'അധ്വാനിക്കുന്ന' നേതാവ് ഹവാലയില്‍ ഒരിക്കല്‍ കുടുങ്ങി രാജിവേച്ചതാ..പിന്നെ പത്രങ്ങള്‍ക്കൊക്കെ നമ്മോടു നല്ല സ്നേഹമാ..അതീന്നൊക്കെ ഊരി വന്നു,ഇപ്പൊ അതൊക്കെ ആര്‍ക്കു ഓര്മ..
Sreevardhan
താങ്കൾ അപ്പോൾ ഈ നാട്ടിൽ ഒന്നും അല്ലേ? മണിച്ചന്റെ കയ്യീന്ന് കാശുവാങ്ങിയതുമുതൽ സാന്റിയാഗോ മാർട്ടിന്റെ കയ്യീന്ന് ബോണ്ട്കാശുവാങ്ങി വിപ്ലവ്വപത്രം എഡീഷൻ വർദ്ധിപ്പിച്ചതും.പിന്നെലിസ്സ് വീവാദവും ഒന്നും അറിഞ്ഞില്ലേ? ഇനി ദേ കള്ള സന്റ്tഹോഷ് മാധവാനന്ദജി സ്വാമിയുമായി ബന്ധപ്പെട്ട് കേട്ട വാർത്തകൾ...ഏത് അപ്പോൾ കാര്യങ്ങൾ തിരിന്ന്nജുകാണും.
പിന്നെ ഒരു പെണ്‍വാണിഭസംഘത്തിൽ പെട്ട് അവശയായി ആശുപത്രിയൈൽ ആയ ഒരു പെൺകുട്ടിയുടെ പ്രശനത്തിൽ ഇടപെട്ട് ഒരു വി.ഐ.പി സന്ദർശന കഥ സഖാവ് അചുതാനന്ദൻ പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞിരുന്നു.മുഖ്യനായതോടെ അതിനെ കുറിച്ച് കാര്യമായ അന്വേഷണം ഒന്നും ഉണ്ടായില്ല.
പാര്പിടന്, ഞാന്‍ ഈ പാര്‍ടിയില്‍ അംഗമല്ല..സൊ എനിക്ക് ആ രീതിയില്‍ അവരെ പിന്തുനക്കേണ്ട കാര്യവുമില്ലാ. അവര്‍ ദേവലോകത്ത് നിന്നു ഇറങ്ങി വന്നവരാനെന്ന വിശ്വാസവുമില്ല.എന്നാലും പോകുന്ന വഴി ഈ ചെന്ടക്ക് ഒരു കൊട്ട് എക്സ്ട്രാ ആയിക്കോട്ടെ എന്ന പോലെ നിഷ്പക്ഷത തെളിയിക്കെണ്ടാതുമില്ല. ഞാന്‍ എഴുതിയത് ഇങ്ങനെ ആണ്. " എന്നിട്ടും ഈ cpm കാരന് ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങുന്നത് ചാനലുകളില്‍ ലൈവ് ആയി കാണാന്‍ പറ്റിയില്ല".താന്കള് പറഞ്ഞതൊക്കെ പത്ര വാര്‍ത്തകളാണ്.ഞാന്‍ പച്ച നോട്ടു വാങ്ങി കീശയിളിടുന്നത് ലൈവ് ആയി കണ്ട കാര്യമാണ് പറഞ്ഞതു.cpm ആ'നിലവാരത്തില്‍' എത്തിയില്ലാ എന്നാണു ഞാന്‍ ഉദേശിച്ചത്.കാക്കത്തൊള്ളായിരം പത്രങ്ങളും ചനെലുകളും അവള്‍യില്‍ മഹാ ഭൂരിപക്ഷവും എതിരായിട്ടും.(മാധ്യമ അധീശ്വതം കൊണ്ടു മുങ്ങി പോകുന്ന അഴിമതികളും ഉണ്ട്.ഉദാ: വയനാട്ടിലെ ഭൂമി കയ്യേറ്റം, സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടു പോലും ചില 'വീര'ഭൂ ഉടമകളെ വയനാട്ടില്‍ കയ്യെട്ടമോഴിവാക്കി ഇറക്കി വിടാന്‍ സാധിക്കുന്നില്ലാ, മറ്റു മുഖ്യധാരാ മാധ്യമങ്ങള്‍ക്കും അതൊരു വാര്‍ത്തയല്ല, അഥവാ മുക്കിക്കളയുന്നു)
പിന്നെ ആ പാര്‍ടിയുമായി ബന്ധപ്പെട്ട് സന്തോഷ് മാധവ 'കഥ'കളും വി.ഐ.പി കഥയുമൊക്കെ വന്നതെങ്ങനെഎന്ന് അറിയുന്നവര്‍ക്കറിയാം.പച്ചയായ ഗ്രുപ്പ് പോര് തന്നെ..ഈ പോരോന്നും ഇത്ര പരസ്യമാകാത്ത കാലത്തും അഴീക്കോടനെ 'അഴിമാതിക്കൊടന്' എന്ന് വിളിക്കുന്ന കാലമുണ്ടായിരുന്നു, നിസ്വനായ kc. ജോര്‍ജിനെ അരിക്കള്ളന്‍ എന്നും..
Post a Comment