ആരാണു യഥാര്‍ത്ഥ പ്രതി?
കൃസ്ത്യന്‍ സമുദായാംഗങള്‍ക്കും സ്ഥാപനങള്‍ക്കും നേരെ വീണ്ടും അരങേറുന്ന അതിക്രമങളും അതുമായി ബന്ധപ്പെട്ട സംഘപരിവാരങളുടെ ഫാസിസ്റ്റ് അജണ്ടയും വീണ്ടും മാധ്യമങളുടെ തലക്കെട്ടുകള്‍ കീഴടക്കുകയാണു.ഒരു തുടര്‍ച്ചപോലെ രാജ്യത്തിന്റെ വിവിധ ഭാഗങളില്‍ ഈ അടുത്ത നാളുകളിലായി ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്ന ഈ അതിക്രമങളെ അപലപിക്കുന്നതിനിടയില്‍,നാം പൊതുവിലും നമ്മുടെ രാഷ്ട്രീയ നേതൃത്വങളും മാധ്യമ പ്രവര്‍ത്തകരും വിശേഷിച്ചും മറച്ചു വയ്ക്കാന്‍ ശ്രമിയ്ക്കുന്ന ചില കയ്ക്കുന്ന സത്യങള്‍ പറയാതെ വയ്യ.മതം പ്രചരിപ്പിക്കാനുള്ള ഭരണ ഘടനാപരമായ അവകാശത്തിന്റെ മറവില്‍ ദാരിദ്ര്യവും പട്ടിണിയും പിന്നോക്കാവസ്ഥയും അനുഭവിക്കുന്ന മനുഷ്യരുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്ത് സംഘടിതമായി ഹൈന്ദവ വിഭാഗങളെ തങളുടെ മതത്തില്‍ ചേര്‍ക്കാന്‍ കൃസ്ത്യന്‍ സഭകള്‍ നടത്തുന്ന പ്രകോപന പരമായ പ്രവര്‍ത്തനങളെ വിമര്‍ശന വിധേയമാക്കാതെ, സംഘപരിവാര അതിക്രമങള്‍ക്കെതിരെ ഏകോന്മുഖമായി നടക്കുന്ന പ്രതിഷേധ-പ്രചരണ പരിപാടികള്‍ എന്തെങ്കിലും ഫലം ചെയ്യുമെന്നു കരുതുക വയ്യ.നമ്മുടെയെല്ലാം നാട്ടിന്‍ പുറങളിലും ഗ്രാമങളിലുമൊക്കെ നാം നിരന്തരം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഒരു യാഥാര്‍ത്ഥ്യമാണു പല തരം പ്രലോഭനങള്‍ ( പത്തു സെന്റ് സ്ഥലവും വീടും,പാല്പ്പൊടി ഗോതമ്പ്,എന്നിത്യാദി പ്രലോഭനങള്‍.) വഴി ഹിന്ദു പിന്നോക്ക ദരിദ്ര വിഭാഗങളെ വല എറിഞു പിടിക്കുന്ന മിഷണറി പ്രവര്‍ത്തകരെ. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വിമര്‍ശനങള്‍ ഉയര്‍ന്നു വരുന്ന അവസരങളിലെല്ലാം അതു നിഷേധിക്കാനും പിന്നോക്ക മേഖലകളില്‍ സേവന പ്രവര്‍ത്തനങള്‍ മാത്രമേ തങള്‍ നടത്താറുള്ളു എന്ന വിശദീകരണവുമാണു സഭാ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകാറുള്ളത്.ഈ അവകാശ വാദങളെ അതങനെയല്ലെന്നറിഞു കൊണ്ടു തന്നെ പിന്താങുന്ന സമീപനമാണു രാഷ്ട്രീയ നേതൃത്വങളും മാധ്യമങളും പുലര്‍ത്തുന്നത്. മതപരിവര്‍ത്തനം തങളുടെ അജണ്ടയല്ലെന്ന സഭയുടെ അവകാശവാദം വെറും പച്ചക്കള്ളമാണെന്നു സാമാന്യ ബോധമുള്ളവര്‍ക്കെല്ലാം അറിയാം.കോടിക്കണക്കിനു വിദേശപ്പണം ഉപയോഗിച്ച് തങളുടെ മതത്തില്‍ ആളുകളുടെ എണ്ണം കൂട്ടുകയെന്ന ആത്യന്തിക ലക്ഷ്യം മുന്‍ നിര്‍ത്തിയാണീ 'സേവനങ'ളെല്ലാം എന്നത് പകല്‍ പോലെ വ്യക്തമാണു. ദാരിദ്ര്യം അനുഭവിയ്ക്കുന്ന ക്രുസ്തു മത വിശ്വാസികള്‍ക്കിടയില്‍ ഇത്തരം പ്രവര്‍ത്തനങളൊന്നും നമ്മള്‍ കാണാറില്ലല്ലോ! ഇന്ത്യയിലെ കൃസ്ത്യാനികളെല്ലാം സമ്പന്നരായതു കൊണ്ടല്ല ഇതെന്നു മനസ്സിലാക്കാന്‍ നാം ബൈബിള്‍ പഠിക്കേണ്ട ആവശ്യവുമില്ല.അന്യ മതസ്ഥരായ ദരിദ്രരെ മാത്രം ഉദ്ധരിക്കണമെന്നു മിഷണറിമാര്‍ക്കു തോന്നുന്നതിന്റെ കാരണം നമ്മുടെ രാഷ്ട്രീയ നേതൃത്വങള്‍ക്കറിയില്ലെങ്കിലും സാമാന്യ ജനം അത് തിരിച്ചറിഞു തുടങിയിരിക്കുന്നു എന്നതു തന്നെയാണു സംഘ പരിവാരികളുടെ ഏറ്റവും വലിയ് വിജയം.എന്നാല്‍ വോട്ട് ബേങ്കില്‍ കണ്ണു വയ്ക്കുന്ന രാഷ്ട്രീയക്കാര്‍ ഒരിയ്ക്കലും ഈ സത്യം തുറന്നു പറയാനോ ഇത് ഭൂരിപക്ഷ സമുദായാംഗങളില്‍ സൃഷ്ടിക്കാനിടയുള്ള അമര്‍ഷത്തെ കാണാനോ കൂട്ടാക്കാറില്ല.അസംഘടിത ഹിന്ദു സമുദായത്തിന്റെ മതേതര ജനാധിപത്യ സഹിഷ്ണുതയെ മുതലെടുത്തുകൊണ്ടും മറ്റ് വിശ്വാസ ആചാര ക്രമങളോട് അതു പുലര്‍ത്തുന്ന ഉദാര സമീപനത്തിന്റെ ചിലവിലും ഹിന്ദു മതത്തെ തന്നെ ആക്ഷേപിച്ചും അവഹേളിച്ചും വൈദേശിക സാമ്പത്തിക പിന്‍ബലത്തോടെ നടക്കുന്ന ഹിഡണ്‍ അജണ്ടയാണു മതപരമായി ഉയര്‍ന്നു വരുന്ന അസഹിഷ്ണുതയ്ക്കും തല്‍ഫലമായുണ്ടാകുന്ന സംഘര്‍ഷങള്‍ക്കും കാരണമാകുന്നത്.കൃസ്ത്യന്‍ സഭകളുടെ ഒളി അജണ്ടകളെ പ്രതിരോധിക്കാനും നിലക്കു നിര്‍ത്താനും എന്തിനു, വിമര്‍ശന വിധേയമാക്കാനെങ്കിലും ഇനിയും താമസിച്ചാല്‍ സംഘ പരിവാരങളുടെ ആക്രമോല്‍സുക രാഷ്ട്രീയത്തിന്റെ പിറകെ ഉദാരനായ ഭൂരിപക്ഷ ഹിന്ദുവിനെക്കൂടി ആട്ടിത്തെളിക്കുകയാവും ഫലം.
Tuesday, 16 September 2008
Subscribe to:
Post Comments (Atom)
5 comments:
ബൂലോകത്തേക്ക് സ്വാഗതം.
ആശംസകള്‍....
-നിരക്ഷരന്‍
(അന്നും,ഇന്നും,എപ്പോഴും)
നിർബന്ധിത മതപരിവർത്തനം തെറ്റാണ്. അത് ഒരു ഇന്ത്യൻ പൗരന്റെ മൗലികാവകാശം നിഷേധിക്കലാണ്. അതുപോലെ തന്നെ പ്രായപൂർത്തിയായ ഒരു പൗരന് അവന്റെ വിശ്വാസം തിരഞ്ഞെടുക്കുന്നതിനും മാറുന്നതിനും ഉള്ള അവകാശവും ധ്വസിച്ചുകൂട.
മതങ്ങളുടെ കാര്യത്തിൽമാത്രമല്ല രാഷ്ട്രീയത്തിന്റെ കാര്യത്തിലും ഇതുതന്നെ ആയിരിക്കണം സമീപനം.
മതവും രാഷ്ട്രീയവും ജനങ്ങളുടെ വ്യക്തിപരമായ കാര്യമായി ഇരിക്കുന്നതാണ് ഉചിതം. അവന്റെ ജീവിതത്തെ എങ്ങനെ മെച്ചപ്പെടുത്താം എന്ന് എന്തെ സംഘടനകൾ ഒന്നും ചിന്തിക്കാത്തത്?
:)
എന്റെ കുറിപ്പു വായിച്ചതിനും നല്ല വാക്കുകള്‍ കുറിച്ചതിനും നന്ദി.വരും കാലങളിലും എല്ലാവരുടെയും സജീവ സാന്നിദ്ധ്യം കൊതിയ്ക്കുന്നു.
സ്നേഹപൂര്‍വ്വം.
ഭീകരതയുടെ വര്‍ത്തമാനം..
കൊല. സ്ഫോടനം. ഭീകരത..
എവിടെയും തൊപ്പിയിട്ട രൂപങ്ങള്‍.
താടിക്കാര്‍. മുജാഹിദീന്‍..ഹിസ്ബുള്‍..
ഇവരെന്തേ ഇങ്ങിനെ?
ഇവര്‍ ചോരയുടെ ആളുകളോ?
കഷ്ടം തന്നെ!! ഈ മാപ്പിളമാര്‍!!
പിന്നെ ഒന്നോര്‍ത്താല്‍ കുങ്കുമക്കുറി അത്ര മോശമാണോ?
ശൂലം.. കുങ്കുമം..കാഷായം..
അന്നെത്ര സന്യാസി പ്രമുഖരാണു ദ്രംഷ്ട്രകള്‍ പുറത്തെടുത്തത്?
കാഷായത്തിന്റെ നിറവിലല്ലേ താഴികക്കുടങ്ങള്‍ തകര്‍ന്നത്?
എന്‍. എസ്. മാധവന്റെ തിരുത്ത്.. തര്‍ക്ക മന്ദിരം.
ഗുജറാത്തില്‍ ശുദ്ധ മതേതരവാദിയും മുന്‍ കോണ്‍ഗ്രസ് എം.പിയുമായിരുന്ന 'മുസ്ലിം' ചുട്ടെരിക്കപ്പെട്ടത് 'മുസ്ലിം' ആയതിന്റെ പേരില്‍ മാത്രമായിരുന്നു.
പെട്രോളൊഴിച്ച് കത്തിച്ച് ആയിരങ്ങളെ...
ഒറീസയില്‍ കാട്ടിലേക്ക് ഓടിയൊളിച്ച് ക്രിസ്ത്യാനികളെ പിന്തുടര്‍ന്നത്
കുങ്കുമക്കുറിയും ശൂലവും കാഷായവും തന്നെയായിരുന്നില്ലേ?
അപ്പോള്‍ കാഷായമോ കാവിയോ, താടിയോ തൊപ്പിയോ ആണോ വിഷയം?
ഹിന്ദുവും മുസ്ലിമും കുഴപ്പക്കാരാണോ?
ഇസ്ലാമും ഹിന്ദുമതവുമാണോ പ്രശ്നക്കാര്‍?
ബജ്രംഗ് ദളിന്റെ ലാദനാണു സിംഗാള്‍.റിതാംബര..തെഗാഡിയ...
ഇന്ത്യന്‍ മുജാഹിദീന്റെ സിംഗാളാണു തൊപ്പിക്കാരന്‍.
തിരിച്ചറിയേണ്ടത് ആരെ?
അക്രമത്തെ..അക്രമിയെ...
പകരം ഇസ്ലാമിനെ ചാപ്പകുത്തണോ?
ഹിന്ദുമതത്തെ കുറ്റപ്പെടുത്തണോ?
ഇത് തന്നെയാണു വിവരദോഷം!
Post a Comment